വിവാഹത്തിന് ശേഷം വധുവരന്മാരെ ആനയിച്ചു നീങ്ങിയ വാഹനങ്ങൾക്ക് നേരെ കാർ പാഞ്ഞു കയറി ; വരന്റെ സഹോദരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

വിവാഹത്തിന് ശേഷം വധുവരന്മാരെ ആനയിച്ചു നീങ്ങിയ വാഹനങ്ങൾക്ക് നേരെ കാർ പാഞ്ഞു കയറി ; വരന്റെ സഹോദരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

 

സ്വന്തം ലേഖകൻ

കാസർഗോഡ് : ഓഡിറ്റോറിയത്തിലെ വിവാഹ ചടങ്ങുകൾക്ക് ശേഷം വധുവരന്മാരെ ആനയിച്ചു നീങ്ങിയ വാഹനങ്ങൾക്ക് നേരെ കാർ പാഞ്ഞു കയറി. സംഭവത്തിൽ വാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചെറുവത്തൂർ കാര്യങ്കോട് സ്വദേശികളായ അഭിഷേക് (17), അമൃതരാജ് (25), അനിൽ (43), ശ്രീജിത്ത് (35) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ സ്വകര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. മയ്യിച്ച വയൽക്കര ഓഡിറ്റോറിയത്തിൽ നടന്ന വിവാഹച്ചടങ്ങിനുശേഷം വരന്റെ കാര്യങ്കോട്ടെ വീട്ടിലേക്ക് വധുവരന്മാരെ ആനയിച്ച് കൊണ്ടു പോവുകയായിരുന്നു. മയ്യിച്ച റോഡിൽ നിന്നും ദേശീയപാതയിലേയ്ക്ക് കയറിയ ഉടനെ ഇരുചക്രവാഹനങ്ങളിലേക്ക് കാറിടിക്കുകയായിരുന്നു. നാല് ബൈക്കും യാത്രികരും റോഡരികിലെ കുഴിയിലേക്ക് തെറിച്ചു വീണു. വരന്റെ സഹോദരനാണ് പരിക്കേറ്റ അഭിഷേക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :