play-sharp-fill

തിരുനക്കര ശിവന് വീണ്ടും മർദനം: അർധരാത്രിയിൽ എത്തി ആനയെ മർദിച്ചത് ഗൂഡസംഘം; നഗരമധ്യത്തിലെ തിരുനക്കര ക്ഷേത്രത്തിൽ നിന്നും, ആളൊഴിഞ്ഞ ചെങ്ങളത്തുകാവിൽ ആനയെ പാർപ്പിച്ചതിനു പിന്നിൽ ഗൂഡലക്ഷ്യമെന്ന് സൂചന; ശിവനെ തളർത്താൻ ശ്രമിക്കുന്ന മാഫിയയുടെ ഭീഷണി തേർഡ് ഐ ന്യൂസ് ലൈവിനും

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ കൊമ്പൻ തിരുനക്കര ശിവനെ തളർത്താൻ ശ്രമിക്കുന്ന മാഫിയ സംഘം വീ്ണ്ടും സജീവമാകുന്നതായി സൂചന. ആനയെ മർദിച്ച് ഓടിച്ച് പാപ്പാന്റെ മരണത്തിന് ഇടയാക്കിയ സംഭവത്തിനു ശേഷം അർധരാത്രിയിൽ അനയ്ക്കു നേരെ ആക്രമണം ഉണ്ടായതാണ് ഇപ്പോൾ പുതിയ വിവാദത്തിന് വഴി തുറന്നിരിക്കുന്നത്. ആനയെ സാമൂഹ്യ വിരുദ്ധർ ആക്രമിച്ചതായി കാട്ടി തിരുനക്കര ക്ഷേത്രം മാനേജ്‌മെന്റും ദേവസ്വം അധികൃതരുമാണ് ഇപ്പോൾ കുമരകം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ആനയെ മർദിച്ചതായി കാട്ടി ചെങ്ങളം സ്വദേശിയായ അമ്പിളിയ്‌ക്കെതിരെയാണ് തിരുനക്കരക്ഷേത്രം അധികൃതർ കുമരകം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. […]

അയോധ്യക്കേസ് ഇങ്ങനെയൊക്കെ ചെയ്താൽ നിങ്ങൾ അകത്താകും; സോഷ്യൽ മീഡിയ മുഴുവൻ കയ്യിലെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ പിടിച്ചു കുലുക്കാൻ ശേഷിയുള്ള അയോധ്യക്കേസ് വിധി പറയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ അതീവ ജാഗ്രതാ നിർദേശവുമായി പൊലീസ്. സൈബർ സെല്ലും സംസ്ഥാന പൊലീസിലെ വിവിധ വിഭാഗങ്ങളും രഹസ്യാന്വേഷണ ഏജൻസികളും അതീവ ജാഗ്രതയോടെയാണ് ഇതു സംബന്ധിച്ചുള്ള നീക്കങ്ങളെ നോക്കിക്കാണുന്നത്. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം പുലർത്തേണ്ട ജാഗ്രതാ സന്ദേശങ്ങൾ അടക്കം പൊലീസ് പ്രചരിപ്പിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ അടക്കം പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്. മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവർക്കെതിരെ പോലീസ് […]

നൂറ്റാണ്ടുകൾ നീണ്ട വിവാദത്തിന് ശനിയാഴ്ച അന്ത്യം: അയോധ്യക്കേസിൽ സുപ്രീം കോടതി വിധി ശനിയാഴ്ച രാവിലെ പത്തരയ്ക്ക്; കടുത്ത ജാഗ്രതയിൽ രാജ്യം

സ്വന്തം ലേഖകൻ ന്യൂഡൽഹി: നാൽപ്പത് ദിവസം തുടർച്ചയായി കേട്ട വാദത്തിനൊടുവിൽ ശനിയാഴ്ച രാവിലെ 10.30 ന് അയോധ്യക്കേസിൽ സുപ്രീം കോടതി വിധി പറയും. അവധിദിവസമായിട്ട് കൂടി, നബിദിനത്തിൽ കോടതി ചേർന്ന് വിധി പറയുന്ന അത്യപൂർവ കാഴ്ചയ്ക്കാണ് ഇനി രാജ്യം സാക്ഷിയാകുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ ആരംഭിച്ച വിവാദചർച്ചയ്ക്കാണ് സുപ്രീം കോടതി വിധിയിലൂടെ തീരുമാനമാകുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ ശ്രദ്ധമുഴുവൻ ശനിയാഴ്ച രാവിലെ സുപ്രീം കോടതിയുടെ ബഞ്ചിലേയ്ക്കാകും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറയുന്നത്. രാത്രി ഒൻപത് മണിയ്ക്കു ശേഷമാണ് സുപ്രീം […]

വിനായകനെതിരെ കുരുക്ക് മുറുകുന്നു;   പരാതിയിൽ ഒത്തുതീർപ്പിന് തയ്യാറല്ലെന്ന് ദലിത് ആക്ടിവിസ്റ്റ്

