പാർക്കിംഗിന് ഒരു തുള്ളി സ്ഥലമില്ല: പരസ്യ കച്ചവടത്തിന് ആവശ്യത്തിലേറെ ഇടം; നഗരസഭയുടെ പാർക്കിംഗ് മൈതാനം സ്വകാര്യ കമ്പനിയ്ക്ക് വാടകയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: പാർക്കിംഗിന് ഒരു തുള്ളി സ്ഥലമില്ലാതെ നാട്ടുകാർ നട്ടം തിരിയുമ്പോൾ നഗരസഭയുടെ പാർക്കിംഗ് മൈതാനം സ്വകാര്യ കമ്പനിയ്ക്ക് വാടകയ്ക്കു നൽകി. നഗരസഭയിൽ നിന്നും മൈതാനം കരാറെടുത്ത കരാറുകാരനാണ് നഗരസഭ പോലും അറിയാതെ മൈതാനം മറിച്ചു നൽകിയത്. നഗരമധ്യത്തിലെ പഴയ പച്ചക്കറി മാർക്കറ്റിന്റെ മൈതാനമാണ് കരാറുകാരൻ മാരുതിയുടെ വാഹന ഡീലർക്ക് പരസ്യം പ്രദർശിപ്പിക്കാൻ വാടകയ്ക്കു നൽകിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പല വാഹന നിർമ്മാതാക്കൾക്കും, ഡീലർമാർക്കുമായാണ് ഈ മൈതാനം വാടകയ്ക്കു നൽകുന്നത്. നഗരസഭയിൽ നിശ്ചിത തുക നൽകിയാണ് ഇയാൾ കരാർ പിടിക്കുന്നത്. ഈ […]

നാട്ടുകാരുടെ തലയിൽ വീഴാൻ ഒരു കെട്ടിടം: പുളിമൂട് ജംഗ്ഷനിൽ ഫുട്പാത്തിലേയ്ക്ക് ചരിഞ്ഞ് നിൽക്കുന്ന കെട്ടിടം കാൽനടയാത്രക്കാർക്ക് ഭീഷണി; കണ്ടിട്ടും കണ്ണടച്ച് അധികൃതർ

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ ആയിരക്കണക്കിന് കാൽനടയാത്രക്കാർ നടന്നു പോകുന്ന പുളിമൂട് ജംഗ്ഷനിലെ ഫുട്പ്പാത്തിലേയ്ക്ക് ചരിഞ്ഞ് പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം. പുളിമൂട് ജംഗ്ഷനിൽ ട്രാഫിക് സിഗ്നലിന് എതിർവശത്തെ കെട്ടിടമാണ് ഒരു ഭാഗം പൊളിഞ്ഞ് റോഡിലേയ്ക്കു വീഴാറായി നിൽക്കുന്നത്. കെട്ടിടം ഏതു നിമിഷനും താഴെ വീഴുമെന്ന സ്ഥിതിയിൽ നിന്നിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പൊലീസും നഗരസഭ അധികൃതരും നിരന്തരം യാത്ര ചെയ്യുന്ന തിരക്കേറിയ റോഡരികിലാണ് അപകടകരമായ രീതിയിൽ ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. അൻപത് വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ ഭിത്തി വിണ്ടു കീറി […]

ഇത്തിത്താനം:കുറിച്ചി പഞ്ചായത്തിൽ ബിജെപി പ്രതിഷേധ ധർണ്ണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം: വെള്ളപ്പൊക്ക ദുരിതാശ്വാസ വിതരണത്തിൽ സർക്കാർ വിവേചനം കാണിക്കുന്നതായി ആരോപിച്ച് ബിജെപി നേതൃത്വത്തിൽ ധർണ നടത്തി. ഇടത് ഗവൺമെന്റ് വെള്ളപ്പൊക്ക സമാശ്വാസം എല്ലാ ദുരിതബാധിതർക്കും നൽകിയില്ല, പ്രളയ ബാധിതരോട് നിരുത്തരവാദപരമായി പെരുമാറുന്നു എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൻ ഉതിക്കൽ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ചില്ലി കാശ് ദുരിതാശ്വാസ നിധിയിലേക്ക് തരില്ല എന്ന് സിപിഎം ആരോപിക്കുകയാണെന്ന് നേതാക്കൾ.പ്രത്യേക അക്കൗണ്ടിൽ ദുരിതാശ്വാസ നിധി സമാഹരിക്കണം എന്ന ഹൈക്കോടതി നിർദ്ദേശംഎന്തുകൊണ്ട്പാലിക്കുന്നില്ലന്നും. കുറിച്ചി പഞ്ചായത്തിലെ ബിജെപി ജനപ്രതിനിധികളെ കോർണർ ചെയ്തുള്ള […]

മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ നാല് ദിവസം കേരളത്തിൽ ; കോട്ടയം പ്രസ് ക്ലബിന്റെ പുതിയ മന്ദിരത്തിന് തറക്കല്ലിടും

  സ്വന്തം ലേഖകൻ കോട്ടയം : മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തുന്നു. ബുധനാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. വൈകിട്ട് ആറിനു പ്രസ് ക്ലബ് ഹാളില്‍ മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കും.   വ്യാഴാഴ്ച ആലപ്പുഴയില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് നല്‍കുന്ന സ്വീകരണത്തില്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിനു തിരുവമ്പാടിയില്‍ നൈമിശാരണ്യം പദ്ധതി ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ 10ന് ആറന്മുള വിജയാനന്ദ […]

നിയന്ത്രണം വിട്ട ഇന്നോവ മരത്തിലിടിച്ചു: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മകൾ മരിച്ചു: ബാലഭാസ്കറിനും ഭാര്യയ്ക്കും ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ബാലഭാസ്കറിന്‍റെ രണ്ടരവയസ്സുകാരി മകള്‍ തേജസ്വി മരിച്ചു. പള്ളിപ്പുറത്ത് വച്ചാണ് ഇവരുടെ വാഹനം അപകടത്തില്‍പ്പെട്ടത്. ബാലഭാസ്ക്കറും കുടുംബവും തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തിലിടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പൊലീസ് നിഗമനം. അപകടത്തില്‍ വാഹനത്തിന്‍റെ മുന്‍വശം പൂർണ്ണമായും തകർന്നു. ബാലഭാസ്ക്കറും ഭാര്യ ലക്ഷ്മിയും രണ്ട് വയസുകാരിയായ മകളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഹൈവേ പൊലീസെത്തി ഇവരെ ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ […]

നിർണ്ണായക കൗൺസിൽ യോഗത്തിൽ അംഗങ്ങൾ എത്തിയില്ല: കോറം തികയാതെ കൗൺസിൽ വൈകിയത് ഒരു മണിക്കൂർ; അംഗങ്ങൾ വിട്ടു നിന്നത് ഏറ്റുമാനൂർ നഗരസഭയിൽ വിവാദമാകുന്നു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: നിർണ്ണായക ചർച്ചകൾക്കായി വിളിച്ചു ചേർന്ന അടിയന്തിര നഗരസഭ കൗൺസിൽ യോഗത്തിൽ കോറം തികഞ്ഞില്ല. കോറം തികയാതെ വന്നതോടെ ഒരു മണിക്കൂർ വൈകിയാണ് കൗൺസിൽ യോഗം ആരംഭിച്ചത്. ഏറ്റുമാനൂർ നഗരസഭയുടെ അടിയന്തിര കൗൺസിൽ യോഗത്തിൽ നിന്നാണ് ഭൂരിപക്ഷം കൗൺസിലർമാരും വിട്ടു നിന്നത്. ഏറ്റുമാനൂർ .നഗരസഭയിലെ ക്ഷേമ പെൻഷനുകൾ പാസാക്കുന്നതിനായാണ് കഴിഞ്ഞ ദിവസം അടിയന്തിര കൗൺസിൽ യോഗം വിളിച്ചു ചേർത്തത്. യോഗത്തിൽ ക്വാറം തികയാഞതിനാൽ 1 മണികൂർ വൈകിയാണ് ആരംഭിക്കാനായത് .ആരംഭിച്ചപ്പോഴാവട്ടെ 35 കൗൺസിലർമാരിൽ 17 പേർ മാത്രമാണ് എത്തിയത്. തിങ്കളാഴ്ച 11 […]

കേരളം മുഴുവൻ കടലിൽ മുങ്ങിയാലും കുഴപ്പമില്ല, എന്റെ കാറിന്റെ ലോണും ചിട്ടി തവണയും തീർന്ന ശേഷമേ ദുരിതാശ്വാസത്തിന് അഞ്ചിന്റെ പൈസ നല്കൂവെന്ന് പോലീസ് ആസ്ഥാനത്തെ വിവാദ സൂപ്രണ്ട്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളം മുഴുവൻ കടലിൽ മുങ്ങിയാലും എന്റെ കടം തീർത്തിട്ടേ നയാ പൈസ ദുരിതാശ്വാസത്തിന് നല്കൂ എന്ന് പോലീസ് ആസ്ഥാനത്തെ വിവാദ നായിക ഫേസ്ബുക്ക് പോസ്റ്റിട്ടു.സെൻകുമാർ ഡിജിപി ആയിരുന്ന കാലത്ത് സ്ഥലമാറ്റ വിവാദത്തെ തുടർന്ന് വിവാദത്തിലായ പോലീസ് ആസ്ഥാനത്തെ സൂപ്രണ്ട് കുമാരി ബീനയുടേതാണ് ഫേസ് ബുക്ക് പോസ്റ്റ്, നാടാകെ പ്രളയ ബാധിതരെ സഹായിക്കാൻ നെട്ടോട്ടമോടുകയും, മുഖ്യമന്ത്രി തന്നെ ഒരു മാസത്തേ ശമ്പളം നല്കണമെന്ന് നിർദ്ദേശിച്ചിക്കുകയും,, പോലീസ് ഉന്നതർ ലോക്കൽ പോലീസിനെ  വരെ പിഴിഞ്ഞ് സാലറി ചലഞ്ച് നടപ്പാക്കുമ്പോഴുമാണ് ഡി ജി […]

