നിവിൻ പോളി പകർന്നാടിയ പെരുമയുള്ള ‘കൊച്ചുണ്ണി’ തകർത്തു; ഇത്തിക്കര പക്കിയായി മോഹൻലാലിന്റെ തകർപ്പൻ പ്രകടനവും

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലെ കള്ളന്മാരുടെ വീര നായകൻ ‘കൊച്ചുണ്ണി’യുടെ ചരിത്രകഥ റോഷൻ ആൻഡ്രൂസും, ടീമും സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. കൊച്ചുണ്ണിയുടെ ഉറ്റമിത്രമായ ‘ഇത്തിക്കരപക്കി’യുടെ വേഷത്തിൽ മോഹൻലാൽ അതിശയിപ്പിക്കാനെത്തുമെന്ന മാറ്റൊരു വിളംബരം കൂടി പുറപ്പെട്ടതോടെ ആരാധകർ ആവശത്തിന്റെ ലഹരിയിലായി!. ചിത്രത്തിലെ മോഹൻലാലിൻറെ ലുക്കടക്കം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടതോടെ നിവിൻ പോളിയുടെ ‘കൊച്ചുണ്ണി’ വേഷത്തിന്റെ തീവ്രത പതിയെ പതിയെ ചോർന്നു തുടങ്ങി, പിന്നീടു മോഹൻലാലിൽ നിന്നായി ചിത്രത്തിന്റെ വിപണന വീര്യം!. കായംകുളം കൊച്ചുണ്ണിയെന്ന പോലെ ഗമയോടെ ഇത്തിക്കരപക്കിയും […]

ശബരിമല സമരങ്ങളിൽനിന്ന് പിന്മാറിയെന്ന വാർത്ത ചില കുബുദ്ധികൾ കെട്ടിചമച്ചത്; പന്തളം കൊട്ടാരം

സ്വന്തം ലേഖകൻ പന്തളം: ശബരിമലയിലെ സമരങ്ങളിൽ നിന്ന് പിന്മാറിയെന്ന വാർത്ത ചില കുബുദ്ധികൾ കെട്ടിചമച്ചതെന്ന് പന്തളം കൊട്ടാരം. ഭക്തർക്കിടയിൽ തെറ്റിദ്ധാരണ പടർത്താൻ ചിലർ മനഃപൂർവം സൃഷ്ടിക്കുന്നതാണ് ഇത്തരം പ്രചാരണങ്ങൾ. വിധി മറികടക്കുക എന്നത് തന്നെയാണ് കൊട്ടാരത്തിന്റെ ലക്ഷ്യം. പ്രാർത്ഥനയാണ് കൊട്ടാരത്തിന്റെ സമര മുറ. വൈകുന്നേരം സമൂഹ മാധ്യമങ്ങളിൽ വന്ന വ്യാജ സന്ദേശങ്ങൾ ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് താൻ ഇപ്പോൾ വിശദീകരണവുമായി എത്തിയതെന്ന് നിർവാഹക സംഘം സെക്രട്ടറി പി നാരായണ വർമ്മ പറഞ്ഞു. പന്തളം കൊട്ടാരത്തിന്റെ പേരിൽ നടന്നു വരുന്ന നാമജപയാത്ര ഇപ്പോഴും തുടരുന്നുണ്ട്. കൊട്ടാരം സമരത്തിൽ […]

വിവരാവകാശ നിയമത്തിന് ഇന്ന് 13 വയസ്സ്; കേരളത്തിൽ തെങ്ങിന്മേൽത്തന്നെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവരാവകാശ നിയമത്തിന് 13 വയസ്സ് തികയുമ്പോൾ സംസ്ഥാനത്ത് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽ കൃത്യമായ മറുപടി കിട്ടാൻ ആറര വർഷത്തോളം ഒരാൾ കാത്തിരിക്കേണ്ടി വരുന്നു. കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റ്സിന്റെ പഠന റിപ്പോർട്ടിലാണ് വിവരാവകാശ അപേക്ഷകളിലെ കാലതാമസത്തെക്കുറിച്ചു ചൂണ്ടിക്കാട്ടുന്നത്. വിവരവകാശ നിയമം പ്രയോഗിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായി പഠനം ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർക്കാർ ഓഫീസുകളാണു വിവരാവകാശത്തിൽ തീർപ്പു കൽപ്പിക്കുന്നതിൽ മുന്നിൽ. രണ്ടാമത് മഹാരാഷ്ട്രയും മൂന്നാമത് കർണാടകയും. നിയമം നിലവിൽ വന്ന 2005 മുതൽ കഴിഞ്ഞവർഷം വരെ കേരളത്തിൽ തീർപ്പാകാതെ കിടക്കുന്ന വിവരാവകാശ പരാതികളുടെ […]

