play-sharp-fill
ഫ്രാങ്കോ മുളയ്ക്കൽ ഇനി ഇരുമ്പഴിക്കുള്ളിൽ: കോടതി കനിഞ്ഞില്ല: പണവും പദവിയും തുണയായില്ല; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു

ഫ്രാങ്കോ മുളയ്ക്കൽ ഇനി ഇരുമ്പഴിക്കുള്ളിൽ: കോടതി കനിഞ്ഞില്ല: പണവും പദവിയും തുണയായില്ല; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കന്യാസ്ത്രീയെ പീഢിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കൽ ഇനി ഇരുമ്പഴികകത്ത്. ഇന്ന് കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് പോലീസ് സംഘം ഫ്രാങ്കോയെ രാവിലെ പാലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഇദ്ദേഹത്തെ 14 ദിവസം റിമാൻഡ് ചെയ്തു. പാലാ സബ്ജയിലിലേക്കാണ് ഫ്രാങ്കോയെ കൊണ്ടുപോയത്. കോടതിയിൽ ഹാജരാക്കിയപ്പോൾ തന്റെ വസ്ത്രം പോലീസ് ബലമായി ഊരിമാറ്റിയെന്ന് പരാതി മജിസ്‌ട്രേറ്റിനോട് പറഞ്ഞു. എന്നാൽ അങ്ങനെയുണ്ടായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസവും കോടതിയിൽ ഹാജരാക്കിയപ്പോൾ തന്റെ ഉമിനീരും രക്തവും പോലീസ് ബലമായി എടുത്തെന്ന് ബിഷപ്പ് പറഞ്ഞിരുന്നു.


തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ബിഷപ്പ് കോടതിയെ അറിയിച്ചു.  കഴിഞ്ഞദിവസം പാലാ കോടതിയിൽ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതേതുടർന്നാണ് ഫ്രാങ്കോയ്ക്ക് ജയിലഴി എണ്ണേണ്ടി വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഷപ്പ് അന്വേഷണവുമായി സഹകരിച്ചിരുന്നെന്നും അറസ്റ്റ് ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നെന്നും മുൻകൂർ ജാമ്യത്തിന് ആദ്യം മുതൽ ശ്രമിച്ചിരുന്നില്ലെന്നും അതുകൊണ്ടു തന്നെ ബിഷപ്പിനെ റിമാൻഡ് ചെയ്യേണ്ട കാര്യമില്ലെന്നും പ്രതിഭാഗം വാദിച്ചു. ഈ സാഹചര്യത്തിൽ ജാമ്യം നൽകുകയാണ് വേണ്ടതെന്നും പോലീസിന്റെ കുറ്റപത്രത്തിൽ പോരായ്മകൾ ഉണ്ടെന്നും ബിഷപ്പിനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ ഇതൈാന്നും കോടതി ചെവികൊണ്ടില്ല. ബിഷപ്പ് സ്വാധീനമുള്ള വ്യക്തിയാണെന്നും ഉന്നത സ്വാധീനമുള്ള ആളാണെന്നും അതുകൊണ്ട് തന്നെ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇത് അംഗീകരിച്ചാണ് കോടതി ബിഷപ്പിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിൽ ഒരു ബിഷപ്പ് പീഢനക്കേസിൽ റിമാൻഡിലാവുന്നത്. അതിനിടെ ബിഷപ്പിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഇതോടെ ബിഷപ്പ് നാല് ദിവസം സബ്ജയിലിൽ കിടക്കേണ്ടി വരുമെന്ന് ഉറപ്പായി. ഇത് ക്രൈസ്തവ സഭയെ പ്രതിരോധത്തിലാഴ്ത്തിയിട്ടുണ്ട്.