ശബരിമല മണ്ഡലകാലം : നടതുറന്ന ആദ്യ ദിവസം വരുമാനം 3.32 കോടി രൂപ, കഴിഞ്ഞ വർഷത്തെക്കാൾ 1.28 കോടി രൂപയുടെ വർദ്ധനവ്

ശബരിമല മണ്ഡലകാലം : നടതുറന്ന ആദ്യ ദിവസം വരുമാനം 3.32 കോടി രൂപ, കഴിഞ്ഞ വർഷത്തെക്കാൾ 1.28 കോടി രൂപയുടെ വർദ്ധനവ്

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: മണ്ഡലകാലത്തോടനുബന്ധിച്ച് നടതുറന്ന ശബരിമലയിൽ ആദ്യദിവസം തന്നെ വരുമാനത്തിൽ വൻ വർധനവ് . ആദ്യ ദിവസമായ വൃശ്ചികം ഒന്നിന് 3 കോടി 32 ലക്ഷം രൂപയാണ് ശബരിമലയിൽ വരുമാനമായി ലഭിച്ചത്. പോയ വർഷത്തെ അപേക്ഷിച്ച് ശബരിമലയിൽ ആദ്യദിനത്തിൽ തന്നെ ഒരു കോടി 28 ലക്ഷം രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടോപ്പം നടവരവ്, അപ്പം, അരവണ, കടകളിലെ വരുമാനം എന്നിവയിലെല്ലാം വർധനയുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു പറഞ്ഞു.

ശബരിമലയിൽ സ്ത്രീ പ്രവേശന ഉത്തരവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ കഴിഞ്ഞ വർഷം വരുമാനത്തിൽ വൻ ഇടിവാണ് ഉണ്ടായത്. ഏകദേശം 100 കോടിയോളം രൂപയുടെ നഷടമുണ്ടായി എന്നാണ് റിപ്പോർട്ടുകൾ. ക്ഷേത്രത്തിന്റെ വികസനപ്രവർത്തനങ്ങളെ വരെ വരുമാനത്തിലുണ്ടായ ഇടിവ് ബാധിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ശബരിമലയെ ആശ്രയിച്ചുകഴിയുന്ന തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുളള ആയിരത്തോളം ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന ആശങ്ക നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ആശ്വാസം നൽകുന്ന വരുമാനകണക്കുകൾ പുറത്തുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നട തുറന്ന ആദ്യദിവസത്തെ വരുമാനം 2017ലേതിനേക്കാളും കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. ശബരിമലയിൽ വൻഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്‌

Tags :