ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധം ; നാലു വയസ്സിന് മുകളിലുള്ളവർക്കും ഹെൽമറ്റ് വേണം ; ഹൈക്കോടതി

ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധം ; നാലു വയസ്സിന് മുകളിലുള്ളവർക്കും ഹെൽമറ്റ് വേണം ; ഹൈക്കോടതി

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി: ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ യാത്രചെയ്യുന്നവരും ഹെൽമറ്റ് ധരിക്കണമെന്ന് ഹൈക്കോടതി. നാല് വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ്ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.

കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തിൽ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് ഇത് കർശനമായി നടപ്പാക്കിയിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് ധരിക്കുന്നതിൽ ഉണ്ടായിരുന്ന ഇളവുകൾ ഇനി തുടരാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

നാല് വയസ്സിനു മുകളിലുള്ളവർക്ക് ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടാണ് കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്തിരുന്നത്. ഈ നിയമം അതേപടി നടപ്പാക്കണമെന്നാണ് ഹൈക്കോടതി ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്. നിയമം സംസ്ഥാനത്ത് കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട്‌ നിർദേശിച്ചിട്ടുണ്ട്.