ശ്രീലക്ഷ്മി ജഗതിയുടെ മകൾ തന്നെ; പി സി ജോർജ്ജ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മലയാളത്തിന്റെ അഭിനയ സാമ്രാട്ട് ജഗതി ശ്രീകുമാർ വാഹനാപകടത്തിന് ശേഷം സിനിമയിലേക്ക് തിരിച്ച് വന്നിട്ടില്ലെങ്കിലും ഒരിക്കൽ അദ്ദേഹം സിനിമയിലേയ്ക്ക് തിരിച്ച് വരുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ ജഗതി ഇനി മടങ്ങി വരുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പിസി ജോർജ്ജ്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പി സി ജഗതിയെ കുറിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജഗതിയുടെ മകൾ പാർവ്വതിയെ വിവാഹം കഴിച്ച ഷോൺ പിസിയുടെ മകനാണ്. ‘അപകടത്തിന് ശേഷം ജഗതിയുടെ ഒരുവശം തളർന്ന് പോയിട്ടുണ്ട്. ഇപ്പോഴും അത് ശരിയായിട്ടില്ല. സംസാരിക്കാനും തുടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹം പഴയപോലെ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് തോന്നുന്നില്ല’ എന്ന് പി സി പറയുന്നു.
അതോടൊപ്പം, ജഗതിയുടെ മകളാണോ ശ്രീലക്ഷ്മിയെന്ന് തനിക്ക് അറിയില്ല. ആ കുട്ടിയെ ജഗതിയെ കാണിക്കാൻ ഞാൻ അനുവദിക്കുന്നില്ലെന്നായിരുന്നു പരാതി. ഇക്കാര്യം കാണിച്ച് ശ്രീലക്ഷ്മി തന്നെ ഹൈക്കോടതിയിൽ ഒരു കേസ് നൽകി. എന്നാൽ ഞാൻ അതിൽ സത്യവാങ്ങ്മൂലം ഫയൽ ചെയ്തു. ആ കുട്ടിക്ക് ഏത് നിമിഷവും എവിടെ വെച്ച് വേണമെങ്കിലും ജഗതിയെ കാണാൻ അനുവദിക്കുമെന്ന് ഞാൻ വ്യക്തമാക്കി. അതോടെ കുട്ടി കേസ് വിഡ്രോ ചെയ്ത് പോയി. ജഗതിയുടെ മകളാണ് ശ്രീലക്ഷ്മിയെന്ന് പറയാൻ ഒരു കാരണമുണ്ട്. ശ്രീലക്ഷ്മിയുടെ അമ്മയ്ക്ക് ജഗതിയുടെ ഒരു സ്വത്തിൻറെ ഭാഗം നൽകിയിട്ടുണ്ട്. അതിൻറെ കണക്കുകൾ ജഗതിയുടെ ഭാര്യയുടെ കൈയ്യിൽ ഉണ്ട്. പിന്നെ സിനിമാ നടൻമാർ ലോല ഹൃദയൻമാരാണല്ലോ, അവർക്കൊക്കെ എവിടെയൊക്കെ മക്കളുണ്ടെന്ന് ആർക്കറിയാം എന്നും പി സി പറയുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group