വിശ്വഗുരു സിനിമയുടെ ഗിന്നസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

വിശ്വഗുരു സിനിമയുടെ ഗിന്നസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

സിനിമാ ഡെസ്‌ക്

തിരുവനന്തപുരം: തിരക്കഥ മുതൽ റിലീസ് വരെയുള്ള എല്ലാ ജോലികളും ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കി ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ച വിശ്വഗുരുവിന്റെ മുന്നണിയിലും, പിന്നണിയിലും പ്രവർത്തിച്ച എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സിനിമയുടെ തിരക്കഥ മുതൽ എല്ലാ ജോലികളും 51 മണിക്കൂറും രണ്ടു മിനിറ്റും കൊണ്ടാണ് പൂർത്തിയാക്കിയത്.
തിരുവനന്തപുരം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. ചലച്ചിത്ര പ്രവർത്തകർക്കു പുറമേ തിരുവനന്തപുരം പ്രസ്‌ക്ലബിനു വേണ്ടി പ്രസ്‌ക്ലബ് പ്രസിഡന്റ് ജി.രാജീവ്, സെക്രട്ടറി സതീഷ് ബാബു, കേരള ചലച്ചിത്ര സെൻസറിംഗ് ഓഫിസർ, ചിത്രാഞ്ജലി സ്റ്റുഡിയോ, നിളാ തീയറ്റർ എന്നിവിടയങ്ങളിലെ അധികൃതരും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.


71 മണിക്കൂറും 19 മിനിറ്റും കൊണ്ടു പൂർത്തിയാക്കിയ മംഗളഗമന എന്ന ശ്രീലങ്കൻ ചിത്രത്തിന്റെ ഇതുവരെയുള്ള റെക്കോർഡാണ് വിശ്വഗുരു ഇപ്പോൾ തിരുത്തിയത്. ശ്രീനാരായണ ഗുരുവിന്റെ ജീവിത ദർശനങ്ങളും, ശിവഗിരി മഠത്തിലെ ജീവിത സന്ദർഭങ്ങളുമാണ് ചിത്രത്തിന്റെ ആധാരം. എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ.വി അനൂപ് നിർമ്മിച്ച് പ്രമോദ് പയ്യന്നൂർ തിരക്കഥയും സംഭാഷണവും രചിച്ച വിശ്വഗുരു സംവിധാനം ചെയ്തത് വിജീഷ് മണിയാണ്. ഛായാഗ്രഹണം – ലോകനാഥൻ. ചമയം – പട്ടണം റഷീദ്, വസ്ത്രാലങ്കാരം – ഇന്ദ്രസ് ജയൻ, കല – അർക്കൻ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ – സച്ചിദാനന്ദ സ്വാമി, സംഗീതം പശ്ചാത്തല സംഗീതം, ആലാപനം – കിളിമാനൂർ രാമവർമ്മ, പിആർഒ – അജയ് തുണ്ടത്തിൽ, പ്രൊഡക്ഷൻ കൺട്രോളർ – വിഷ്ണുമണ്ണാമൂല, പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ – ഡോ.ഷാഹുൽ ഹമീദ്, സഹ സംവിധാനം – സുബ്രഹ്മണ്യൻ, സ്റ്റിൽസ് സന്തോഷ് വൈഡ് ആംഗിൾസ്. പുരുഷോത്തമൻ കൈകകരി, ഗാന്ധിയൻ ചാച്ചാ ശിവരാജൻ, കലാധരൻ, കലാനിലയം രാമചന്ദ്രൻ, ഹരികൃഷ്ണൻ, കെ.പി.എ.സി ലീലാ കൃഷ്ണൻ, റോജി പി.കുര്യൻ, ഷെബിൻ, ബേബി പവിത്ര, മാസ്റ്റർ ശരൺ എന്നിവരാണ് സിനിമയിൽ അഭിനയിക്കുന്നത്.
പുരസ്‌കാര ദാനചടങ്ങിൽ നിർമ്മാതാവ് എ.വി അനൂപ് അധ്യക്ഷത വഹിച്ചു. സംവിധായകൻ വിജീഷ് മണി സ്വാഗതം പറഞ്ഞു. മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ, എ.വി അനൂപ്, പ്രമോദ് പയ്യന്നൂർ, പട്ടണം റഷീദ്, കിളിമാനൂർ രാമവർമ്മ, ഇന്ദ്രൻസ് ജയൻ, സഹസംവിധായകൻ സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group