കൽപ്പറ്റ: യുവതിയോട് ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ  നടൻ വിനായകനെതിരായ കുരുക്ക് മുറുകുന്നു. വിനായകനെതിരായ  പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് ദലിത് ആക്ടിവിസ്റ്റായ പരാതിക്കാരി പറഞ്ഞു. കേസിൽ ഒത്തു തീർപ്പിന് തയ്യാറല്ലെന്നും നിയമപരമായി തന്നെ  മുന്നോട്ടുപോകുമെന്നും യുവതി വ്യക്തമാക്കി. പരാതിയിൽ ഉറച്ചു നിൽക്കുന്നതുകൊണ്ട് തന്നെ ഒറ്റപ്പെടുത്തിയെന്നും,​ സമൂഹ മാധ്യമങ്ങൾ വഴി ഒരു വിഭാഗം ആളുകൾ അപമാനിച്ചെന്നും പരാതിക്കാരി പറഞ്ഞു. എന്നാൽ കേസിൽ വിനായകൻ ഒത്തു തീർപ്പിന് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യുവതിയുടെ പരാതിയിൽ ഐ.പി.സി 506, 294 ബി, കെ.പി.എ 120, എന്നീ വകുപ്പുകളാണ് വിനായകനെതിരെ […]

ബാലൻസ് വാങ്ങാൻ മറന്ന യാത്രക്കാരന് ഗൂഗിൾ പേ വഴി ബാലൻസ് നൽകി കണ്ടക്ടർ മാതൃകയായി

  കല്പറ്റ:  ബാക്കിയുള്ള തുക വാങ്ങാന്‍ മറന്ന യാത്രകാരന് ഗൂഗിള്‍ പേ വഴി തിരിച്ചുനല്‍കി കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ മാതൃകയായി. വയനാട് മീനങ്ങാടി സ്വദേശിയായ യാത്രക്കാരന്‍ ജിനു നാരായണനാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റെ മാതൃകാ നടപടിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടത്. സുല്‍ത്താന്‍ ബത്തേരി – കോഴിക്കോട് റൂട്ടിലോടുന്ന പോയിന്റ് ടു പോയിന്റ് ബസിലാണ് ജിനു ബത്തേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്തപ്പോൾ 88 രൂപ ചാര്‍ജുള്ള ടിക്കറ്റിന് കണ്ടക്ടർ 200 രൂപ നല്‍കി പത്ത് രൂപ നൽകി ബാക്കി പിന്നെ തരാമെന്ന് യാത്രക്കാരനോട് പറയുകയായിരുന്നു. എന്നാല്‍ കോഴിക്കോട് […]

ഭൂപരിഷ്‌കരണവും ശബരിമല യുവതി പ്രവേശവും മുഖ്യ അ ജണ്ടയാക്കാൻ ക്ഷത്രിയ ക്ഷേ മ സഭ

സ്വന്തം ലേഖകൻ കോട്ടയം: പ്രവർത്തന കല ണ്ടർ രൂപീകരിച്ച് സമൂഹത്തി ന്റെ മുഖ്യധാരയിൽ എത്താൻ ക്ഷത്രിയ ക്ഷേമസഭ സ്ഥാന നേതൃത്വം തീരുമാനിച്ചു. ഭൂപരിഷ്ക്കരണവും ശബരി മ ല യുവതി പ്രവേശവും പ്രവർ ത്തന അജണ്ടയിലെ പ്രധാന ഇനങ്ങളാക്കാനും ധാരണയാ യി. ഭൂപരിഷ്‌കരണ നിയമം നിലവി ൽ വന്നിട്ട് ജനുവരിയിൽ 50 വ ർഷം പൂർത്തിയാകുന്ന അവ സരത്തിൽ നിയമത്തിലെ അ പാകതകൾ പരിഹരിക്കുന്നതി നുള്ള പോരാട്ടം തുടരാനും തീ രുമാനിച്ചു. ഇത് അടക്കമുള്ള പ്രമേയങ്ങ ൾ നവംബർ ഒൻപതിനും പത്തിനുമായി നടക്കുന്ന സംസ്ഥാന സമ്മേളനം […]

ജില്ലാ കോൺഗ്രസ്സ് നേതൃത്വത്തിന്റെ ശക്തിക്കു മുൻപിൽ മുട്ടുമടക്കി കോർപ്പറേഷൻ ബാങ്ക്

സ്വന്തം ലേഖകൻ കോട്ടയം: കോപ്പറേഷൻ ബാങ്കിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രതിഷേധ സമരം വിജയം. മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയും തിരുവാർപ്പ് ഗ്രാമ പഞ്ചായത്തു മെമ്പറുമായ റെയ്ച്ചൽ ജേക്കബിനാണ് കോർപ്പറേഷൻ ബാങ്കിന്റെ മനുഷ്യത്വരഹിതമായ നടപടികൾ നേരിടേണ്ടതായി വന്നത്. 120000 രൂപ വായ്പ കുടിശ്ശികയുണ്ടെന്ന കാരണത്താൽ ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ മുന്നോട്ട് പോയി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടുകൂടി ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി ജപ്തി നടപടികൾ പൂർത്തീകരിക്കുകയാ.ണുണ്ടായത്. രോഗിയായ ഭർത്താവിന്റെ മരുന്നോ, വസ്ത്രങ്ങളൊ, അത്യാവശ്യ സാധനങ്ങളോ പോലും എടുക്കാൻ സമ്മതിക്കാതെ ഭർത്താവിനയും […]

