വീണ്ടും ആമ്പൽ വസന്തം : 60 ഏക്കറോളം നിറഞ്ഞ് ആമ്പൽ ; 50 ശിക്കാര വള്ളങ്ങൾ ; സഞ്ചാരികളെ ക്ഷണിച്ച് ടൂറിസം മിഷൻ

വീണ്ടും ആമ്പൽ വസന്തം : 60 ഏക്കറോളം നിറഞ്ഞ് ആമ്പൽ ; 50 ശിക്കാര വള്ളങ്ങൾ ; സഞ്ചാരികളെ ക്ഷണിച്ച് ടൂറിസം മിഷൻ

Spread the love

 

സ്വന്തം ലേഖിക

കോട്ടയം : 60 ഏക്കറോളം നിറഞ്ഞുകിടക്കുന്ന ആമ്പൽ വസന്തം കാണാൻ വിനോദ സഞ്ചാരികളെ ക്ഷണിച്ച് ഉത്തരവാദിത്ത ടൂറിസം മിഷൻ. വേമ്പനാട് കായലിലെ ചീപ്പുങ്കൽ ഭാഗത്ത് 60 ഏക്കറോളം സ്ഥലത്താണ് ആമ്പൽകാഴ്ചയുടെ വർണവിസ്മയം.

ഈ നിറവസന്തം ആസ്വദിക്കാൻ സഞ്ചാരികൾക്ക് ഇന്നുമുതൽ കുമരകത്തേക്ക് വരാമെന്ന് ടൂറിസം മിഷൻ വ്യക്തമാക്കി. ആമ്പൽ ഫെസ്റ്റിന് ഇന്ന് തുടക്കമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായലിന്റെ ആഴം കുറഞ്ഞ ഭാഗത്താണ് ആമ്പൽ വസന്തം വർണ്ണക്കാഴ്ചയൊരുക്കുന്നത്. സെപ്റ്റംബറിൽ ആരംഭിച്ച ആമ്പൽ സീസൺ ഡിസംബർ പകുതി വരെയാണ്.

സമയം രാവിലെ 6 മുതൽ 9.30 വരെയാണ്. പുലർച്ചെ ആറിന് ആരംഭിക്കുന്ന ബോട്ട് സർവീസ് ഒൻപത് മണിക്ക് അവസാനിക്കുമെന്ന് ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷൻ കോ ഓർഡിനേറ്റർ ഭഗത് സിങ് പറഞ്ഞു.

എക്കൽ അടിഞ്ഞു കായലിന്റെ ആഴം കുറഞ്ഞതാണ് ആമ്പൽ വളരാൻ കാരണം. ഈ ഭാഗത്ത് ഓളം തല്ലൽ കൂടുതൽ ഇല്ലാത്തതും ആമ്പൽ വളർച്ചയ്ക്ക് അനുകൂല ഘടകമായി. ആമ്പലിനു സമീപത്തു വിവിധ ഇനം പക്ഷികളെയും കാണാം.

വഴി ഇങ്ങനെ

കോട്ടയം- കുമരകം റോഡിലെ കവണാർ പാലത്തിനു സമീപമുള്ള ഉത്തരവാദിത്ത ടൂറിസം മിഷൻ ഓഫിസിനു സമീപത്തു നിന്നാണു ശിക്കാര വള്ളങ്ങൾ പുറപ്പെടുന്നത്. കര മാർഗം പോകുന്നവർക്കു കുമരകം റോഡിലെ ചീപ്പുങ്കൽ പാലത്തിനു പടിഞ്ഞാറു മാലിക്കായൽച്ചിറ റോഡിലൂടെ കായൽ തീരം വരെ എത്താം. ഇവിടെ നിന്നാൽ ആമ്ബൽ കാഴ്ച പൂർണമായും ആസ്വദിക്കാൻ കഴിയില്ല. വള്ളത്തിലെ യാത്രയാണു സൗകര്യപ്രദം.

യാത്രാ നിരക്ക്

2 പേർക്ക് മാത്രമായി ശിക്കാര വള്ളത്തിൽ പോകാം. നിരക്ക് 900 രൂപ (പ്രഭാത ഭക്ഷണം സൗജന്യം) 10 പേർ ഒരുമിച്ച്-ഒരാൾക്ക് 100 രൂപ വീതം. 10 മുതൽ 50 പേർ വരെ- 1700 രൂപ. പ്രഭാത ഭക്ഷണത്തിൽ ഇഡ്ഡലി, ദോശ, പൂരി മസാല, പുട്ടും കടലയും എന്നിവയിൽനിന്ന് ഇഷ്ടമുള്ളത് സഞ്ചാരികൾക്ക് തെരഞ്ഞെടുക്കാം.

Tags :