video
play-sharp-fill

പത്തനംതിട്ടയിൽ യുവാവിനെ കുത്തിക്കൊന്നു

പത്തനംതിട്ടയിൽ യുവാവിനെ കുത്തിക്കൊന്നു

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ യുവാവിനെ കുത്തിക്കൊന്നു. ഐമാലി ലക്ഷം വീട് കോളനി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകൻ മഹേഷ് (26) ആണ് കൊല്ലപ്പെട്ടത്. ഇന്നുച്ചയ്ക്ക് 12.40 നായിരുന്നു സംഭവം. ഊപ്പമൺ ജംങ്ങ്ഷനിൽ വെച്ച് ബൈക്കിൽ വന്ന സംഘമാണ് കുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുത്തേറ്റ മഹേഷിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സ്റ്റേഡിയത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ് മഹേഷ്. പത്തനംതിട്ട ഡിവൈഎസ്പി ഷെഫീക്കിന്റെ നേതൃത്യത്തിൽ അന്വേഷണം തുടങ്ങി. രണ്ട് പേർ കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന.