തിരുനക്കര ശിവന് വീണ്ടും മർദനം: അർധരാത്രിയിൽ എത്തി ആനയെ മർദിച്ചത് ഗൂഡസംഘം; നഗരമധ്യത്തിലെ തിരുനക്കര ക്ഷേത്രത്തിൽ നിന്നും, ആളൊഴിഞ്ഞ ചെങ്ങളത്തുകാവിൽ ആനയെ പാർപ്പിച്ചതിനു പിന്നിൽ ഗൂഡലക്ഷ്യമെന്ന് സൂചന; ശിവനെ തളർത്താൻ ശ്രമിക്കുന്ന മാഫിയയുടെ ഭീഷണി തേർഡ് ഐ ന്യൂസ് ലൈവിനും

തിരുനക്കര ശിവന് വീണ്ടും മർദനം: അർധരാത്രിയിൽ എത്തി ആനയെ മർദിച്ചത് ഗൂഡസംഘം; നഗരമധ്യത്തിലെ തിരുനക്കര ക്ഷേത്രത്തിൽ നിന്നും, ആളൊഴിഞ്ഞ ചെങ്ങളത്തുകാവിൽ ആനയെ പാർപ്പിച്ചതിനു പിന്നിൽ ഗൂഡലക്ഷ്യമെന്ന് സൂചന; ശിവനെ തളർത്താൻ ശ്രമിക്കുന്ന മാഫിയയുടെ ഭീഷണി തേർഡ് ഐ ന്യൂസ് ലൈവിനും

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ കൊമ്പൻ തിരുനക്കര ശിവനെ തളർത്താൻ ശ്രമിക്കുന്ന മാഫിയ സംഘം വീ്ണ്ടും സജീവമാകുന്നതായി സൂചന. ആനയെ മർദിച്ച് ഓടിച്ച് പാപ്പാന്റെ മരണത്തിന് ഇടയാക്കിയ സംഭവത്തിനു ശേഷം അർധരാത്രിയിൽ അനയ്ക്കു നേരെ ആക്രമണം ഉണ്ടായതാണ് ഇപ്പോൾ പുതിയ വിവാദത്തിന് വഴി തുറന്നിരിക്കുന്നത്. ആനയെ സാമൂഹ്യ വിരുദ്ധർ ആക്രമിച്ചതായി കാട്ടി തിരുനക്കര ക്ഷേത്രം മാനേജ്‌മെന്റും ദേവസ്വം അധികൃതരുമാണ് ഇപ്പോൾ കുമരകം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

ആനയെ മർദിച്ചതായി കാട്ടി ചെങ്ങളം സ്വദേശിയായ അമ്പിളിയ്‌ക്കെതിരെയാണ് തിരുനക്കരക്ഷേത്രം അധികൃതർ കുമരകം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ചെങ്ങളത്തുകാവ് ദേവീക്ഷേത്രത്തിൽ തളച്ചിരുന്ന കൊമ്പനെ, കഴിഞ്ഞ ദിവസം രാത്രിയിൽ പ്രദേശ വാസിയായ അമ്പിളി മർദിച്ചതായാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഒരു സംഘം ആളുകൾ എത്തി ആനയെ മർദിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും ശബ്ദ് കേട്ടതായി സമീപവാസികൾ മൊഴി നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ആനയെ അമ്പിളി മർദിക്കാൻ ശ്രമിക്കുക മാത്രം ചെയ്തതായാണ് ദേവസ്വം ബോർഡ് നൽകിയ പരാതിയിലുള്ളതെന്നാണ് കുമരകം പൊലീസിന്റെ വിശദീകരണം. എന്നാൽ, വ്യാഴാഴ്ച രാത്രിയ്ക്കും വെള്ളിയാഴ്ച പുലർച്ചയ്ക്കുമിടയിൽ ആനയ്ക്കു ക്രൂരമർദനം ഏറ്റതായാണ് സമീപത്തെ വീടുകളിൽ തേർഡ് ഐ ന്യൂസ് കോട്ടയം ബ്യൂറോ നടത്തിയ അന്വേഷണ്ത്തിൽ വ്യക്തമായിരിക്കുന്നത്. ആനയെ ക്രൂരമായി മർദിച്ചതിനു പിന്നിൽ ശിവനെ തകർക്കാൻ ശ്രമിക്കുന്ന ലോബി തന്നെയുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്.

ഇതിനിടെ ആനയെ മർദിച്ചത് പാപ്പാൻ മനോജ് തന്നെയാണെന്ന പ്രചാരണവുമായി ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഭയന്നോടിയ കൊമ്പൻ തിരുനക്കര ശിവനെ തളച്ചത് പഴയ പാപ്പാനും ചിറക്കടവിലേയ്ക്കു സ്ഥലം മാറിപ്പോയ ആളുമായ മനോജായിരുന്നു. എന്നാൽ, മനോജിനെ ഒഴിവാക്കാനുള്ള ചില ലോബിയുടെ ഗൂഡാലോചനയുടെ ഭാഗമായാണ് ഇപ്പോൾ ആനയെ മനോജ് മർദിച്ചതായുള്ള ആരോപണം പുറത്ത് വരുന്നത്. എന്നാൽ, ദേവസ്വം ബോർഡ് നൽകിയ പരാതിയിൽ മനോജ് മർദിച്ചതയി പറയുന്നതുമില്ല.

