ദാസ്യപ്പണിയെടുക്കുന്ന പോലീസുകാർ 3200 പേർ എന്ന് തച്ചങ്കരി; ഒരു പണിയുമില്ലാത്ത പി പി തങ്കച്ചനുവരെ സംരക്ഷണം എന്നു രേഖകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐപിഎസുകാരെ പോലെ തന്നെ മുൻമന്ത്രിമാരും എംഎൽഎമാരും ജഡ്ജിമാരുമെല്ലാം തന്നെ പോലീസുകാരെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നു കെഎസ്ആർടിസി എംഡി ടോമിൻ ജെ. തച്ചങ്കരി. താൻ ഇതിനെതിരെ നടപടി എടുക്കാൻ തുടങ്ങിയപ്പോൾ മുകളിൽ നിന്നു സമ്മർദം ഉണ്ടായിരുന്നു. പോലീസുകാരനു ശമ്പളം വാങ്ങാൻ ഹാജർബുക്കിൽ ഒപ്പിടണം എന്നാൽ, ആരൊക്കെയോ എവിടെയൊക്കെയോ ഒപ്പിടുകയും ശമ്പളം വാങ്ങുകയും ചെയ്യുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. മുൻപ് ഇതു കണ്ടെത്താൻ താൻ ശ്രമിച്ചപ്പോൾ മേലുദ്യോഗസ്ഥരുടെ പാര വന്നു എന്നും തന്റെ അന്വേഷണത്തിൽ 3200 പേർ ഇങ്ങനെ ഉള്ളതായി കണ്ടെത്തി എന്നും തച്ചങ്കരി.  ഒരു പണിയും […]

അയൽക്കാരനെ വെട്ടാൻ ക്വട്ടേഷൻ; വീട്ടമ്മ അറസ്റ്റിൽ

സ്വന്തം ലേഖകൻ കറുകച്ചാൽ: അയൽവാസിയുടെ കൈകാലുകൾ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ വീട്ടമ്മ അറസ്റ്റിൽ. കറുകച്ചാൽ പ്ലാച്ചിക്കൽ മുള്ളൻകുന്ന് രാജി(45) ആണ് അറസ്റ്റിലായത്. ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന ആറ്റിങ്ങൽ നാവായിക്കുളം ശുപ്പാണ്ടി അനീഷ്(30), കുറുമ്പനാടം കരിങ്കണ്ടത്തിൽ സോജി(28), പെരുന്ന കുരിശുംമൂട്ടിൽ ജാക്‌സൺ(24), വാഴൂർ പുളിക്കൽകവല പൗവത്തുകാട്ടിൽ സനു പി.സജി(24), കൊല്ലം അയത്തിൽ വയലിൽ പുത്തൻവീട്ടിൽ റിയാദ്(37), ആറ്റിങ്ങൽ കോരാണി മുജീബ്(33) എന്നിവരെ രാജിയുടെ വീട്ടിൽ നിന്ന് നാട്ടുകാരുടെ സഹായത്തോടെ ഞായറാഴ്ച കറുകച്ചാൽ പോലീസ് പിടികൂടിയിരുന്നു. രാജിയും അയൽവാസിയായ രമേശൻ എന്നയാളുമായി കാലങ്ങളായി പണമിടപാട് സംബന്ധിച്ച് തർക്കവും, രമേശന്റെ നേതൃത്വത്തിൽ രാജിയുടെ […]

ആളില്ലാതെ പൊലീസ് സ്റ്റേഷനുകൾ: അസ്വസ്ഥതയിൽ പൊലീസുകാർ; പൊലീസുകാർ നിരന്തരം അപമാനിക്കപ്പെടുന്നു; വേട്ടയാടുന്ന പൊലീസും വിധി പറയുന്ന മാധ്യമങ്ങളും ആക്രമിക്കപ്പെടുന്ന ജനവും

ശ്രീകുമാർ കോട്ടയം: കാക്കിയിട്ടതിന്റെ പേരിൽ മാധ്യമങ്ങളും പൊതുജനങ്ങളും ഒരു പോലെ വേട്ടയാടുന്നതിൽ കടുത്ത അസംതൃപ്തിയിൽ പൊലീസ്. മാധ്യമവിചാരണയ്‌ക്കൊപ്പം നിന്ന് സർക്കാരും പ്രതിപക്ഷവും ഒരേ പോലെ പൊലീസിനെ പിൻതുടർന്നു ആക്രമിക്കുന്നതോടെ പല പൊലീസ് ഉദ്യോഗസ്ഥരും സ്‌റ്റേഷനുകളിൽ നിന്നു ജനങ്ങളുമായി നേരിട്ട് സമ്പർക്കമില്ലാത്ത മറ്റു യൂണിറ്റുകളിലേയ്ക്കു സ്ഥലം മാറ്റം തേടിപോകുകയാണ്. അന്വേഷണത്തിലടക്കം മികവ് തെളിയിച്ച ഉദ്യോഗസ്ഥരും പൊലീസുകാരുമാണ് കാര്യമായ ജോലിയില്ലാത്ത മറ്റ് സബ് യൂണിറ്റുകളിലേയ്ക്കു പോകാൻ തയ്യാറെടുക്കുന്നത്. ഇത് പൊലീസ് സേനയെ കൂടുതൽ ദുർബലപ്പെടുത്തുമെന്നാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്ന ആരോപണം. സർക്കാരിന്റെ ഒന്നാം വാർഷകത്തിനു ശേഷമാണ് […]

