സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ ചുമതലയേറ്റു

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ ചുമതലയേറ്റു

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സുപ്രീം കോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച രാവിലെ 9.30ന് രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 2021 ഏപ്രിൽ 23 വരെയാണ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെയുടെ ഔദ്യോഗിക കാലാവധി.

നാഗ്പുർ സർവകലാശാലയിൽനിന്ന് നിയമബിരുദം നേടിയശേഷം 1978ൽ എസ്. എ അഭിഭാഷകനായി. 1998ൽ മുതിർന്ന അഭിഭാഷക പദവി ലഭിച്ചു. 2000ത്തിൽ ബോംബെ ഹൈക്കോടതിയിൽ ആദ്യമായി ജഡ്ജിയായി. 2012 ൽ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി സേവനമനുഷ്ഠിച്ചു. 2013 മുതൽ സുപ്രീംകോടതി ജസ്റ്റീസായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി വിരമിച്ച ഒഴിവിലേക്കാണ് സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയായ ശരദ് അരവിന്ദ് ബോബ്‌ഡെയെ നിയമിച്ചത്. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയാണ് ജസ്റ്റീസ് ബോബ്‌ഡെയുടെ പേര് പുതിയ ചീഫ് ജസ്റ്റീസ് സ്ഥാനത്തേക്കു നാമനിർദേശം ചെയ്തത്.

Tags :