നീണ്ടൂരിൽ തോട്ടിൽ കണ്ടത് ഡോക്ടറുടെ മൃതദേഹം

സ്വന്തം ലേഖകൻ കോട്ടയം: നീണ്ടൂരിലെ തോട്ടിൽ കണ്ടെത്തിയത് ഡോക്ടറുടെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. ദന്തഡോക്ടറായ കൈപ്പുഴ മലയിൽ വീട്ടിൽ ജോഫിനി ജോസഫിനെ(37)യാണ് മരിച്ച നിലയിൽ വ്യാഴാഴ്ച രാവിലെ നീണ്ടൂർ മുടക്കാലിയിലെ തോട്ടിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയ മൃതദേഹം ഡോക്ടറുടെ ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക സൂചന. ഡോക്ടർ എവിടെ പോയതാണെന്നോ എപ്പോൾ പോയതാണെന്നോ ഇനിയും വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷമത്തിനാണ് പൊലീസ് തയ്യാറെടുക്കുന്നത്. സംഭവത്തിൽ ഇന്ന് നടക്കുന്ന പോസ്റ്റ്മാർട്ടത്തോടെ മാത്രമേ ഇതു സംബന്ധിച്ചു അന്തിമ […]

പെരുന്നാൾ ആശംസകളോടെ തേർഡ് ഐ ന്യൂസ് ലൈവ്

ഒരു മാസം നീണ്ടു നിന്ന നോമ്പിന്റെ പുണ്യവുമായി വ്രതശുദ്ധിയുടെ നാളുകൾ പൂർത്തിയാക്കിയ വിശ്വാസികൾക്ക് തേർഡ് ഐ ന്യൂസ് ലൈവിന്റെ പെരുന്നാൾ ആശംസകൾ. ലോകം മുഴുവനും പെരുന്നാൾ ആഘോഷിക്കുന്ന രാവിൽ വിശ്വാസത്തെ മുറുകെപ്പിടിച്ച് നന്മയുടെ പാതയിൽ ലോകം മുഴുവനും പ്രകാശവും സമാധാനവും പടരട്ടെ.

സത്യത്തെ മൂന്നാം കണ്ണിലൂടെ നോക്കി കാണാം…!

സുഹൃത്തുക്കളെ മാന്യ വായനക്കാരെ.. ഞങ്ങൾ മൂന്നാം കണ്ണു തുറന്നിട്ട് ഇന്ന് ഒരു മാസം. ഈ ഒരു മാസം കൊണ്ടു തന്നെ പതിനായിരത്തിലേറെ വായനക്കാരിലേയ്ക്കു ഈ ചെറിയ മാധ്യമത്തെ എത്തിക്കാൻ സാധിച്ചു എന്നത് ഏറെ അഭിമാനത്തോടെ തന്നെ ഞങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുന്നു. പ്രതിദിനം ആയിരത്തിലേറെ ആളുകൾ ഫെയ്‌സ്ബുക്കിലൂടെയും വാട്‌സ്അപ്പിലൂടെയും ഞങ്ങളുടെ ഈ എളിയ മാധ്യമ സംരംഭത്തെ പിൻതുടരുന്നു. മറ്റ് ഓൺലൈൻ മാധ്യമങ്ങളിൽ നിന്നു വ്യത്യസ്തമായി പ്രവർത്തിക്കുന്നതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തെ പ്രവർത്തനം കൊണ്ടു തന്നെ ഞങ്ങളുടെ മാന്യവായനക്കാർക്ക് ഇത് മനസിലായതായാണ് ഞങ്ങൾ കരുതുന്നത്. […]

ലഹരി പാർട്ടിക്കിടെ എക്സൈസ് സംഘത്തെ  ആക്രമിച്ച  കേസിൽ ഒരു ഗുണ്ട കൂടി പിടിയിൽ; പിടിയിലായത് ഗുണ്ടാ നേതാവ് അലോട്ടിയുടെ വലംകൈ ലിറ്റോപ്പൻ