മോണ്ടിസോറി അദ്ധ്യാപന പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡവലപ്മെന്റ് കൗൺസിലന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലന കോഴ്സുകളുടെ 27ാമത് ബാച്ചിലേക്ക് വനിതകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. സർട്ടിഫിക്കറ്റ് ഇൻ ഇൻറർനാഷണൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത എസ്.എസ്?.എൽ.സി), ഡിപ്ലോമ ഇൻ ഇൻറർനാഷനൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത പ്ലസ് ടു), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻറർനാഷനൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത-ടി.ടി.സി-പി.പി.ടി.ടി.സി), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇന്റർ നാഷണൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത ഏതെങ്കിലും ബിരുദം), എന്നിവയാണ് കോഴ്സുകൾ. […]

കെവിന്റെ കൊലപാതകം; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദളിത് സംഘടനകളുടെ കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെകൊലപാതകക്കേസ് സി.ബി.ഐ.യ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ദളിത് സംയുക്തസമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ദളിത് സംയുക്തസമിതി ചെയർമാൻ എം.എസ്. സജൻ ധർണ ഉദ്ഘാടനം ചെയ്തു. കെവിൻ അതിക്രൂരമായാണ് കൊലചെയ്യപ്പെട്ടത്. ഇപ്പോൾ അത് മുങ്ങിമരണമാണെന്ന നിലയിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഈ കേസിൽ തുടക്കത്തിൽതന്നെ പോലീസിന്റെ ഭാഗത്തുനിന്നും ദുരൂഹമായ പെരുമാറ്റമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭരിക്കുന്ന പാർട്ടിക്കുവേണ്ടി ജയ് വിളിക്കുന്ന കേരളപോലീസിനെ വിശ്വാസമില്ലെന്നും രാഷ്ട്രീയ പാർട്ടിയുടെ പിടിയാളന്മാരായി നിൽക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചവിട്ടുവരി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് ചെയർമാൻ എം.എസ്.സജൻ […]

യൂത്ത് ഫ്രണ്ട് (എം) ജന്മദിന സമ്മേളനവും, ജോസ് കെ.മാണി എം.പിക്ക് സ്വീകരണവും

സ്വന്തം ലേഖകൻ കോട്ടയം: കേരളാ യൂത്ത്ഫ്രണ്ട് (എം) 48-ാം മത് ജന്മദിന സമ്മേളനവും, രാജ്യസഭാ അംഗമായി തിരിഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണി എം.പിക്ക് സ്വീകരണവും, 21 -6-2018 വ്യഴാഴ്ച്ച 10 AM ന് തിരുവനന്തപുരം അദ്ധ്യാപക ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. സമ്മേളനം കേരള കോൺഗ്രസ് (എം) ചെയർമാൻ കെ. എം മാണി MLA ഉദ്ഘാടനം ചെയ്യും, പാർട്ടി വർക്കിങ്ങ് ചെയർമാൻ PJ ജോസഫ് MLA മുഖ്യ പ്രസംഗം നടത്തുന്ന യോഗത്തിൽ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും. പാർട്ടി […]

ഡി ജി പി ബഹ്‌റക്ക് 36 പേർ ആശ്രിതർ; തിരിച്ചു വിളിക്കണമെന്ന ആവശ്യം ശക്തം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസുകാരുടെ ദാസ്യവൃത്തി വിവാദമായിരിക്കെ, ഡിജിപി ലോക്നാഥ് ബെഹ്റയോടൊപ്പം ജോലി ചെയ്യുന്ന 36 പോലീസുകാരെ തിരിച്ചു വിളിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സുരക്ഷാ ചുമതല ഉൾപ്പെടെയുള്ള ജോലികൾ ചെയ്യുന്നവരിൽ 11 പേർ ക്യാമ്പ് ഫോളോവർമാരാണ്. ഇവരെ മടക്കി വിളിക്കണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. വിഷയം വിവാദമായതോടെ ചിലരെ മടക്കി അയച്ചിട്ടുണ്ടെങ്കിലും അധിക പേരും തുടരുകയാണ്. വി ഐ പികളുടെ കൂടെയുള്ള ജോലി ഒരു വിഭാഗം പൊലീസുകാർ ചോദിച്ച് വാങ്ങുന്നതാണെന്ന് അസോസിയേഷൻ അംഗങ്ങൾ തന്നെ പറയുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കൾ മന്ത്രിമാർ മുൻമന്ത്രിമാർ എന്നിവരോടൊപ്പമുള്ള […]