കെ. പി റോഡിൽ പതിനാലാം മൈലിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; അപകടം മനസ്സിലാക്കി ലോറി ഡ്രൈവർ എടുത്തു ചാടി

സ്വന്തം ലേഖകൻ പഴകുളം: കെ.പി.റോഡിൽ പതിനാലാം മൈലിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. ഇടിയിൽ അകപ്പെട്ട മിനി ലോറിയിലുണ്ടായിരുന്ന അലുമിനിയം ഷീറ്റ് പിന്നാലെ വന്ന ടാങ്കർ ലോറിക്കുള്ളിലേക്ക് പൊട്ടിക്കയറി. എന്നാൽ, ടാങ്കറിലെ ഡ്രൈവർ ഇത് കണ്ട് പുറത്തേക്ക് ചാടിയതിനാൽ അദ്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.40-നാണ് അപകടമുണ്ടായത്. കെ.പി.റോഡിലൂടെ അടൂരിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസ് ലൈഫ്‌ലൈൻ ആശുപത്രിക്ക് മുൻപിൽ ആളിനെ കയറ്റിയശേഷം മുന്നോട്ട് നീങ്ങുമ്പോൾ പെട്ടെന്ന് നിർത്തി. പിന്നാലെ വന്ന മിനി ലോറി ബസിനു പിന്നിലിടിച്ചു. തുടർന്ന് പിന്നാലെ വന്ന ടാങ്കർ ലോറിക്കുള്ളിലേക്ക് ഷീറ്റ് ഇടിച്ചുകയറുകയായിരുന്നു. ലോഡുമായി […]

സ്കൂൾ അധികൃതർ മൊബൈൽ ഫോൺ വാങ്ങി വച്ചു: പ്ലസ്ടു വിദ്യാർത്ഥി ജീവനൊടുക്കി; ഫൈനടച്ചിട്ടും ഫോൺ തിരികെ നൽകിയില്ല

സ്വന്തം ലേഖകൻ കോട്ടയം: സ്കൂൾ അധികൃതർ മൊബൈൽ ഫോൺ വാങ്ങി വയ്ക്കുകയും , മാതാപിതാക്കളെ വിളിച്ചു വരുത്തി 250 രൂപ ഫൈൻ അടപ്പിക്കുകയും ചെയ്തതിൽ മനം നൊന്ത് പ്ളസ് ടു വിദ്യാർത്ഥി ജീവനൊടുക്കി. കുമാരനല്ലൂർ ദേവി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥി അയ്മനം വല്യാട് പുത്തൂക്കരിയിൽ (ചെമ്പിട്ടിടത്തിൽ) പി.സി ജയന്റയും ഷീലയുടെയും മകൻ ജിഷ്ണു ( 18) വാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിൽ അധ്യാപകർ നടത്തിയ പരിശോധനയിൽ ജിഷ്ണുവിന്റെ ബാഗിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തിയതായി […]

തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്‌കാരം അജയ് തുണ്ടത്തിലിന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിക്കുറശ്ശി ഫൗണ്ടേഷന്റെ ചലച്ചിത്ര പി.ആർ.ഒ പുരസ്‌ക്കാരം പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ അജയ് തുണ്ടത്തിലിന് ലഭിച്ചു. ഒക്ടോബർ 14- ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വെച്ച് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ അവാർഡ് വിതരണം ചെയ്യും. സിനിമാ പി.ആർ.ഒ വിഭാഗത്തിൽ കഴിഞ്ഞ ഒരു വർഷത്തെ സമഗ്ര സംഭാവനയ്ക്കാണ് അജയ് തുണ്ടത്തലിനെ അവാർഡിന്  അർഹനാക്കിയത്.

