play-sharp-fill

ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധം ; നാലു വയസ്സിന് മുകളിലുള്ളവർക്കും ഹെൽമറ്റ് വേണം ; ഹൈക്കോടതി

  സ്വന്തം ലേഖകൻ കൊച്ചി: ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ യാത്രചെയ്യുന്നവരും ഹെൽമറ്റ് ധരിക്കണമെന്ന് ഹൈക്കോടതി. നാല് വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ്ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തിൽ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് ഇത് കർശനമായി നടപ്പാക്കിയിരുന്നില്ല. പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് ധരിക്കുന്നതിൽ ഉണ്ടായിരുന്ന ഇളവുകൾ ഇനി തുടരാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നാല് വയസ്സിനു മുകളിലുള്ളവർക്ക് ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടാണ് […]

കാണാതായ പാർട്ടി പ്രവർത്തകനെ കോൺഗ്രസ് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  സ്വന്തം ലേഖിക കോഴിക്കോട് : കക്കട്ടിലെ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുൻ ബൂത്ത് പ്രസിഡന്റ് മുയ്യോട്ടുംചാൽ ദാമു എന്ന ദാമോദരനെയാണ് ഇന്ന് രാവിലെ കക്കട്ടിൽ അമ്പലക്കുളങ്ങരയിലെ കോൺഗ്രസ് ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്ന് സൂചന. കുന്നുമ്മൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലെ ഹാളിൽ കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സമീപത്തെ വീട്ടിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് കുറ്റ്യാടി പോലീസിൽ അറിയിച്ചു. പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം […]

വല്യേമ്മാന്റെ ഭാര്യ ഗതാഗത കുരുക്കിൽപെട്ടു ; ട്രാഫിക് എ സിമാർക്കും സി ഐമാർക്കും പൊലീസ് ആസ്ഥാനത്ത് അർദ്ധരാത്രിവരെ നിൽപ്പു ശിക്ഷ

  സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെ ഭാര്യ തിരുവനന്തപുരത്തെ കഴക്കൂട്ടം ബൈപ്പാസിൽ ഗതാഗതകുരുക്കിൽപ്പെട്ടതിന് നഗരത്തിലെ ട്രാഫിക് ചുമതലയുള്ള രണ്ട് അസിസ്റ്റന്റ് കമ്മിഷണർമാർക്കും രണ്ട് സി.ഐമാർക്കും പൊലീസ് ആസ്ഥാനത്ത് അർദ്ധരാത്രിവരെ നിൽപ്പ് ശിക്ഷ! ടെക്‌നോപാർക്കിലെ പ്രമുഖ ഐ.ടി കമ്പനിയിൽ എച്ച്. ആർ വിഭാഗം മേധാവിയാണ് ഡി.ജി.പിയുടെ ഭാര്യ. ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി ഇവർ ബൈപ്പാസിൽ ഗതാഗതക്കുരുക്കിൽപ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരം ആറേമുക്കാലോടെ ഗവർണർക്ക് ആഭ്യന്തര വിമാനത്താവളത്തിലേക്ക് കടന്നുപോകാനായി പാളയം മുതൽ ചാക്ക ബൈപ്പാസ് വരെ പൊലീസ് ഗതാഗതം ക്രമീകരിച്ചിരുന്നു. […]

എല്ലാ സ്വകാര്യ വാഹനങ്ങളും പമ്പയിലേക്ക് കടത്തിവിടാമെന്നു ഹൈക്കോടതി

  സ്വന്തം ലേഖിക കൊച്ചി: പമ്പയിലേക്ക് എല്ലാ സ്വകാര്യവാഹനങ്ങളും കടത്തിവിടാമെന്ന് സർക്കാർ. ഹൈക്കോതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയലാണ് സർക്കാർ നിലപാട് തിരുത്തിയത്. കഴിഞ്ഞ വർഷം മുതൽ പമ്പയിലേക്ക് സ്വകാര്യവാഹനങ്ങൾ കടത്തിവിടാതെ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ തീർത്ഥാടന കാലത്ത് പമ്പയിലേക്ക് എല്ലാ സ്വകാര്യവാഹനങ്ങളും കടത്തിവിടാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പമ്പയിലേക്ക് എല്ലാ സ്വകാര്യവാഹനങ്ങളും കടത്തി വിടാമെന്നും ഭക്തരെ ഇറക്കിയ ശേഷം വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യണമെന്നും ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചു. തിങ്കളാഴ്ച സ്വകാര്യവാഹനങ്ങൾ പമ്പയിൽ തടയേണ്ടതില്ലെന്ന് കോടതി നിർദേശിച്ചിരുന്നു. ചെറുവാഹനങ്ങൾ പമ്പയിലേക്കു കടത്തിവിടണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് […]