ക്രൈം ഡെസ്ക് കോട്ടയം: ലഹരിപാ‌ർട്ടിക്കിടെ എക്‌സൈസ് സംഘത്തെ ആക്രമിച്ച ഗുണ്ടാ നേതാവ് അലോട്ടിയുടെ വലംകൈയായ ലിറ്റോപ്പൻ പിടിയിലായി. എക്സൈസ് സംഘത്തെ ആക്രമിച്ച ശേഷം ഒരു മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന  ആർപ്പൂക്കര വില്ലൂന്നി പൊരുന്നക്കോട് വീട്ടിൽ ലിറ്റോ മാത്യുവി(19)നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ അനൂപ് ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്നും 250 ഗ്രാം ക‌ഞ്ചാവും പിടിച്ചെടുത്തു. . കേസിലെ പ്രധാന പ്രതി  ആർപ്പൂക്കര പനമ്പാലം കൊപ്രായിൽ വീട്ടിൽ അലോട്ടി (ജെയിസ് മോൻ – 24) റിമാൻഡിലാണ്. മേയ് എട്ടിന്   […]

വാജ്പേയി മരിച്ചതായി സോഷ്യൽമീഡിയയിൽ വ്യാജ വാർത്ത

സ്വന്തം ലേഖകൻ ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി മരിച്ചതായി സോഷ്യൽമീഡിയയിൽ വ്യാജ വാർത്ത പ്രചരിക്കുന്നു. ഫേസ്ബുക്കിലും വാട്സ് ആപ്പിലുമാണ് മരണ വാർത്ത പ്രചരിക്കുന്നത്. എന്നാൽ അദ്ദേഹം മരിച്ചിട്ടില്ലെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു. പതിവ് പരിശോധനകൾക്കായാണ് 93കാരനായ വാജ്പേയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹി എയിംസിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെയാണ് വ്യാജ വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ വാർത്ത തെറ്റാണെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി.

നീണ്ടൂർ തോട്ടിൽ യുവാവിന്റെ മൃതദേഹം: ദുരൂഹത സംശയിക്കുന്നതായി പൊലീസ്; ആളെ ഇനിയും തിരിച്ചറിഞ്ഞില്ല

സ്വന്തം ലേഖകൻ നീണ്ടൂർ: നീണ്ടൂർ മുടക്കാലിയിൽ തോട്ടിൽ അജ്ഞാത മൃതദേഹം. കനത്ത ഒഴുക്കിൽ ഒഴുകി വന്ന മൃതദേഹം കണ്ട് നാട്ടുകാരാണ് വിവരം പൊലീസിലും ഫയർഫോഴ്‌സിലും അറിയിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞ് നാട്ടുകാരും പ്രദേശത്ത് തടിച്ചു കൂടിയിട്ടുണ്ട്. മഴയിൽ തോട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഇതിനിടെ വെള്ളത്തിലൂടെ എന്തോ ഒഴുകി വരുന്നത് ഇവിടെ ചൂണ്ടയിട്ടിരുന്നവരാണ് കണ്ടെത്തിയത്. തുടർന്നു ഇവർ വിവരം നാട്ടുകാരെയും സമീപപ്രദേശത്തുള്ളവരെയും അറിയിച്ചു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും സ്ഥലത്ത് എത്തി. അഗ്നിശമന സേനയും നാട്ടുകാരും ചേർന്നു […]

വിശ്വഗുരു സിനിമയുടെ ഗിന്നസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

സിനിമാ ഡെസ്‌ക് തിരുവനന്തപുരം: തിരക്കഥ മുതൽ റിലീസ് വരെയുള്ള എല്ലാ ജോലികളും ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കി ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ച വിശ്വഗുരുവിന്റെ മുന്നണിയിലും, പിന്നണിയിലും പ്രവർത്തിച്ച എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സിനിമയുടെ തിരക്കഥ മുതൽ എല്ലാ ജോലികളും 51 മണിക്കൂറും രണ്ടു മിനിറ്റും കൊണ്ടാണ് പൂർത്തിയാക്കിയത്. തിരുവനന്തപുരം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. ചലച്ചിത്ര പ്രവർത്തകർക്കു പുറമേ തിരുവനന്തപുരം പ്രസ്‌ക്ലബിനു വേണ്ടി പ്രസ്‌ക്ലബ് പ്രസിഡന്റ് ജി.രാജീവ്, സെക്രട്ടറി സതീഷ് ബാബു, […]