അറ്റ്‌ലസ് രാമചന്ദ്രൻ വീണ്ടും കുരുക്കിലേക്ക്‌

ഇന്റർനാഷണൽ ഡെസ്‌ക് ദുബായ് : സാമ്പത്തിക ഇടപാടുകളെ തുടർന്ന് മൂന്ന് വർഷം ദുബായിൽ ജയിലിലായിരുന്ന അറ്റ്ലസ് രാമചന്ദ്രൻ വീണ്ടും കുരുക്കിൽ. കടം കൊടുക്കാനുള്ള ആയിരം കോടിയുടെ ഉറവിടം 12 ദിവസത്തിനുള്ളിൽ ഹാജരാക്കണം. ഈ വർഷം അവസാനത്തോടെ കടം തീർത്തില്ലെങ്കിൽ വീണ്ടും ജയിലിലാകും. തുകയുടെ ഉറവിടം ബാങ്കുകളെ അറിയിച്ചില്ലെങ്കിൽ നിയമനടപടിയുണ്ടാകുമെന്നും അറിയുന്നു. ദുബായിലെ വിവിധ ബാങ്കുകളിൽ പലിശയടക്കം 1300 കോടിയാണ് തിരിച്ചടയ്ക്കാനുള്ളത്. ഗൾഫിലെ 52 ജ്വല്ലറികൾ വിറ്റാൽ പോലും കടം തീരില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. തിരിച്ചടവു സംബന്ധിച്ച വിവരങ്ങൾ ജൂലൈ അഞ്ചിനു മുൻപ് കൺസോർഷ്യത്തിന് […]

മദ്യം കയറ്റിവന്ന ലോറിയിൽനിന്ന് കുപ്പി അടിച്ചുമാറ്റി അടിയോടടി

സ്വന്തം ലേഖകൻ കണ്ണൂർ: സ്റ്റോക്ക് ഇറക്കാൻ നിർത്തിയിട്ടിരിക്കുന്ന ബിവറേജസ് ലോറിയിൽ നിന്ന് വൃദ്ധന്റെ കുപ്പി മോഷണം. രാത്രിയായതിനാൽ വെള്ളവും കിട്ടിയില്ല ഒടുവിൽ വെള്ളം ചേർക്കാതെ തന്നെ മുഴുവനും അകത്താക്കി. പിന്നാലെ ബോധവും പോയി. താവക്കര ബിവറേജ് ഗോഡൗണിന് മുന്നിൽ രാവിലെ ബോധമില്ലാത്ത അവസ്ഥയിലാണ് വൃദ്ധനെ കണ്ടെത്തിയത്. ഇയാൾ മരിച്ചു കിടക്കുകയാണെന്നാണ് ആദ്യം നാട്ടുകാർ കരുതിയത്. സംഭവത്തിൽ പന്തികേട് തോന്നിയ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി വൃദ്ധനെ ഉടനടി ആശുപത്രിയിൽ എത്തിച്ചു. അപ്പോഴാണ് സംഭവം മനസിലായത്. വെള്ളം പോലും ചേർക്കാതെ മദ്യം അകത്ത് […]

ദിലീപ് അമ്മയിലേക്ക് തിരികെ എത്തുന്നു. ദിലീപ് വിരുദ്ധ ചേരിക്ക് ആശങ്ക!

സ്വന്തം ലേഖകൻ കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് പ്രതിചേർക്കപ്പെട്ടതോടെയാണ് സിനിമാ സംഘടനകളിൽ നിന്നും നടൻ ദിലീപ് പുറത്തായത്. ഇപ്പോഴിതാ തള്ളിപ്പറഞ്ഞ അമ്മയിലേക്കും ദിലീപ് ശക്തമായ തിരിച്ച് വരവിന് തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ ശത്രുത നിലനിൽക്കുന്നുണ്ട് എന്നത് സിനിമാ ലോകത്തിന് അകത്തും പുറത്തും പരസ്യമായ കാര്യമാണ്. കേസിൽ ആരോപണങ്ങളുടെ മുന ദിലീപിന് നേർക്ക് തിരിഞ്ഞപ്പോഴും ദിലീപിനെ 13 മണിക്കൂർ ചോദ്യം ചെയ്തപ്പോഴും അമ്മയും പ്രമുഖ താരങ്ങളുമെല്ലാം ദിലീപിനെ തള്ളികേസിൽ പ്രതി ചേർക്കപ്പെമ്പോൾ അമ്മയുടെ […]