ഫ്‌ളക്‌സ് നിരോധനം ; സർക്കാർ വകതിരിവില്ലാതെ പെരുമാറുന്നു : ഹൈക്കോടതി

  സ്വന്തം ലേഖിക കൊച്ചി: ഫ്ളക്സ് നിരോധന കാര്യത്തിൽ സർക്കാർ വകതിരിവില്ലാതെ പെരുമാറുന്നുവെന്ന് ഹൈക്കോടതി. ജനക്ഷേമം ലക്ഷ്യമാക്കുന്ന സർക്കാർ ഇത്തരത്തിൽ പെരുമാറിയാൽ കോടതിക്കെങ്ങനെ കാര്യക്ഷമമായി പ്രവർത്തിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പരാമർശിച്ചു. രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പോടെ വീണ്ടും ഫ്ളക്സ് ഉപയോഗം വർധിപ്പിക്കുമെന്ന് കോടതി എടുത്തുപറഞ്ഞു. സർക്കാരിനു വേണമെങ്കിൽ ഒറ്റ പ്രഖ്യാപനംകൊണ്ടു പരിഹരിക്കാവുന്ന വിഷയമേയുള്ളൂവെന്നും കോടതി വ്യക്തമാക്കി. സർക്കാരും ഇക്കാര്യത്തിൽ അലംഭാവം കാട്ടുകയാണ്. ഫ്ളക്സ് നിരോധനം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളാണ് കോടതി പരിഗണിച്ചത്. പട്ടിമറ്റം ജങ്ഷനിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതു നേരിട്ടു കാണാനിടയായ […]

വീണ്ടും ആമ്പൽ വസന്തം : 60 ഏക്കറോളം നിറഞ്ഞ് ആമ്പൽ ; 50 ശിക്കാര വള്ളങ്ങൾ ; സഞ്ചാരികളെ ക്ഷണിച്ച് ടൂറിസം മിഷൻ

  സ്വന്തം ലേഖിക കോട്ടയം : 60 ഏക്കറോളം നിറഞ്ഞുകിടക്കുന്ന ആമ്പൽ വസന്തം കാണാൻ വിനോദ സഞ്ചാരികളെ ക്ഷണിച്ച് ഉത്തരവാദിത്ത ടൂറിസം മിഷൻ. വേമ്പനാട് കായലിലെ ചീപ്പുങ്കൽ ഭാഗത്ത് 60 ഏക്കറോളം സ്ഥലത്താണ് ആമ്പൽകാഴ്ചയുടെ വർണവിസ്മയം. ഈ നിറവസന്തം ആസ്വദിക്കാൻ സഞ്ചാരികൾക്ക് ഇന്നുമുതൽ കുമരകത്തേക്ക് വരാമെന്ന് ടൂറിസം മിഷൻ വ്യക്തമാക്കി. ആമ്പൽ ഫെസ്റ്റിന് ഇന്ന് തുടക്കമായി. കായലിന്റെ ആഴം കുറഞ്ഞ ഭാഗത്താണ് ആമ്പൽ വസന്തം വർണ്ണക്കാഴ്ചയൊരുക്കുന്നത്. സെപ്റ്റംബറിൽ ആരംഭിച്ച ആമ്പൽ സീസൺ ഡിസംബർ പകുതി വരെയാണ്. സമയം രാവിലെ 6 മുതൽ 9.30 വരെയാണ്. […]

പദ്ധതി നടത്തിപ്പിന് കാശില്ല ; ബസ്സ്റ്റാൻഡ് അഞ്ച് കോടിയ്ക്ക് സഹകരണബാങ്കിൽ പണയം വച്ച് നഗരസഭ

  സ്വന്തം ലേഖിക മലപ്പുറം: വിവിധ പദ്ധതികൾ നടപ്പിലാക്കാൻ പണമില്ലാത്തതിനാൽ അഞ്ചുകോടിക്ക് ബസ്സ്റ്റാൻഡ് പണയംവെക്കാനൊരുങ്ങി മലപ്പുറം നഗരസഭ. മലപ്പുറം സർവീസ് സഹകരണബാങ്കിലാണ് പണയംവെക്കുക. പി.എം.എ.വൈ.-ലൈഫ് ഭവനപദ്ധതിയിൽ നഗരസഭയുടെ വിഹിതത്തിന് പണം കണ്ടെത്താനാണ് ഈ നീക്കം. നഗരസഭാ കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബസ്സ്റ്റാൻഡ് പണയംവെക്കാൻ തീരുമാനിച്ചത്. കുറഞ്ഞ പലിശയായതിനാലാണ് മലപ്പുറം സർവീസ് സഹകരണബാങ്കിനു നൽകുന്നത്. 332 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം പൂവണിയാൻ നഗരസഭയ്ക്കു മുൻപിൽ ഇതുമാത്രമായിരുന്നു മാർഗം. പി.എം.എ.വൈ.-ലൈഫ് ഭവനപദ്ധതിയുടെ 50 ശതമാനം നഗരസഭയും ബാക്കി 50 ശതമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകളും വഹിക്കണമെന്നാണ് പുതിയ തീരുമാനം. […]

