പുതിയ നോട്ടുകൾ കീറിയാൽ മാറ്റി നൽകില്ല; ബാങ്കുകൾ

സ്വന്തം ലേഖകൻ എറണാകുളം: റിസർവ് ബാങ്ക് നയത്തിൽ തിരുത്തൽ വരുത്താത്തതിനാൽ പുതിയ കറൻസി നോട്ടുകൾ കീറിയാൽ മാറ്റിക്കൊടുക്കേണ്ടതില്ലെന്ന് ബാങ്കുകൾ. ഇതിനാൽ നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ മഹാത്മാ ഗാന്ധി സീരീസിൽപ്പെട്ട 2000, 500, 200, 50, 10 രൂപ നോട്ടുകൾ കീറുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ മാറ്റിവാങ്ങാനാവില്ല. റിസർവ് ബാങ്ക് 2009 ൽ പ്രഖ്യാപിച്ച നോട്ട് റീഫണ്ട് റൂളിൽ ഈ നോട്ടുകൾ ഉൾപ്പെടാത്തതാണ് തിരിച്ചെടുക്കലിനെ ബാധിച്ചത്. ആവശ്യമായ തിരുത്തൽ വരുത്താൻ റിസർവ് ബാങ്ക് തയാറായിട്ടില്ല. ചെളി പിടിച്ചതോ കീറലുള്ളതോ ആയ നോട്ടുകൾ മാറ്റിനൽകാൻ […]

ദുരിതത്തിന് ആശ്വാസമായി; സന്തോഷത്തോടെ അവർ വീട്ടിലേയ്ക്ക് മടങ്ങി

സ്വന്തം ലേഖകൻ ചിങ്ങവനം: മഴക്കെടുതിയിൽ വീടും കുടുംബവും തകർന്ന് നിരാലംബരായി പത്തു ദിവസം ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർക്ക് ആശ്വാസകാലം. ചിങ്ങവനം NSS ഹയർ സെക്കണ്ടറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞവരാണ് ബുധനാഴ്ച രാവിലെ ക്യാമ്പിൽ നിന്നും മടങ്ങിയത്. 10 ദിവസത്തെ ജീവിതത്തിനു ശേഷം വീടുകളിലേയ്ക്ക് മടങ്ങുന്ന ചാന്നാനിക്കാട് കുഴിക്കാട്ടു കോളനി നിവാസികളെ പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും വില്ലേജാഫീസറും മെഡിക്കൽ ഓഫീസറും ചേർന്ന് യാത്രയയച്ചു. 50 കുടുംബങ്ങളിലെ 175 പേരാണ് ക്യാംപിൽ ഉണ്ടായിരുന്നത്. ഇവർക്കു സഹായമെത്തിക്കാൻ വ്യക്തികളും സംഘടനകളും ജനപ്രതിനിധികളും മത്സരിക്കുകയായിരുന്നു ക്യാംപ് യാതൊരു പരാതിക്കും […]

അയർക്കുന്നം പഞ്ചായത്ത് സെക്രട്ടറിയെ സർവ്വീസിൽ നിന്നും പിരിച്ചു വിടണം; കോൺഗ്രസ്സ്

സ്വന്തം ലേഖകൻ അയർക്കുന്നം: കനത്ത വെള്ളപ്പൊക്കവും പ്രകൃതി ദുരന്തവും മൂലം ജനങ്ങൾ വലയുന്ന സമയത്ത് ഉത്തരവാദിത്വപ്പെട്ട പഞ്ചായത്ത് സെക്രട്ടറി ലീവെടുത്തു പോയ സാഹചര്യത്തിൽ അദ്ദേഹത്തെ സർവ്വീസിൽ നിന്ന് പിരിച്ചു വിടണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോയി കൊറ്റത്തിൽ ആവശ്യപ്പെട്ടു. ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ഗവേഷണം നടത്തുകയും പാരിതോഷികമില്ലാതെ ഒരു കാര്യവും ചെയ്യാത്ത ഈ സെക്രട്ടറി ഇതിനു മുമ്പും ഈ പഞ്ചായത്തിൽ ജോലി നോക്കിയതിന് ശേഷം സ്ഥലം മാറിപ്പോവുകയും പുതിയ പഞ്ചായത്ത് ഭരണസമതി അധികാരത്തിൽ വന്നപ്പോൾ വീണ്ടും തിരിച്ചെത്തുകയും ചെയ്തത് ഈ പഞ്ചായത്ത് അനർഹമായി പണമുണ്ടാക്കാൻ പറ്റിയ […]

കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാംക്ലാസ്സുകാരിയെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു; രണ്ടാനമ്മയും അച്ഛനും അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: കിടക്കയിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ചു തുടയും സ്വകാര്യഭാഗങ്ങളും പൊള്ളിച്ചു. അച്ഛനെയും രണ്ടാനമ്മയെയും കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പതാരം ശൂരനാട് തെക്ക് ചെമ്പള്ളിതെക്കതിൽ ആര്യ(21), അച്ഛൻ ടിപ്പർ ലോറി ഡ്രൈവറായ അനീഷ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തഴവ ആദിത്യവിലാസം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിക്കാണു ക്രൂരമായ പീഡനമേൽക്കേണ്ടി വന്നത്. ഒരാഴ്ചയായി കുട്ടി സ്‌കൂളിൽ എത്തിയിരുന്നില്ല. അദ്ധ്യാപകർ വീട്ടിലേക്ക് വിളിച്ച് അനേഷിച്ചപ്പോൾ പനിയാണെന്ന് അമ്മ ആര്യ മറുപടി നൽകി. ഇന്നലെ കുട്ടി സ്‌കൂളിലെത്തിയപ്പോൾ […]

59 പോലീസുദ്യോഗസ്ഥരെ പിരിച്ചു വിടാൻ ശുപാർശ; ബലാത്സംഗം മുതൽ കൊലപാതകം വരെയുള്ള കേസുകളിൽ പ്രതികളാണിവർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ ക്രിമനൽ കേസുകളിൽ പ്രതിയായ 59 ഉദ്യോഗസ്ഥരെ പിരിച്ചു വിടാൻ ശുപാർശ. ഇവരിൽ 11 പേരെ കർശനമായും പിരിച്ചു വിടണമെന്നും ശുപാർശ ചെയ്യുന്നു. നടപടികൾ സംബന്ധിച്ച് റെയ്ഞ്ച് ഐ.ജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും ഡി.ജി.പി നിർദ്ദേശം നൽകി. ഉദയകുമാറിനെ ഉരുട്ടിക്കൊന്നവർക്ക് ഇന്ന് കോടതി ശിക്ഷ വിധിക്കുന്നതോടെ ചർച്ചയാകുന്നത് പൊലീസിലെ ക്രിമിനലുകളെ കുറിച്ചാണ്. വരാപ്പുഴ കസ്റ്റഡി മരണത്തിലെ പ്രതികളെ രക്ഷിക്കാൻ നടക്കുന്ന തത്രപാടുകളും ഗൗരവത്തോടെ തന്നെ സമൂഹം ഏറ്റെടുക്കുകയാണ്. ക്രിമിനൽ കേസുകളിൽ പ്രതികളായ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കണമെന്ന് ഡി.ജി.പി. […]

മോഹൻലാലിനെ ഒഴിവാക്കാൻ ഒപ്പിട്ടിട്ടില്ല: പ്രകാശ് രാജ് ഗൂഡാലോചന പൊളിയുന്നു; പിന്നിൽ റീമയും കൂട്ടരും

സ്വന്തം ലേഖകൾ കൊച്ചി: ഈ വർഷത്തെ സംസ്ഥാന പുരസ്കാര ചടങ്ങിൽ മുഖ്യതിഥിയെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകർ മുഖ്യമന്ത്രിക്ക് പ്രതിഷേധം രേഖപ്പെടുത്തി കത്ത് അയച്ചു. കത്തിൽ ഒപ്പിട്ടുവെന്ന് പറയുന്ന നടൻ പ്രകാശ് രാജ് അടക്കമുള്ളവർ ആ കത്തിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് കത്തിന്റെ പിന്നിലെ ഗൂഢാലോചനയെപ്പറ്റി സർക്കാർ തലത്തിൽ അന്വേഷണം വേണമെന്ന് സിനിമാ സംഘടന ഭാരവാഹികൾ നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഗൂഡാലോചനക്ക് പിന്നിൽ റീമയും കൂട്ടരുമാണെന്നാണ്‌ സൂചന. മോഹൻലാലിനെ ഇതുവരെ  പുരസ്കാര ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ക്ഷണിക്കപ്പെടാത്ത ഒരാളെ ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. എക്കാലത്തെയും മികച്ച […]

യുവതിയുടെ കയ്യിലെ വള ഊരിയെടുത്ത് രക്ഷപെടാൻ മോഷ്ടാക്കളുടെ ശ്രമം; ബൈക്ക് ഉപേക്ഷിച്ച് രക്ഷപെട്ടിട്ടും പിന്നാലെ എത്തി പൊലീസ് പൊക്കി: തന്ത്രപരമായി കെണിയൊരുക്കിയത് ഈസ്റ്റ് സിഐ

