അയോധ്യാവിധി: സുപ്രീം കോടതി ജഡ്ജിയ്ക്ക് പോപ്പുലർ ഫ്രണ്ടിന്റെ വധഭീഷണി: ജഡ്ജിയെയും കുടുംബത്തെയും കൊല്ലുമെന്ന് പോപ്പുലർ ഫ്രണ്ട്

അയോധ്യാവിധി: സുപ്രീം കോടതി ജഡ്ജിയ്ക്ക് പോപ്പുലർ ഫ്രണ്ടിന്റെ വധഭീഷണി: ജഡ്ജിയെയും കുടുംബത്തെയും കൊല്ലുമെന്ന് പോപ്പുലർ ഫ്രണ്ട്

Spread the love
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അയോധ്യക്കേസിലെ വിധിയുടെ പേരിൽ രാജ്യത്ത് സമാധാന ആഹ്വാനങ്ങൾ ശക്തമായി നടക്കുന്നതിനിടെ കേസിലെ വിധി പ്രഖ്യാപിച്ച ജഡ്ജിയ്ക്ക് വധഭീഷണി. പോപ്പുലർ ഫ്രണ്ടാണ് ജഡ്ജിയ്ക്ക് വധ ഭീഷണി പ്രഖ്യാപിച്ചത്.
സുപ്രീംകോടതി ജസ്റ്റിസ് അബ്ദുൾ നസീറിനാണ്  പോപ്പുലർ ഫ്രണ്ടിന്റെ വധഭീഷണി. ഭീഷണിയെ തുടർന്ന് അദ്ദേഹത്തിനും കുടുംബത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി.
സംസ്ഥാനത്തിനകത്തും , പുറത്തും ശക്തമായ സുരക്ഷ കുടുംബത്തിനടക്കം നൽകാനാണ് നിർദേശം. വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കും അസമിൽ ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
മുത്വലാഖ് ക്രിമിനൽ കുറ്റമാക്കിയ സുപ്രീം കോടതി വിധി പ്രസ്താവിച്ച ബഞ്ചിലും അദ്ദേഹം അംഗമായിരുന്നു .അബ്ദുൾ നസീറിനു സുരക്ഷാ ഭീഷണിയുള്ളതായി രഹസ്യാന്വേഷണ ഏജൻസികളും പ്രസ്താവിച്ചിരുന്നു .
ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കാൻ സിആർ പി എഫിന് ആഭ്യന്തരമന്ത്രാലയം പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
1983 ൽ കർണാടക ഹൈക്കോടതിയിലാണ് അബ്ദുൾ നസീർ അഭിഭാഷകനായി എൻറോൾ ചെയ്തത് . പിന്നീട് 2003 ൽ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2017 ഫെബ്രുവരി 17 ന് സുപ്രീം കോടതി ജഡ്ജിയായി ഉയർത്തി.