ലോക രക്തദാന ദിനാചരണം: നൂറിലേറെ പേരുടെ രക്തദാന സമ്മതപത്രം ഏറ്റുവാങ്ങി മാതൃകാ ചിരറ്റബിൾ ട്രസ്റ്റ്

ലോക രക്തദാന ദിനാചരണം: നൂറിലേറെ പേരുടെ രക്തദാന സമ്മതപത്രം ഏറ്റുവാങ്ങി മാതൃകാ ചിരറ്റബിൾ ട്രസ്റ്റ്

സ്വന്തം ലേഖകൻ

കോട്ടയം: ലോകരക്തദാന ദിനാചരണത്തോടനുബന്ധിച്ച് മാതൃകാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നൂറിലേറെ ആളുകളുടെ രക്തദാന സമ്മതപത്രം ഏറ്റുവാങ്ങി. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പ്രത്യേക സ്റ്റാൾ തയ്യാറാക്കിയാണ് യാത്രക്കാരുടെ പക്കൽ നിന്നും സമ്മതപത്രം ഏറ്റുവാങ്ങിയത്. കെ.എസ്ആർ.ടി.സി ബസ് സ്റ്റാൻഡിൽ നടത്തിയ ചടങ്ങ് സ്റ്റേഷൻ മാസ്റ്റർ പി.കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ജിപ്‌സൺ പോൾ ആസംസകൾ അർപ്പിച്ചു സംസാരിച്ചു.


സ്റ്റാൻഡിൽ എത്തുന്ന ആളുകൾക്കു ട്രസ്റ്റ് അംഗങ്ങൾ ഫോം വിതരണം ചെയ്തു. ഈ ഫോമിൽ പേരും വിശദാംശങ്ങളും, രക്തഗ്രൂപ്പും രേഖപ്പെടുത്തണം. ഈ ഫോമിൽ ഇവ രേഖപ്പെടുത്തിയ ശേഷം വിശദാംശങ്ങൾക്കൊപ്പം രക്തം പ്രാഥമിക പരിശോധനകൾക്കു വിധേയമാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിനാചരണത്തിന്റെ ഭാഗമായി മാതൃക ചാരിറ്റബിൾ ട്രസ്റ്റിന്റെ കേരളത്തിലെ തിരുവനന്തപുരം കോഴിക്കോട് എറണാകുളം തൃശൂർ ബ്രാഞ്ചുകളിലും രക്ത നിർണയ ക്യാമ്പ് സംഘടിപ്പിച്ചു..