play-sharp-fill
കെ. പി റോഡിൽ പതിനാലാം മൈലിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; അപകടം മനസ്സിലാക്കി ലോറി ഡ്രൈവർ എടുത്തു ചാടി

കെ. പി റോഡിൽ പതിനാലാം മൈലിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; അപകടം മനസ്സിലാക്കി ലോറി ഡ്രൈവർ എടുത്തു ചാടി

സ്വന്തം ലേഖകൻ

പഴകുളം: കെ.പി.റോഡിൽ പതിനാലാം മൈലിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. ഇടിയിൽ അകപ്പെട്ട മിനി ലോറിയിലുണ്ടായിരുന്ന അലുമിനിയം ഷീറ്റ് പിന്നാലെ വന്ന ടാങ്കർ ലോറിക്കുള്ളിലേക്ക് പൊട്ടിക്കയറി.


എന്നാൽ, ടാങ്കറിലെ ഡ്രൈവർ ഇത് കണ്ട് പുറത്തേക്ക് ചാടിയതിനാൽ അദ്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.40-നാണ് അപകടമുണ്ടായത്. കെ.പി.റോഡിലൂടെ അടൂരിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസ് ലൈഫ്‌ലൈൻ ആശുപത്രിക്ക് മുൻപിൽ ആളിനെ കയറ്റിയശേഷം മുന്നോട്ട് നീങ്ങുമ്പോൾ പെട്ടെന്ന് നിർത്തി. പിന്നാലെ വന്ന മിനി ലോറി ബസിനു പിന്നിലിടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പിന്നാലെ വന്ന ടാങ്കർ ലോറിക്കുള്ളിലേക്ക് ഷീറ്റ് ഇടിച്ചുകയറുകയായിരുന്നു. ലോഡുമായി വന്ന ടാങ്കർ ലോറി ജംങ്ഷനിൽ വേഗം കുറച്ചതിനാലാണ് വലിയ അപകടം ഒഴിവായത്. സ്വകാര്യ ബസിന് പിന്നാലെ അലുമിനിയം ഷീറ്റ് കയറ്റി വന്ന മിനി ലോറി മുൻപിലെ സ്വകാര്യ ബസിലും തട്ടി, പിന്നാലെ വന്ന ടാങ്കർ മിനി ലോറിയിലും ഇടിക്കുകയായിരുന്നു.