play-sharp-fill
വിവരാവകാശ നിയമത്തിന് ഇന്ന് 13 വയസ്സ്; കേരളത്തിൽ തെങ്ങിന്മേൽത്തന്നെ

വിവരാവകാശ നിയമത്തിന് ഇന്ന് 13 വയസ്സ്; കേരളത്തിൽ തെങ്ങിന്മേൽത്തന്നെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിവരാവകാശ നിയമത്തിന് 13 വയസ്സ് തികയുമ്പോൾ സംസ്ഥാനത്ത് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽ കൃത്യമായ മറുപടി കിട്ടാൻ ആറര വർഷത്തോളം ഒരാൾ കാത്തിരിക്കേണ്ടി വരുന്നു. കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റ്സിന്റെ പഠന റിപ്പോർട്ടിലാണ് വിവരാവകാശ അപേക്ഷകളിലെ കാലതാമസത്തെക്കുറിച്ചു ചൂണ്ടിക്കാട്ടുന്നത്. വിവരവകാശ നിയമം പ്രയോഗിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായി പഠനം ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർക്കാർ ഓഫീസുകളാണു വിവരാവകാശത്തിൽ തീർപ്പു കൽപ്പിക്കുന്നതിൽ മുന്നിൽ. രണ്ടാമത് മഹാരാഷ്ട്രയും മൂന്നാമത് കർണാടകയും. നിയമം നിലവിൽ വന്ന 2005 മുതൽ കഴിഞ്ഞവർഷം വരെ കേരളത്തിൽ തീർപ്പാകാതെ കിടക്കുന്ന വിവരാവകാശ പരാതികളുടെ എണ്ണം 14,506 ആണ്. ഓൺലൈൻ വഴി വിവരാവകാശ അപേക്ഷ സമർപ്പിക്കുന്നരുടെ എണ്ണം കൂടിവരുന്നതായും റിപ്പോർട്ടിൽ പറയുന്നു. 2013 ഓഗസ്റ്റ് 21 ആണ് ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. ഇക്കഴിഞ്ഞ ജൂലൈ 24വരെയുള്ള കണക്കുപ്രകാരം 9,51,432 അപേക്ഷകളാണ് ഓൺലൈനിൽ ലഭിച്ചത്.


12 സർക്കാർ സ്ഥാപനങ്ങൾ വിവരാവകാശ രേഖപ്രകാരം നൽകിയ കണക്കുകൾ കേന്ദ്ര വിവരാവകാശ കമ്മിഷണർക്കു നൽകാത്തതായും ഉണ്ട്. കേന്ദ്ര വനിത ശിശുമന്ത്രാലയം, എയ്ഡ്സ് കൺട്രോൾ, രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പർ, പോലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ബംഗളുരു, ദേശീയ പട്ടിജാതി കമ്മിഷൻ, ദേശീയ വനിത കമ്മിഷൻ തുടങ്ങിയവയാണ് കണക്കുകൾ നൽകാത്തവ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ 3.2 ശതമാനം വിവരാവകാശ അപേക്ഷകൾ വർധിച്ചതായും രാഷ്ട്രപതി ഭവനിൽ നിന്നുപോലും വിവരാവകാശപ്രകാരം മറുപടിക്ക് കാലതാമസം ഏറുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2016-17 ൽ രാഷ്ട്രപതി ഭവനിൽ 2939 പരാതികളാണ് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group