video
play-sharp-fill
അഭിമന്യു വധത്തിൽ കുറ്റപത്രവുമായി പോലീസ്; ഇനിയും പിടികൂടാൻ പ്രതികൾ

അഭിമന്യു വധത്തിൽ കുറ്റപത്രവുമായി പോലീസ്; ഇനിയും പിടികൂടാൻ പ്രതികൾ

സ്വന്തം ലേഖകൻ

കൊച്ചി: മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കേസിൽ പോലീസ് തിങ്കളാഴ്ച കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. എസ്ഡിപിഐ, കാമ്പസ് ഫ്രണ്ട് പ്രവർത്തകരായ 16 പേരെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. പള്ളുരുത്തി സ്വദേശി മുഹമ്മദ് ഷഹീമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിലുണ്ട്. കൊലയാളി സംഘത്തിലുണ്ടായിരുന്ന സുനീഷ് എന്നയാളും അഭിമന്യുവിനെ കുത്തി പരിക്കേൽപ്പിച്ചു എന്ന് കുറ്റപത്രം പറയുന്നു. കൊലയാളി സംഘത്തിലുണ്ടായിരുന്ന 15 പേരും ഇവരെ സഹായിച്ച പതിനൊന്നുപേരും ഉൾപ്പെടെ 26 പേരാണ് പ്രതികൾ. എല്ലാവരും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട്, കാംപസ് ഫ്രണ്ട് എന്ന വർഗീയ തീവ്രവാദ സംഘടനകളുടെ പ്രവർത്തകരാണ്. ഒന്നാം പ്രതി മുഹമ്മദ് രണ്ടാംപ്രതി ആരിഫ് ബിൻ സലീം എന്നിവർ ഉൾപ്പെടെ 16 പേർ ആദ്യ കുറ്റപത്രത്തിൽ പ്രതികളാണ്.

ഏഴ് പേർ ഇനിയും പിടിയിലാകാനുണ്ട്. ഇവർക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇവർ പിടിയിലാകുന്നതോടെ ഇവരെ കൂടി ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കൊലപാതകം, കൊലപാതക ശ്രമം, ഗൂഡാലോചന, സംഘംചേരൽ, ആയുധം കൈവശം വെക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ജൂലൈ 2 നായിരുന്നു മഹാരാജാസ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയും ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യുവിനെ വർഗീയ തീവ്രവാദികൾ ക്യാമ്പസിനുള്ളിൽ കടന്ന് കുത്തിക്കൊലപ്പെടുത്തിയത്. നാടിനെ നടുക്കിയ അരുംകൊല നടന്ന് എൺപത്തി അഞ്ച് ദിവസം പിന്നിടുമ്പോഴാണ് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group