ഫ്‌ളക്‌സ് നിരോധനം ; സർക്കാർ വകതിരിവില്ലാതെ പെരുമാറുന്നു : ഹൈക്കോടതി

ഫ്‌ളക്‌സ് നിരോധനം ; സർക്കാർ വകതിരിവില്ലാതെ പെരുമാറുന്നു : ഹൈക്കോടതി

 

സ്വന്തം ലേഖിക

കൊച്ചി: ഫ്ളക്സ് നിരോധന കാര്യത്തിൽ സർക്കാർ വകതിരിവില്ലാതെ പെരുമാറുന്നുവെന്ന് ഹൈക്കോടതി. ജനക്ഷേമം ലക്ഷ്യമാക്കുന്ന സർക്കാർ ഇത്തരത്തിൽ പെരുമാറിയാൽ കോടതിക്കെങ്ങനെ കാര്യക്ഷമമായി പ്രവർത്തിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പരാമർശിച്ചു.

രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പോടെ വീണ്ടും ഫ്ളക്സ് ഉപയോഗം വർധിപ്പിക്കുമെന്ന് കോടതി എടുത്തുപറഞ്ഞു. സർക്കാരിനു വേണമെങ്കിൽ ഒറ്റ പ്രഖ്യാപനംകൊണ്ടു പരിഹരിക്കാവുന്ന വിഷയമേയുള്ളൂവെന്നും കോടതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരും ഇക്കാര്യത്തിൽ അലംഭാവം കാട്ടുകയാണ്.
ഫ്ളക്സ് നിരോധനം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളാണ് കോടതി പരിഗണിച്ചത്. പട്ടിമറ്റം ജങ്ഷനിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതു നേരിട്ടു കാണാനിടയായ കാര്യം കോടതി പരാമർശിച്ചു. അത് മീഡിയനിൽ വരെ അതിക്രമിച്ചു വച്ചിട്ടുണ്ടെന്നും കോടതി എടുത്തുപറഞ്ഞു.

പാലാരിവട്ടത്ത് രാഷ്ട്രീയപാർട്ടിയുടെ പതാകകൾ അനധികൃതമായി സ്ഥാപിച്ചിരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥിയുടെ ഫ്ളക്സ് ബോർഡുകൾ ഹൈക്കോടതിയുടെ പരിസരത്ത് ഇപ്പോഴുമുണ്ടെന്നും കോടതി വ്യക്തമാക്കി.

ലോകം മുന്നോട്ടുപോകുമ്പോൾ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ പിന്നോട്ടുപോകുകയാണെന്നു കോടതി ഓർമിപ്പിച്ചു. സർക്കാർ ശക്തമായി ഇടപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ഫ്ളക്സ് നിരോധനവു മായി ബന്ധപ്പെട്ട് 19 ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. ഇതിലൊന്നും ജനക്ഷേമം ലക്ഷ്യമാക്കുന്നു എന്നു പറയുന്ന സർക്കാർ ഒന്നും ചെയ്തില്ല. ഇങ്ങനെയല്ല സർക്കാർ പെരുമാറേണ്ടതെന്ന് കോടതി വിമർശിച്ചു.

Tags :