മോഹൻലാലിനെ ഒഴിവാക്കാൻ ഒപ്പിട്ടിട്ടില്ല: പ്രകാശ് രാജ് ഗൂഡാലോചന പൊളിയുന്നു; പിന്നിൽ റീമയും കൂട്ടരും

മോഹൻലാലിനെ ഒഴിവാക്കാൻ ഒപ്പിട്ടിട്ടില്ല: പ്രകാശ് രാജ് ഗൂഡാലോചന പൊളിയുന്നു; പിന്നിൽ റീമയും കൂട്ടരും

Spread the love

സ്വന്തം ലേഖകൾ

കൊച്ചി: ഈ വർഷത്തെ സംസ്ഥാന പുരസ്കാര ചടങ്ങിൽ മുഖ്യതിഥിയെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകർ മുഖ്യമന്ത്രിക്ക് പ്രതിഷേധം രേഖപ്പെടുത്തി കത്ത് അയച്ചു. കത്തിൽ ഒപ്പിട്ടുവെന്ന് പറയുന്ന നടൻ പ്രകാശ് രാജ് അടക്കമുള്ളവർ ആ കത്തിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് കത്തിന്റെ പിന്നിലെ ഗൂഢാലോചനയെപ്പറ്റി സർക്കാർ തലത്തിൽ അന്വേഷണം വേണമെന്ന് സിനിമാ സംഘടന ഭാരവാഹികൾ നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഗൂഡാലോചനക്ക് പിന്നിൽ റീമയും കൂട്ടരുമെന്ന് സൂചന. മോഹൻലാലിനെ ഇതുവരെ  പുരസ്കാര ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ക്ഷണിക്കപ്പെടാത്ത ഒരാളെ ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ മോഹൻലാലിനെ ഒഴിവാക്കാനുള്ള ഏത് ശ്രമത്തെയും പ്രതിരോധിക്കാൻ മലയാള ചലച്ചിത്ര മേഖല ഒന്നടങ്കം മുന്നിട്ടിറങ്ങുമെന്ന് കത്തിൽ പറഞ്ഞു. കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി വി.സി ജോർജ്, കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി എം.രഞ്ജിത്,ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡൻറ് സിയാദ് കോക്കർ, ഫിയോക്ക് ജന.സെക്രട്ടറി എം.സി ബോബി, ഫെഫ്ക്ക ജന.സെക്രട്ടറി ബി.ഉണ്ണിക്ക കൃഷ്ണൻ, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവരാണ് മുഖ്യമന്ത്രിക്കുള്ള കത്തിൽ ഒപ്പ് വച്ചിരിക്കുന്നത്.