ദേവസ്വം മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ കുറിച്ചി :ശബരിമല യുവതി പ്രവേശനത്തിന് സാഹചര്യം ഒരുക്കിയത് കമ്മ്യൂണിസ്റ്റ് മന്ത്രി സഭ. ഇതിൽ പ്രതിഷേധിച്ച് ദേവസ്വം മന്ത്രിയുടെ കോലം കത്തിച്ചു. ബിജെപി കുറിച്ചി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കുറിച്ചി ബിജെപി പ്രസിഡൻറ് കുഞ്ഞുമോൻ ഉതിക്കൽ അദ്ധ്യക്ഷത വഹിച്ചു.സുപ്രീംകോടതി വിധിയിലൂടെ യുവതി പ്രവേശനം ശബരിമലയിൽ സാദ്ധ്യമാക്കുന്നതിൽ കമ്മ്യൂണിസ്റ്റുകളുടെ തിടുക്കം വിശ്വാസ സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. കമ്മ്യൂണിസ്റ്റുകൾ എന്നും വിശ്വാസികൾക്ക് എതിരായിരുന്നു. മതത്തിനും രാഷ്ട്രീയത്തിനും അതീതമായ ശബരിമല എന്ന വികാരത്തിൽ കമ്മ്യൂണിസ്റ്റുകൾ പരാജയപ്പെടും. പ്രതിഷേധംം ഉദ്ഘാടനം ചെയ്തു കൊണ്ട് നിയോജക മണ്ഡലം ജനറൽ […]

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ വിശ്വാസികൾ നിലനിർത്തണം ;ജസ്റ്റിസ് കെമാൽ പാഷ

സ്വന്തം ലേഖകൻ പരവൂർ: ശബരിമല ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസികൾ അതേപടി നിലനിർത്തുകതന്നെ ചെയ്യുമെന്ന് ജസ്റ്റിസ് കെമാൽ പാഷ. ഭൂതക്കുളം ധർമശാസ്താക്ഷേത്രത്തിൽ ബുധനാഴ്ച നവരാത്രി സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചിലരുടെ സങ്കുചിത ചിന്തയാണ് കേസിന് അടിസ്ഥാനം. ഇത്തരം വിഷയങ്ങൾ കോടതിയുടെ മുന്നിലെത്തേണ്ടതല്ല. കോടതിയുടെ മുന്നിലെത്തുമ്പോൾ ഇത് ഭരണഘടനാവിഷയമായി മാറും. ശബരിമല ക്ഷേത്രപ്രവേശനവിഷയം അവകാശമായല്ല ആചാരമായാണ് കാണേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചാത്തന്നൂർ താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ പ്രസിഡന്റ് വി.മോഹൻദാസ് ഉണ്ണിത്താൻ അനുഗ്രഹപ്രഭാഷണം നടത്തി.

‘ഒടുക്കത്തെ ഈ കളികൂടെ നീ ഒന്നു കാണൂ’; ഒടിയൻ വരുന്നു

സ്വന്തം ലേഖകൻ കൊച്ചി: മോഹൻലാൽ നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ്‌ ചിത്രം ‘ഒടിയന്റെ’ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് ട്രെയിലർ പുറത്തുവിട്ടത്. കിടിലൻ ആക്ഷൻ രംഗങ്ങളുമായാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ വ്യത്യസ്ത വേഷപ്പകർച്ചകൾ നേരത്തെ ശ്രദ്ധയാകർഷിച്ചിരുന്നു. വി എ ശ്രീകുമാർ മേനോനാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ സംവിധായകൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമ്മിക്കുന്നത്. ഹരികൃഷ്ണനാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രകാശ് രാജ്, മഞ്ജു വാര്യർ, ഇന്നസെന്റ്, സിദ്ദിഖ്, നന്ദു, തുടങ്ങി വൻ താരനിര തന്നെ […]

ശ്രീലക്ഷ്മി ജഗതിയുടെ മകൾ തന്നെ; പി സി ജോർജ്ജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയാളത്തിന്റെ അഭിനയ സാമ്രാട്ട് ജഗതി ശ്രീകുമാർ വാഹനാപകടത്തിന് ശേഷം സിനിമയിലേക്ക് തിരിച്ച് വന്നിട്ടില്ലെങ്കിലും ഒരിക്കൽ അദ്ദേഹം സിനിമയിലേയ്ക്ക് തിരിച്ച് വരുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ ജഗതി ഇനി മടങ്ങി വരുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പിസി ജോർജ്ജ്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പി സി ജഗതിയെ കുറിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജഗതിയുടെ മകൾ പാർവ്വതിയെ വിവാഹം കഴിച്ച ഷോൺ പിസിയുടെ മകനാണ്. ‘അപകടത്തിന് ശേഷം ജഗതിയുടെ ഒരുവശം തളർന്ന് പോയിട്ടുണ്ട്. ഇപ്പോഴും അത് ശരിയായിട്ടില്ല. സംസാരിക്കാനും തുടങ്ങിയിട്ടില്ല. അതുകൊണ്ട് […]