ആ കൂടിക്കാഴ്ചയ്ക്ക് സിഗപ്പൂർ പൊടിച്ചത് 100 കോടി

ഇന്റർനാഷണൽ ഡെസ്‌ക് സെന്റോസ: സിംഗപ്പൂരിൽ ട്രമ്പും കിമ്മും ഒത്തു ചേർന്ന് ചർച്ച നടത്തിയപ്പോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ ആ ആഡംബര ഹോട്ടലിലേയ്ക്കായിരുന്നു. അവർ കഴിക്കുന്നതെന്ത്, അവർ സംസാരിക്കുന്നതെന്ത്, എന്നെല്ലാമായിരുന്നു ലോകം അന്ന് ഉറ്റു നോക്കിയിരുന്നത്. ട്രമ്പിന്റെയും കിമ്മിന്റെയും കൂടിക്കാഴ്ചയ്ക്കായി സിംഗപ്പൂരിനു മാത്രം ചിലവഴിക്കേണ്ടി വന്നത് 100 കോടി രൂപയാണ്. ലോകത്തിലെ വമ്പൻ രണ്ടു നേതാക്കൾ തമ്മിൽ കണ്ടു മുട്ടുമ്പോൾ കാര്യങ്ങൾക്കൊന്നും ഒട്ടു കുറവുണ്ടാകാൻ പാടില്ലെന്നു സിംഗപ്പൂരിനു വാശിയുണ്ടായിരുന്നു. ഈ വാശിയുടെ അടിസ്ഥാനത്തിലാണ് ഇവർ ശക്തമായ പ്രചരണവുമായി എത്തിയതും. ലോകം മുഴുവൻ ഈ രാജ്യങ്ങളിലേയ്ക്ക് ഉറ്റു […]

കാലവര്‍ഷക്കെടുതി: നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കലക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. കാലവര്‍ഷം കൂടുതല്‍ ദുരിതം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്രദുരന്തനിവാരണസേനയെ അയക്കും. 48 പേരടങ്ങുന്ന സംഘം ഉടന്‍ കോഴിക്കോട് എത്തിച്ചേരും. അടിയന്തരഘട്ടങ്ങളെ നേരിടാന്‍ ഒരു സംഘത്തെ കൂടി സംസ്ഥാനത്തേക്ക് എത്തിക്കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പൊലീസ്, ഫയര്‍ഫോഴ്സ് എന്നീ സേനാവിഭാഗങ്ങള്‍ക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ ഗതാഗത, തൊഴില്‍ വകുപ്പുമന്ത്രിമാര്‍ കോഴിക്കോട് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

ലോക രക്തദാന ദിനാചരണം: നൂറിലേറെ പേരുടെ രക്തദാന സമ്മതപത്രം ഏറ്റുവാങ്ങി മാതൃകാ ചിരറ്റബിൾ ട്രസ്റ്റ്

സ്വന്തം ലേഖകൻ കോട്ടയം: ലോകരക്തദാന ദിനാചരണത്തോടനുബന്ധിച്ച് മാതൃകാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നൂറിലേറെ ആളുകളുടെ രക്തദാന സമ്മതപത്രം ഏറ്റുവാങ്ങി. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പ്രത്യേക സ്റ്റാൾ തയ്യാറാക്കിയാണ് യാത്രക്കാരുടെ പക്കൽ നിന്നും സമ്മതപത്രം ഏറ്റുവാങ്ങിയത്. കെ.എസ്ആർ.ടി.സി ബസ് സ്റ്റാൻഡിൽ നടത്തിയ ചടങ്ങ് സ്റ്റേഷൻ മാസ്റ്റർ പി.കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ജിപ്‌സൺ പോൾ ആസംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാൻഡിൽ എത്തുന്ന ആളുകൾക്കു ട്രസ്റ്റ് അംഗങ്ങൾ ഫോം വിതരണം ചെയ്തു. ഈ ഫോമിൽ പേരും വിശദാംശങ്ങളും, രക്തഗ്രൂപ്പും രേഖപ്പെടുത്തണം. ഈ ഫോമിൽ […]