പി.ജെ.ജോസഫ് യുഡിഎഫിനെ വഞ്ചിക്കുന്നു- ജോസ് കെ.മാണി

  സ്വന്തം ലേഖകൻ കോട്ടയം : പി.ജെ.ജോസഫ് വഞ്ചിക്കുന്നതു കേരളാ കോൺഗ്രസിനെ മാത്രമല്ല യുഡിഎഫിനെ തന്നെയാണെന്നു കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി.കേരളാ കോൺഗ്രസിന്റെ ഭരണഘടനയനുസരിച്ചു ചെയർമാന്റെ മരണം മൂലമുണ്ടാകുന്ന ഒഴിവ് ആബ്സെൻസല്ല എന്നും കൺസെൻസസ് എന്നു പറയുന്നതു ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണെന്നും ഇടുക്കി ജില്ലാ കോടതി വിധിയിൽ പറഞ്ഞിരിക്കുന്നതു പി.ജെ. ജോസഫ് ബോധപൂർവം മറച്ചു വച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. യുഡിഎഫിനെ ദുർബലപ്പെടുത്തുന്ന യാതൊരു പ്രവർത്തനവും നടത്തരുതെന്നു യുഡിഎഫ് ഘടകകക്ഷി നേതാക്കൾ ഉപദേശിച്ചിരുന്നതുകൊണ്ടാണ് ഞങ്ങൾ ജോസഫിന്റെ ആരോപണങ്ങൾക്ക് അതേ നാണയത്തിൽ തന്നെ മറുപടി നല്കാതിരുന്നത്-ജോസ് കെ.മാണി […]

നെഹ്‌റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിൻവലിച്ച് കേന്ദ്ര സർക്കാർ

  സ്വന്തം ലേഖകൻ ന്യൂ​ഡ​ല്‍​ഹി: നെ​ഹ്റു കു​ടും​ബ​ത്തി​ന്‍റെ എ​സ്പി​ജി സു​ര​ക്ഷ പി​ന്‍​വ​ലി​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്രം. സോണിയ ഗാന്ധി,പ്രിയങ്ക ഗാന്ധി,രാഹുല്‍ ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ പിന്‍വലിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീങ്ങുന്നതെന്നും, പകരം സി.ആര്‍.പി.എഫ് സുരക്ഷ നല്കാന്‍ ആലോചിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ആഭ്യന്തര വകുപ്പിന്‍റെ വാര്‍ഷിക അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. നെഹ്റു കുടുംബം നിലവിലെ സാഹചര്യത്തില്‍ സുരക്ഷാഭീഷണി നേരിടുന്നില്ലെന്ന് യോഗം വിലയിരുത്തി. നി​ല​വി​ല്‍ വി​ദേ​ശ​യാ​ത്ര​ക​ളി​ല്‍ നെ​ഹ്റു കു​ടും​ബം എ​സ്പി​ജി സു​ര​ക്ഷ ഉ​പ​യോ​ഗി​ക്കാ​റി​ല്ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, സോ​ണി​യ ഗാ​ന്ധി, രാ​ഹു​ല്‍​ ഗാ​ന്ധി, പ്രി​യ​ങ്ക ​ഗാ​ന്ധി […]

നവജാത ശിശുവിന്റെ മൃതദേഹത്തോടും ക്രൂരത : പൊതുശ്മശാനത്തിൽ സംസ്‌കരിക്കാൻ സ്ഥലം നൽകാതെ നഗരസഭ ; നഗരസഭ മുഖം തിരിച്ചപ്പോൾ കുഴിയെടുത്ത് മറവ് ചെയ്ത് പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം : നവജാത ശിശുവിന്റെ മൃതദേഹം മറവ് ചെയ്യാൻ എത്തിയ പൊലീസിനു മുന്നിൽ മൃതദേഹം വച്ച് വിലപേശി നഗരസഭ. തരിമ്പും കരുണയില്ലാതെ , പിഞ്ചു കുഞ്ഞിന്റെ മൃതദേഹം വച്ച് വില പറഞ്ഞ നഗരസഭയ്ക്ക് മുന്നിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ പൊലീസ് നിന്നു. യൂണിഫോമിൽ നഗരസഭ ഓഫിസിന് മുന്നിൽ ധർണ ഇരിക്കേണ്ടി വരുമെന്ന എസ്‌ഐ അനൂപ് സി നായരുടെ ഭീഷണിയ്ക്ക് മുന്നിൽ നഗരസഭ വഴങ്ങി. എന്നാൽ , സ്ഥലം വിട്ടു നൽകിയെങ്കിലും തൊഴിലാളികളെ നഗരസഭ വിട്ട് നൽകാൻ തയ്യാറാകാതിരുന്നതോടെ , എ.എസ്.ഐ സാബു യൂണിഫോമിൽ […]