വ്യാഴാഴ്ച രാത്രിയിൽ സ്ഥലത്തില്ലാതിരുന്ന മനോജ്, ഇന്നലെ രാവിലെ ആനയെ കെട്ടിയ സ്ഥലത്ത് എത്തിയപ്പോഴാണ് ആനയ്ക്ക് മർദനമേറ്റത് കണ്ടത്. തുടർന്ന് ദേവസ്വം അധികൃതരെ വിവരം അറിയിച്ചു. ഇതേ തുടർന്ന് ദേവസ്വം ബോർഡ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തിയത്. ഇവിടെ കൂടിയ നാട്ടുകാരിൽ നിന്നു വിവരം ശേഖരിച്ചു. തുടർന്നാണ് ഇവർ കുമരകം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

എന്നാൽ, തിരുനക്കര ക്ഷേത്രത്തിൽ നിന്നും കിലോമീറ്ററുകൾ അകലെ, ആളൊഴിഞ്ഞ ചെങ്ങളത്ത്കാവ് ക്ഷേത്രത്തിൽ ആനയെ കൊണ്ട് കെട്ടുന്നതിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് ആരോപണം ഉയരുന്നത്. എന്നാൽ, ആനയെ തിരുനക്കര ക്ഷേത്രത്തിൽ തന്നെ കെട്ടിയാൽ മാലിന്യ പ്രശ്‌നം ഉണ്ടാകുമെന്ന വാദമാണ് ക്ഷേത്രം ഉപദേശക സമിതിയും, ദേവസ്വം അധികൃതരും ഉയർത്തുന്നത്. ഇത്തരത്തിൽ മാലിന്യപ്രശ്‌നം ഉയർന്നാൽ ഇത് ക്ഷേത്രത്തിന് വലിയ ബാധ്യതയായി മാറുമെന്നാണ് ക്ഷേത്രം അധികൃതരുടെ വാദം.

നേരത്തെ ആനയെ കെട്ടുന്ന തറയ്ക്കു സമീപം മാലിന്യം കൂടിക്കിടന്നത് സംബന്ധിച്ചു തേർഡ് ഐ ന്യൂ്‌സ് ലൈവ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് മാലിന്യം നീക്കാനും, കത്തിച്ചു കളയാനും ഇൻസിനേറ്റർ അടക്കമുള്ള മാർഗങ്ങൾ ഇല്ലെന്ന വാദമാണ് തിരുനക്കരക്ഷേത്രം അധികൃതർ ഉയർത്തിയത്. എന്നാൽ,  തിരുനക്കര പോലെ ഒരു മഹാക്ഷേത്രത്തിന് തുച്ഛമായ വരുമാനത്തിൽ ഇൻസിനേറ്റർ വാങ്ങി വയ്ക്കാമെന്നിരിക്കെ, ആനയെ മനപൂർവം ക്ഷേത്രത്തിൽ നിന്നും മാറ്റാനുള്ള മുട്ട് ന്യായമായി മാത്രമേ ഇതിനെ കാണാൻ സാധിക്കൂ.

ഇതിനിടെ കഴിഞ്ഞ പത്തു വർഷത്തോളമായി ആനയെയുമായി മനോജ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ യാ്ത്ര് ചെയ്തിട്ടുണ്ട്. അന്നൊന്നും ആന ബസിന്റെ ശബ്ദം കേട്ടോ ബൈക്കിന്റെ ഹോണടി കേട്ടോ വിരണ്ടോടിയിട്ടുമില്ല. എന്നാൽ, ഇപ്പോൾ ആന വിരണ്ടോടിയതിന് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്ന ന്യായം ആന ബസിന്റെ ഹോൺ കേട്ടു ഭയന്നതായും, ബൈക്ക് യാത്രക്കാരൻ പിൻതുടർന്നത് കൊണ്ടാണെന്നുമാണ്.

ഇതിനിടെ തിരുനക്കര ശിവനെ പിൻതുണച്ച് വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന്റെ പേരിൽ തേർഡ് ഐ ന്യൂസ് ലൈവിനും ഭീഷണി സന്ദേശങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. തേർഡ് ഐ ന്യൂസ് ലൈവിനെ ഭീഷണിപ്പെടുത്താനായി ആദ്യം ഫോണിൽ വിളിച്ചത് ഇന്ദിരാ കുമാരി എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീയാണ്.  തേർ്ഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് ഭീഷണി മുഴക്കിയ വ്യക്തി ആരാണെന്ന് കണ്ടെത്തിയത്. തേർഡ് ഐ ന്യൂസ് ലൈവിനോടു ഇവർ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയ്യാറാകാത്തതിനാൽ ഇവരുടെ  മറ്റു വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടുന്നില്ല.