play-sharp-fill
‘ഒടുക്കത്തെ ഈ കളികൂടെ നീ ഒന്നു കാണൂ’; ഒടിയൻ വരുന്നു

‘ഒടുക്കത്തെ ഈ കളികൂടെ നീ ഒന്നു കാണൂ’; ഒടിയൻ വരുന്നു

സ്വന്തം ലേഖകൻ

കൊച്ചി: മോഹൻലാൽ നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ്‌ ചിത്രം ‘ഒടിയന്റെ’ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് ട്രെയിലർ പുറത്തുവിട്ടത്. കിടിലൻ ആക്ഷൻ രംഗങ്ങളുമായാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ വ്യത്യസ്ത വേഷപ്പകർച്ചകൾ നേരത്തെ ശ്രദ്ധയാകർഷിച്ചിരുന്നു. വി എ ശ്രീകുമാർ മേനോനാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ സംവിധായകൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമ്മിക്കുന്നത്. ഹരികൃഷ്ണനാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രകാശ് രാജ്, മഞ്ജു വാര്യർ, ഇന്നസെന്റ്, സിദ്ദിഖ്, നന്ദു, തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നു.


മോഹൻലാൽ പുതിയ മേക്കോവറിൽ എത്തുന്നതിനാൽ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ഒടിയന് വേണ്ടി ലാൽ നടത്തിയ കഠിനപരിശീലനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഹൻലാൽ പുതിയ മേക്കോവറിൽ എത്തുന്നതിനാൽ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ഒടിയന് വേണ്ടി ലാൽ നടത്തിയ കഠിനപരിശീലനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി ലാൽ ഒന്നരമാസം കൊണ്ടാണ് ഒടിയൻ എന്ന കഥാപാത്രത്തിന്റെ 30 വയസ് കാലഘട്ടം അവതരിപ്പിക്കുന്ന രൂപത്തിലേക്ക് എത്തിയത്.