അയോധ്യക്കേസ് ഇങ്ങനെയൊക്കെ ചെയ്താൽ നിങ്ങൾ അകത്താകും; സോഷ്യൽ മീഡിയ മുഴുവൻ കയ്യിലെടുത്ത് പൊലീസ്

അയോധ്യക്കേസ് ഇങ്ങനെയൊക്കെ ചെയ്താൽ നിങ്ങൾ അകത്താകും; സോഷ്യൽ മീഡിയ മുഴുവൻ കയ്യിലെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്തെ പിടിച്ചു കുലുക്കാൻ ശേഷിയുള്ള അയോധ്യക്കേസ് വിധി പറയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ അതീവ ജാഗ്രതാ നിർദേശവുമായി പൊലീസ്. സൈബർ സെല്ലും സംസ്ഥാന പൊലീസിലെ വിവിധ വിഭാഗങ്ങളും രഹസ്യാന്വേഷണ ഏജൻസികളും അതീവ ജാഗ്രതയോടെയാണ് ഇതു സംബന്ധിച്ചുള്ള നീക്കങ്ങളെ നോക്കിക്കാണുന്നത്.

ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം പുലർത്തേണ്ട ജാഗ്രതാ സന്ദേശങ്ങൾ അടക്കം പൊലീസ് പ്രചരിപ്പിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ അടക്കം പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കും. ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. ഇതിനുള്ള നിർദ്ദേശം പോലീസിന്റെ എല്ലാ വിഭാഗത്തിനും നൽകി.

ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നതാണ്. ഇവർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുന്നതാണ്.

എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബർ സെൽ, സൈബർഡോം, സൈബർ പോലീസ് സ്റ്റേഷനുകൾ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും. സാമുദായിക സംഘർഷം വളർത്തുന്ന തരത്തിൽ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കും.