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇനി പാലാ സബ്ജയിൽ 5968 : താമസം മൂന്നാം നമ്പർ സെല്ലിൽ കഞ്ചാവ് മോഷണകേസ് പ്രതികൾക്കൊപ്പം; മീൻകറിയും അവിയലും അച്ചാറും കൂട്ടി ഇന്നത്തെ ശാപ്പാടും കുശാൽ

  സ്വന്തം ലേഖകൻ കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇനി പാലാ സബ് ജയിലിലെ 5968 നമ്പർ തടവുപുള്ളി! കൊതുകുകടി കൊണ്ട് സബ്ജയിലിൽ നിലത്ത് പായ വിരിച്ചാണ് കിടപ്പ്. രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ ബിഷപ്പിനെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെടാത്തതിനെ തുടന്നാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. അടുത്ത ശനിയാഴ്ച വീണ്ടും ഹാജരാക്കും. അതിനിടെ ഫ്രാങ്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ബിഷപ്പിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈകോടതി  രാവിലെ മറ്റു ഹർജികൾ […]

ഫ്രാങ്കോ മുളയ്ക്കൽ ഇനി ഇരുമ്പഴിക്കുള്ളിൽ: കോടതി കനിഞ്ഞില്ല: പണവും പദവിയും തുണയായില്ല; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു

സ്വന്തം ലേഖകൻ കോട്ടയം: കന്യാസ്ത്രീയെ പീഢിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കൽ ഇനി ഇരുമ്പഴികകത്ത്. ഇന്ന് കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് പോലീസ് സംഘം ഫ്രാങ്കോയെ രാവിലെ പാലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഇദ്ദേഹത്തെ 14 ദിവസം റിമാൻഡ് ചെയ്തു. പാലാ സബ്ജയിലിലേക്കാണ് ഫ്രാങ്കോയെ കൊണ്ടുപോയത്. കോടതിയിൽ ഹാജരാക്കിയപ്പോൾ തന്റെ വസ്ത്രം പോലീസ് ബലമായി ഊരിമാറ്റിയെന്ന് പരാതി മജിസ്‌ട്രേറ്റിനോട് പറഞ്ഞു. എന്നാൽ അങ്ങനെയുണ്ടായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസവും കോടതിയിൽ ഹാജരാക്കിയപ്പോൾ തന്റെ ഉമിനീരും രക്തവും പോലീസ് ബലമായി എടുത്തെന്ന് ബിഷപ്പ് പറഞ്ഞിരുന്നു. […]

അഭിമന്യു വധത്തിൽ കുറ്റപത്രവുമായി പോലീസ്; ഇനിയും പിടികൂടാൻ പ്രതികൾ

സ്വന്തം ലേഖകൻ കൊച്ചി: മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കേസിൽ പോലീസ് തിങ്കളാഴ്ച കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. എസ്ഡിപിഐ, കാമ്പസ് ഫ്രണ്ട് പ്രവർത്തകരായ 16 പേരെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. പള്ളുരുത്തി സ്വദേശി മുഹമ്മദ് ഷഹീമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിലുണ്ട്. കൊലയാളി സംഘത്തിലുണ്ടായിരുന്ന സുനീഷ് എന്നയാളും അഭിമന്യുവിനെ കുത്തി പരിക്കേൽപ്പിച്ചു എന്ന് കുറ്റപത്രം പറയുന്നു. കൊലയാളി സംഘത്തിലുണ്ടായിരുന്ന 15 പേരും ഇവരെ സഹായിച്ച പതിനൊന്നുപേരും ഉൾപ്പെടെ 26 പേരാണ് പ്രതികൾ. എല്ലാവരും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട്, കാംപസ് ഫ്രണ്ട് എന്ന […]