സ്വന്തം ലേഖകൻ കോട്ടയം: സന്ധ്യ നേരത്ത് ജോലിക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി മാല ഊരിയെടുക്കാൻ മോഷണ സംഘത്തിന്റെ ശ്രമം. യുവതി ബഹളം വച്ചതോടെ സംഘം ബൈക്ക് ഉപേക്ഷിച്ച് രക്ഷപെട്ടെങ്കിലും, പൊലീസിന്റെ തന്ത്രപരമായ സമീപനത്തിൽ പ്രതികൾ വലയിലായി. കേസിൽ ഉൾപ്പെട്ട ചിങ്ങവനം സ്വദേശികളായ രണ്ടു പേർ ഈസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലാണ്. ചൊവ്വാഴ്ച രാത്രി ഏഴയരയോടെ പൂവൻതുരുത്ത് പ്ലാമൂട്ടിലായിരുന്നു സംഭവം. ജോലിക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു യുവതി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഇവർ. ഇടവഴിയിലേയ്ക്ക് ഇവർ കടക്കാൻ തുടങ്ങിയതും, ഈ സമയം […]

പാമ്പാടിയിലെ അപകടം കണ്ടിട്ടും നിർത്താതെ പോയ വാഹനത്തിൽ ജോയിന്റ് ആർടിഒ; കോട്ടയം ജോയിന്റ് ആർടിഒ ഹരികൃഷ്ണനെതിരെ പരാതിപ്രളയം; ഡ്രൈവർക്കും ജോയിന്റ് ആർടിഒയ്ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യം

സ്വന്തം ലേഖകൻ പാമ്പാടി: കെ.കെ റോഡിൽ പാമ്പാടിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടത് കണ്ടിട്ടും നിർത്താതെ പാഞ്ഞു പോയത് കോട്ടയം ജോയിന്റെ ആർടിഒ ഹരികൃഷ്ണൻ സഞ്ചരിച്ച വാഹനം. ഓട്ടോയിൽ ഇടിക്കാതിരിക്കാൻ കെ.എസ്ആർടിസി ബസ് വെട്ടിച്ചു മാറ്റുന്ന സിസിടിവി ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് ഈ ദൃശ്യങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ വാഹനം കടന്നു പോകുന്നത് കണ്ടെത്തിയത്. തുടർന്നു തേർഡ് ഐ ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഈ സമയം കടന്നു പോയ വാഹനത്തിലുണ്ടായിരുന്നത് കോട്ടയം ആർ.ടി.ഒ ഓഫിസിലെ ജോയിന്റെ ആർടിഒ ഹരികൃഷ്ണനും, ഡ്രൈവറുമാണെന്നു വ്യക്തമായത്. പൊൻകുന്നം […]

മോഹൻലാലിനെ ഒഴിവാക്കാൻ ഒപ്പിട്ടിട്ടില്ല: പ്രകാശ് രാജ് ഗൂഡാലോചന പൊളിയുന്നു; പിന്നിൽ റീമയും കൂട്ടരും

സ്വന്തം ലേഖകൾ കൊച്ചി: ഈ വർഷത്തെ സംസ്ഥാന പുരസ്കാര ചടങ്ങിൽ മുഖ്യതിഥിയെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകർ മുഖ്യമന്ത്രിക്ക് പ്രതിഷേധം രേഖപ്പെടുത്തി കത്ത് അയച്ചു. കത്തിൽ ഒപ്പിട്ടുവെന്ന് പറയുന്ന നടൻ പ്രകാശ് രാജ് അടക്കമുള്ളവർ ആ കത്തിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് കത്തിന്റെ പിന്നിലെ ഗൂഢാലോചനയെപ്പറ്റി സർക്കാർ തലത്തിൽ അന്വേഷണം വേണമെന്ന് സിനിമാ സംഘടന ഭാരവാഹികൾ നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഗൂഡാലോചനക്ക് പിന്നിൽ റീമയും കൂട്ടരുമെന്ന് സൂചന. മോഹൻലാലിനെ ഇതുവരെ  പുരസ്കാര ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ക്ഷണിക്കപ്പെടാത്ത ഒരാളെ ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. എക്കാലത്തെയും മികച്ച […]

പാമ്പാടിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു; 23 പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ പാമ്പാടി: ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ കെ എസ്ആർടിസി ബസ് കുഴിയിലേയ്ക്ക് മറിഞ്ഞ് 23 യാത്രക്കാർക്ക് പരിക്കേറ്റു. കോട്ടയത്ത് നിന്ന് കുമളിയിലേയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പ് വേണാട് ബസാണ് അപകടത്തിൽപ്പെട്ടത്. കെ കെ റോഡിൽ പാമ്പാടി നെടുംകുഴിക്ക് സമീപം ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. ബസ് പകുതിയിലേറെ യാത്രക്കാരുമായി കുമളി ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. ഈ സമയം സമീപത്തെ ബാറിൽ നിന്നും ഇടവഴിയിലേയ്ക്ക് ഓട്ടോറിക്ഷ പാഞ്ഞു വന്നു. ഈ ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയപ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്. പാമ്പാടി സി […]