play-sharp-fill

ശബരിമല മണ്ഡലകാലം : നടതുറന്ന ആദ്യ ദിവസം വരുമാനം 3.32 കോടി രൂപ, കഴിഞ്ഞ വർഷത്തെക്കാൾ 1.28 കോടി രൂപയുടെ വർദ്ധനവ്

സ്വന്തം ലേഖകൻ പത്തനംതിട്ട: മണ്ഡലകാലത്തോടനുബന്ധിച്ച് നടതുറന്ന ശബരിമലയിൽ ആദ്യദിവസം തന്നെ വരുമാനത്തിൽ വൻ വർധനവ് . ആദ്യ ദിവസമായ വൃശ്ചികം ഒന്നിന് 3 കോടി 32 ലക്ഷം രൂപയാണ് ശബരിമലയിൽ വരുമാനമായി ലഭിച്ചത്. പോയ വർഷത്തെ അപേക്ഷിച്ച് ശബരിമലയിൽ ആദ്യദിനത്തിൽ തന്നെ ഒരു കോടി 28 ലക്ഷം രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടോപ്പം നടവരവ്, അപ്പം, അരവണ, കടകളിലെ വരുമാനം എന്നിവയിലെല്ലാം വർധനയുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു പറഞ്ഞു. ശബരിമലയിൽ സ്ത്രീ പ്രവേശന ഉത്തരവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ കഴിഞ്ഞ […]

മാവോയിസ്റ്റ് ബന്ധം : അലനെയും ഷുഹൈബിനെയും വീണ്ടും റിമാൻഡ് ചെയ്തു ; രക്ഷപ്പെട്ട മൂന്നാമനെയും തിരിച്ചറിഞ്ഞു

  സ്വന്തം ലേഖകൻ കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ വീണ്ടും കോടതി റിമാൻഡ് ചെയ്തു. പ്രോസിക്യൂഷൻ പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്തതിനെത്തുടർന്നാണ് റിമാൻഡ് ചെയ്തത്. ഇതിനുപുറമെ അലനെയും ഷുഹൈബിനെയും പൊലീസ് പിടികൂടുന്ന സമയത്ത് രക്ഷപ്പെട്ട മൂന്നാമനെയും തിരിച്ചറിഞ്ഞു. നിരവധി കേസുകളിലെ പ്രതിയായിട്ടുള്ള മലപ്പുറം സ്വദേശിയായ ഉസ്മനാണ് മൂന്നാമൻ. ഓടി രക്ഷപ്പെടുന്നതിനിടയിൽ ഇയാളുടെ ബാഗ് പൊലീസിന് ലഭിച്ചിരുന്നു. ഈ ബാഗിൽ നിന്ന് മാവോയിസ്റ്റ് ബന്ധം സൂചിപ്പിക്കുന്ന പോസ്റ്ററുകളും മറ്റും പൊലീസിന് ലഭിച്ചിരുന്നു. പ്രദേശത്തെ […]

13 വർഷത്തിന് ശേഷം സുപ്രീം കോടതി കൊളീജിയത്തിൽ വനിതാ അംഗം

  സ്വന്തം ലേഖിക ന്യൂയൂഡൽഹി : സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് ആർ.ഭാനുമതി കൊളീജിയത്തിൽ അംഗമായി. പതിമൂന്ന് വർഷത്തിന് ശേഷമാണ് ഒരു വനിതാ ജഡ്ജി കൊളീജിയം അംഗമാകുന്നത്. ഇപ്പോൾ 64 വയസു കഴിഞ്ഞ ഭാനുമതി ഒൻപത് മാസമാണ് കൊളീജിയത്തിലുണ്ടാകുക. 2020 ജൂലായ് 19ന് വിരമിക്കും. 2006 ൽ വിരമിച്ച ജസ്റ്റിസ് റുമ പാൽ ആണ് അവസാനം കൊളീജിയം അംഗമായ വനിത. അവർ മൂന്ന് വർഷം കൊളീജിയം അംഗമായിരുന്നു. ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഉൾപ്പെടെയുള്ള ജഡ്ജിമാരെയും സുപ്രീംകോടതി ജഡ്ജിമാരെയും നിയമിക്കാനും സ്ഥലംമാറ്റാനും ശുപാർശ നൽകുന്നത് കൊളീജിയമാണ്. ചീഫ് […]

വിവാഹത്തിന് ശേഷം വധുവരന്മാരെ ആനയിച്ചു നീങ്ങിയ വാഹനങ്ങൾക്ക് നേരെ കാർ പാഞ്ഞു കയറി ; വരന്റെ സഹോദരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

  സ്വന്തം ലേഖകൻ കാസർഗോഡ് : ഓഡിറ്റോറിയത്തിലെ വിവാഹ ചടങ്ങുകൾക്ക് ശേഷം വധുവരന്മാരെ ആനയിച്ചു നീങ്ങിയ വാഹനങ്ങൾക്ക് നേരെ കാർ പാഞ്ഞു കയറി. സംഭവത്തിൽ വാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചെറുവത്തൂർ കാര്യങ്കോട് സ്വദേശികളായ അഭിഷേക് (17), അമൃതരാജ് (25), അനിൽ (43), ശ്രീജിത്ത് (35) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ സ്വകര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. മയ്യിച്ച വയൽക്കര ഓഡിറ്റോറിയത്തിൽ നടന്ന വിവാഹച്ചടങ്ങിനുശേഷം വരന്റെ കാര്യങ്കോട്ടെ വീട്ടിലേക്ക് വധുവരന്മാരെ ആനയിച്ച് കൊണ്ടു പോവുകയായിരുന്നു. മയ്യിച്ച റോഡിൽ നിന്നും ദേശീയപാതയിലേയ്ക്ക് കയറിയ ഉടനെ ഇരുചക്രവാഹനങ്ങളിലേക്ക് […]

വാളയാർ കേസ് ; സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വാളയാറിൽ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി. തിങ്കളാഴ്ച രാവിലെയാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ ലത രാജിനെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചത്. അന്വേഷണത്തിൽ വീഴ്ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ഉണ്ടെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ പരിഗണനയിലായ കേസായതിനാൽ സി.ബി.ഐ അന്വേഷണത്തിന് ഇപ്പോൾ ഉത്തരവിടാൻ സാധിക്കില്ലെന്നാണ് തനിക്ക് ലഭിച്ച നിയമോപദേശമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ ചുമതലയേറ്റു

  സ്വന്തം ലേഖകൻ ന്യൂഡൽഹി: സുപ്രീം കോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച രാവിലെ 9.30ന് രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 2021 ഏപ്രിൽ 23 വരെയാണ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെയുടെ ഔദ്യോഗിക കാലാവധി. നാഗ്പുർ സർവകലാശാലയിൽനിന്ന് നിയമബിരുദം നേടിയശേഷം 1978ൽ എസ്. എ അഭിഭാഷകനായി. 1998ൽ മുതിർന്ന അഭിഭാഷക പദവി ലഭിച്ചു. 2000ത്തിൽ ബോംബെ ഹൈക്കോടതിയിൽ ആദ്യമായി ജഡ്ജിയായി. 2012 ൽ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി സേവനമനുഷ്ഠിച്ചു. […]

നിരക്ക് വർധനവ് അടക്കം ആവശ്യപ്പെട്ട് സ്വകാര്യ ബസുകൾ അനിശ്ചിത കാല സമരത്തിലേയ്ക്ക്:പ്രശ്‌ന പരിഹാരത്തിന് ഗതാഗത മന്ത്രിയുമായി ചർച്ച തിങ്കളാഴ്ച

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡീസലിന്റെ വില വർദ്ധനയ്ക്കും വാഹന സർവീസിന്റെ ചിലവ് വർധിച്ചതിനും പിന്നാലെ സമര പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. അവശ്യ സാധനങ്ങളുടെ വിലയ്ക്കു പിന്നാലെയാണ് ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ബസ് ഉടമകൾ രംഗത്ത് എത്തിയിരിക്കുന്നത്. ഈ ആവശ്യത്തിൽ ബസ് ജീവനക്കാരുമായി മന്ത്രി എ.കെ ശശീന്ദ്രൻ തിങ്കളാഴ്ച ചർച്ച നടത്തും. നവംബർ 22 മുതൽ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് ബസുടമകളുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ ചർച്ച നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയമസഭയിലാണ് ചർച്ച […]

അരനൂറ്റാണ്ടിന്റെ മോഷണ ചരിത്രം: മോഷണം നടത്തും പളനിയിലേയ്ക്കു മുങ്ങും; ഇരുപതു വർഷത്തിലേറെയായി പൊലീസിനെ വെട്ടിച്ച് നടന്ന നന്ദൻ പളനിയിൽ കുടുങ്ങി

