എല്ലാ സ്വകാര്യ വാഹനങ്ങളും പമ്പയിലേക്ക് കടത്തിവിടാമെന്നു ഹൈക്കോടതി

എല്ലാ സ്വകാര്യ വാഹനങ്ങളും പമ്പയിലേക്ക് കടത്തിവിടാമെന്നു ഹൈക്കോടതി

Spread the love

 

സ്വന്തം ലേഖിക

കൊച്ചി: പമ്പയിലേക്ക് എല്ലാ സ്വകാര്യവാഹനങ്ങളും കടത്തിവിടാമെന്ന് സർക്കാർ. ഹൈക്കോതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയലാണ് സർക്കാർ നിലപാട് തിരുത്തിയത്.

കഴിഞ്ഞ വർഷം മുതൽ പമ്പയിലേക്ക് സ്വകാര്യവാഹനങ്ങൾ കടത്തിവിടാതെ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ തീർത്ഥാടന കാലത്ത് പമ്പയിലേക്ക് എല്ലാ സ്വകാര്യവാഹനങ്ങളും കടത്തിവിടാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പമ്പയിലേക്ക് എല്ലാ സ്വകാര്യവാഹനങ്ങളും കടത്തി വിടാമെന്നും ഭക്തരെ ഇറക്കിയ ശേഷം വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യണമെന്നും ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചു.

തിങ്കളാഴ്ച സ്വകാര്യവാഹനങ്ങൾ പമ്പയിൽ തടയേണ്ടതില്ലെന്ന് കോടതി നിർദേശിച്ചിരുന്നു. ചെറുവാഹനങ്ങൾ പമ്പയിലേക്കു കടത്തിവിടണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി പ്രസന്നകുമാറാണ് ഹർജി നൽകിയത്.

ശബരിമലയിൽ ദർശനത്തിനെത്തുന്നവരുടെ ചെറുവാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടാനാകില്ലെന്ന് പോലീസ് നിലപാട് വ്യക്തമാക്കിയതോടെയാണ് ഹർജി ഹൈക്കോടതിലെത്തിയത്. അനധികൃത പാർക്കിങ് നടത്തിയാൽ പോലീസിന് നടപടി സ്വീകരിക്കാം.

Tags :