play-sharp-fill
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇനി പാലാ സബ്ജയിൽ 5968 : താമസം മൂന്നാം നമ്പർ സെല്ലിൽ കഞ്ചാവ് മോഷണകേസ് പ്രതികൾക്കൊപ്പം; മീൻകറിയും അവിയലും അച്ചാറും കൂട്ടി ഇന്നത്തെ ശാപ്പാടും കുശാൽ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇനി പാലാ സബ്ജയിൽ 5968 : താമസം മൂന്നാം നമ്പർ സെല്ലിൽ കഞ്ചാവ് മോഷണകേസ് പ്രതികൾക്കൊപ്പം; മീൻകറിയും അവിയലും അച്ചാറും കൂട്ടി ഇന്നത്തെ ശാപ്പാടും കുശാൽ

 

സ്വന്തം ലേഖകൻ

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇനി പാലാ സബ് ജയിലിലെ 5968 നമ്പർ തടവുപുള്ളി! കൊതുകുകടി കൊണ്ട് സബ്ജയിലിൽ നിലത്ത് പായ വിരിച്ചാണ് കിടപ്പ്. രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ ബിഷപ്പിനെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെടാത്തതിനെ തുടന്നാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. അടുത്ത ശനിയാഴ്ച വീണ്ടും ഹാജരാക്കും. അതിനിടെ ഫ്രാങ്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ബിഷപ്പിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈകോടതി  രാവിലെ മറ്റു ഹർജികൾ തീർപ്പാക്കി ഉത്തരവിട്ടു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഫ്രാങ്കോയെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.  ബിഷപ്പിനെതിരെ വ്യാജ തെളിവുകൾ പോലീസ് സൃഷ്ടിക്കുകയാണെന്ന് പ്രതിയുടെ വക്കീൽ ആരോപിച്ചു. മൂന്നാം നമ്പർ സെല്ലിൽ പ്ലേറ്റും ഗ്ലാസും കമ്പിളി പുതപ്പും പ്ലാസ്റ്റിക് പായയും ബിഷപ്പിനായി ജയിൽ അധികൃതർ നൽകിയിട്ടുണ്ട്. എന്നാൽ, ബിഷപ്പ് ധരിച്ചിരുന്ന ബെൽറ്റ് ജയിൽ അധികൃതർ ഊരി വാങ്ങി.കപ്പയും രസവും ചോറുമാണ് ഇന്ന് വൈകിട്ട് ജയിലിലെ ഭക്ഷണം. വ്യാഴാഴ്ച ഹൈകോടതി ബിഷപ്പിന്റെ ജ്യാമ ഹർജി പരിഗണിക്കുന്നതുവരെ ഏതായാലും ഈ ഭക്ഷണം കഴിക്കേണ്ടി വരും. കുർബാന സമയങ്ങളിൽ സഹന മാർഗത്തേക്കുറിച്ച് സ്ഥിരമായി സംസാരിക്കുന്ന ബിഷപ്പ് ജയിലിൽ ആ പാത തന്നെ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.