ക്രൈം ഡെസ്‌ക് ചാലക്കുടി: അരിമ്പന്നൂർ നന്ദൻ എന്ന കുപ്രസിദ്ധ മോഷ്ടാവിന്റെ മോഷണങ്ങൾക്ക് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇരുപതാം വയസിലാണ് ആദ്യമായി മോഷണവുമായി രംഗ്ത്തിറങ്ങിയത്. ഇപ്പോൾ പ്രായം 76 ആയി. മെയ് വഴക്കവും, മോഷണ രീതികളും ഈ പ്രായത്തിലും നന്ദന് കൈമോശം വന്നിട്ടില്ല. മോഷ്ടിച്ച് കിട്ടുന്ന പണം ആർഭാട ജീവിതം നടത്തി തീർക്കുന്നതാണ് അന്നത്തെയും ഇന്നത്തെയും രീതി. ചാലക്കുടിയിലും പരിസരത്തും നിരന്തരം മോഷണം നടത്തി പൊലീസിന് തലവേദനയായ മോഷ്ടാവായ അരിമ്പന്നൂർ നന്ദനെയാണ് ഇപ്പോൾ പൊലീസ് ഒടുവിൽ കുടുക്കിയത്. പളനിയിൽ മുരുക ഭക്തനായി കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് തന്ത്രപരമായി […]

എം.ജി സർവകലാശാലയ്ക്കു പിന്നാലെ കേരളയിലെയും മാർക്ക് ദാനവിവാദം: ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതോടെ നാല് ജീവനക്കാർക്ക് സ്ഥലം മാറ്റം

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകൾ അഴിമതിയുടെ കൂത്തരങ്ങാകുന്നെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. കേരള സർവകലാശാലയിൽ യൂണിവേഴ്‌സിറ്റി കത്തിക്കുത്ത് കേസിനു പിന്നാലെ പുറത്തു വന്ന തെളിവുകൾ സർവകലാശാലയുടെ കെടുകാര്യസ്ഥത വ്യക്തമാക്കുന്നതായിരുന്നു. സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കത്തിക്കുത്ത് കേസ് പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയതിനു പിന്നാലെ വന്ന വിവാദങ്ങൾ സർവകലാശാലയുടെ അന്തസ് ഇടിക്കുന്നതായിരുന്നു. ഇതിനു പിന്നാലെ എം.ജി സർവകലാശാലയിൽ മന്ത്രി കെ.ടി ജലീലിനെ പ്രതിക്കൂട്ടിലാക്കി മാർക്ക് ദാന വിവാദം എത്തി. തുടർന്നാണ് ഇപ്പോൾ കേരളയിലും മാർക്ക്ദാന വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുന്നത്. മാർക്ക് വാരിക്കോരി നൽകി കൂട്ടത്തോടെ […]

അയോധ്യാവിധി: സുപ്രീം കോടതി ജഡ്ജിയ്ക്ക് പോപ്പുലർ ഫ്രണ്ടിന്റെ വധഭീഷണി: ജഡ്ജിയെയും കുടുംബത്തെയും കൊല്ലുമെന്ന് പോപ്പുലർ ഫ്രണ്ട്

സ്വന്തം ലേഖകൻ ന്യൂഡൽഹി: അയോധ്യക്കേസിലെ വിധിയുടെ പേരിൽ രാജ്യത്ത് സമാധാന ആഹ്വാനങ്ങൾ ശക്തമായി നടക്കുന്നതിനിടെ കേസിലെ വിധി പ്രഖ്യാപിച്ച ജഡ്ജിയ്ക്ക് വധഭീഷണി. പോപ്പുലർ ഫ്രണ്ടാണ് ജഡ്ജിയ്ക്ക് വധ ഭീഷണി പ്രഖ്യാപിച്ചത്. സുപ്രീംകോടതി ജസ്റ്റിസ് അബ്ദുൾ നസീറിനാണ്  പോപ്പുലർ ഫ്രണ്ടിന്റെ വധഭീഷണി. ഭീഷണിയെ തുടർന്ന് അദ്ദേഹത്തിനും കുടുംബത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. സംസ്ഥാനത്തിനകത്തും , പുറത്തും ശക്തമായ സുരക്ഷ കുടുംബത്തിനടക്കം നൽകാനാണ് നിർദേശം. വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കും അസമിൽ ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രാലയം […]