കോട്ടയത്തെ പൊലീസുകാരെ പറ്റിച്ച് മാങ്ങാ ജ്യൂസ് ; ജ്യൂസ് കഴിച്ച് വണ്ടി ഓടിച്ചാലും പൊലീസുകാരുടെ മെഷിൻ ‘പീപ്പി’ അടിക്കും

  സ്വന്തം ലേഖിക കോട്ടയം : കോട്ടയത്ത് മാങ്ങാ ജ്യൂസ് കഴിച്ച് വണ്ടിയോടിച്ച ഡ്രൈവർക്ക് കിട്ടിയത് എട്ടിൻറെപണി. മാങ്ങാ ജ്യൂസ് കുടിച്ച സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറുമാണ് പോലീസിൻറെ മദ്യപരിശോധയിൽ കുടുങ്ങിയത്. വാഹന പരിശോധനയുടെ ഭാഗമായി പോലീസ് ബസ് കൈകാണിച്ചുനിർത്തിയശേഷം ഡ്രൈവറോടു ബ്രീത്ത് അനലൈസറിൽ ഊതാൻ ആവശ്യപ്പെട്ടു. ഡ്രൈവർ ഊതിയപ്പോൾ ബ്രീത്ത് അനലൈസറിൽ ബീപ് ശബ്ദം കേൾക്കുകയും ചെയ്തു. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്നും ബസ് ഓടിക്കാൻ സാധിക്കില്ലെന്നും പൊലീസ് പറഞ്ഞതോടെ പ്രശ്‌നത്തിൽ കണ്ടക്ടർ ഇടപെട്ടു. ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്നും അല്പം മുൻപ് പായ്ക്കറ്റ് മാങ്ങാ ജ്യൂസ് കുടിച്ചതായിരിക്കും […]

സർവ്വേക്കല്ല് മോഷണം ‘കുണ്ടാമണ്ടി ‘ : ജി സുധാകരൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സർവേക്കല്ല് മോഷണത്തിനെതിരേ നിയമസഭയിൽ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. കരമന-കളിയിക്കാവിള ദേശീയപാതയിൽ റവന്യൂവകുപ്പ് സ്ഥാപിച്ച കല്ലുകൾ മോഷ്ടിച്ചവർക്ക് റോഡ് എന്തിനാണെന്നും ഇത്തരം ചീപ്പായ പരിപാടികൾ അവസാനിപ്പിക്കണമെന്നും കല്ല് മോഷ്ടിക്കുന്നത് അടക്കമുള്ള ‘കുണ്ടാമണ്ടി’കളാണ് കാട്ടുന്നതെന്നുമായിരുന്നു മന്ത്രി പ്രതികരിച്ചത്. ഇതോടെ മോഷ്ടിച്ചത് നാട്ടുകാരല്ലെന്നും അപമാനിക്കരുതെന്നും കോൺഗ്രസ് എംഎൽഎ വിൻസെന്റ് പറയുകയുണ്ടായി. ഇതൊന്നും പറഞ്ഞാൽ വോട്ടുകിട്ടില്ലെന്നും നിങ്ങളോട് തർക്കത്തിനില്ലെന്നും പോയി കല്ല് കണ്ടുപിടിക്കെന്നും മന്ത്രി മറുപടി നൽകി. വാഗ്വാദം മുറുകിയതോടെ ‘എന്നാൽ നിങ്ങൾ മറുപടി പറയൂ, കല്ല് സൂക്ഷിക്കാൻ എം.എൽ.എ.ക്കു […]

ആർക്കും കിട്ടും ഒരു ഫുൾ അടിച്ചാലും കിട്ടാത്ത ലഹരി ; സംസ്ഥാനത്ത് ലഹരിഗുളികകൾ മെഡിക്കൽ സ്‌റ്റോർ വഴി യാതൊരു നിയന്ത്രണവുമില്ലാതെ വിൽക്കുന്നു

  സ്വന്തം ലേഖിക തിരുവനന്തപുരം: മദ്യത്തിനും ലഹരി മരുന്നുകൾക്കും പകരമായി വിദ്യാർത്ഥികൾ മനോരോഗത്തിനും മറ്റുമുള്ള ഗുളികകൾ ഉപയോഗിക്കുന്ന ശീലം ഏറി വരികയാണ്. വിദ്യാർത്ഥികളിലെ വർദ്ധിച്ചു വരുന്ന ഇത്തരം ശീലങ്ങൾ പലപ്പോഴും വാർത്തയായിട്ടുണ്ട്. നഗര പ്രദേശങ്ങളിലും മറ്റുമാണ് വിദ്യാർത്ഥികളിലെ ഇത്തരം പ്രവണത ധാരാളമായി കണ്ടു വരുന്നത്. എന്നാൽ നിർബന്ധമായും ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രമേ നൽകാവു എന്ന് നിബന്ധനയുള്ള ഈ മരുന്നുകൾ തലസ്ഥാനത്തെ മരുന്നു കടകളിൽ നിന്നും ആർക്കും ലഭിക്കും. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ. ഒരു തുണ്ടു കടലാസിൽ മരുന്നിന്റെ പേര് എഴുതി നൽകിയാൽ […]