മലമ്പുഴ അണക്കെട്ടിന്‍റെ 4 ഷട്ടറുകളും തുറന്നു; ഭാരതപ്പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മലമ്പുഴ അണക്കെട്ടിന്‍റെ 4 ഷട്ടറുകളും തുറന്നു; ഭാരതപ്പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സ്വന്തം ലേഖിക

പാലക്കാട്: മലമ്പുഴ അണക്കെട്ടിന്റെ 4 ഷട്ടറുകളും തുറന്നു.

ഒരു ഷട്ടര്‍ 5 സെ.മി ഉയര്‍ത്തി. 115.06 മീറ്ററാണ് പരമാവധി സംഭരണ ശേഷി. ഭാരതപ്പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ മഴക്കെടുത്തി തുടരുകയാണ്. കോട്ടയം ജില്ലയിലാണ് ഏറെ കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസര്‍ഗോഡുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനത്തിന് പൊലീസിനെയും ഫയര്‍ ഫോഴ്സിനെയും നിയോഗിച്ചു. ഒറ്റപെട്ട കുടുംബങ്ങളെ മാറ്റി താമസിപ്പിക്കും. ഈരാറ്റുപേട്ട-പാല റോഡില്‍ വെള്ളം കയറിത്തുടങ്ങി. അരുവിത്തുറ പാലം മുങ്ങി.

പനക്കപ്പാലത്ത് റോഡില്‍ വെള്ളം കയറി. ആളിയാര്‍ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. പീച്ചി-വാഴാനപ്പളി, കക്കി-ആനത്തോട് ഡാമുകളില്‍ റെഡ് അലര്‍ട്ട്.