play-sharp-fill

പുറത്തിറങ്ങിയാൽ പൊലീസ് പിടിക്കും: വാഹനങ്ങൾ തടയും; പമ്പുകൾ അടയ്ക്കും; ആളുകളെ പരിഭ്രാന്തിയിലാക്കാൻ നുണപ്രചാരണവുമായി സോഷ്യൽമീഡിയ സാമൂഹ്യ വിരുദ്ധർ; നട്ടാൽക്കുരുക്കാത്ത നുണപറഞ്ഞാൽ ചുട്ട പെടകിട്ടുമെന്നു സൈബർ സെൽ

സ്വന്തം ലേഖകൻ കൊച്ചി: പ്രളയം വന്നാലും നിപ്പ വന്നാലും കൊറോണ വന്നാലും നട്ടാൽ കുരുക്കാത്ത നുണയുമായി രംഗത്തിറങ്ങി നാട്ടുകാരെ പരിഭ്രാന്തരാക്കുന്ന സോഷ്യൽ മീഡിയ സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടിയുമായി കേരള പൊലീസിലെ സൈബർ സെൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയും, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ പിൻതുണ നൽകുകയും ചെയ്ത ജനതാ കർഫ്യൂവിന്റെ വ്യാജ പ്രചാരണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ അമ്മാവൻമാർ നടത്തുന്നത്. ഞായറാഴ്ച രാവിലെ ഏഴു മുതൽ രാത്രി ഒമ്പതുവരെ വീട്ടിനുള്ളിൽ തന്നെ ഇരിക്കാനാണ് ജനങ്ങളോടു ആഹ്വാനം നൽകിയിരിക്കുന്നത്. കൊറോണ രോഗബാധിതർ മുക്തി […]

ആവശ്യമെങ്കിൽ 144 പ്രഖ്യാപിക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് നിർദ്ദേശം : കൊറോണ വൈറസ് വ്യാപനം തടയാൻ കർശന നടപടികളുമായി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് രോഗവ്യാപനം തടയാൻ കർശന നടപടികളുമായി സംസ്ഥാന സർക്കാർ. 1897ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. ആവശ്യമെങ്കിൽ പകർച്ച വ്യാധി വ്യാപനം തടയാൻ ആവശ്യഘട്ടങ്ങളിൽ ജില്ലാ മജിസ്‌ട്രേറ്റുകൾക്ക് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ സെക്ഷൻ 144 പ്രയോഗിക്കാനുള്ള നിർദ്ദേശം നൽകി. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി. എല്ലാ മതപരവും സാംസ്‌കാരികവുമായ ഉത്സവങ്ങൾ, ടൂർണമെന്റുകൾ, ഗ്രൂപ്പ് മൽസരങ്ങൾ എന്നിവയും പാർക്ക്, ബീച്ചുകൾ, തിയറ്ററുകൾ, […]

കൊറോണക്കാലത്ത് കൈകഴുകാൻ പോലും നാട്ടിൽ വെള്ളം കിട്ടില്ല: നാട്ടകത്തിന്റെ വിവിധ പ്രദേശങ്ങളിൽ വെള്ളം മുടങ്ങും: മുളങ്കുഴ റോഡിൽ പൈപ്പ് പൊട്ടി റോഡ് തകർന്നു, വെള്ളം മുടങ്ങി

സ്വന്തം ലേഖകൻ കോട്ടയം: കൊറോണക്കാലത്ത് കൈകഴുകാൻ പോലും വെള്ളമില്ലാതെ നാട്ടിലെ വെള്ളംകുടി മുടങ്ങി. പാക്കിൽ മുളങ്കുഴ റോഡിൽ പൈപ്പ് പൊട്ടി റോഡും തകർന്നു ജലവിതരണവും മുടങ്ങിയതോടെയാണ് കൊറോണ ഭീതിയിൽ വലയുന്ന നാടിന് ഒരു തുള്ളി വെള്ളം പോലും ഇല്ലാത്ത സ്ഥിതിയായത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ പാക്കിൽ പതിനഞ്ചിൽപ്പടിയിലാണ് പൈപ്പ് പൊട്ടി റോഡ് തകർന്നതും കുടിവെള്ള വിതരണം മുടങ്ങിയതും. പൈപ്പ് പൊട്ടിയതോടെ നാട്ടകത്തിന്റെ നാലു പ്രദേശങ്ങളിലെ ജല വിതരണം മുടങ്ങും. പന്നിമറ്റം, ചിങ്ങവനം, പാക്കിൽ, പള്ളം പ്രദേശങ്ങളിൽ ഒരാഴ്ചയെങ്കിലും വെള്ളം കുടി മുടങ്ങുമെന്നാണ് ലഭിക്കുന്ന […]

കോവിഡ് 19 : വിദേശത്തുനിന്നെത്തിയ നടന്‍ പ്രഭാസ് സെല്‍ഫ് ക്വാറന്റൈനില്‍;  ആരാധകരോട് സുരക്ഷിതരായിരിക്കാന്‍ ആഹ്വാനം

സ്വന്തം ലേഖകൻ കോട്ടയം : വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി. രാജ്യത്ത് കോവിഡ് 19 പകരുന്ന സാഹചര്യത്തിലാണ്  താരം ക്വാറന്റെനില്‍ കഴിയാന്‍ തീരുമാനിച്ചത്. ഇക്കാര്യം പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്. എല്ലാവരും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെകെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ ഇരുപതാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിനായി പ്രഭാസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജോര്‍ജ്ജിയയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷൂട്ടിംഗ് സംഘം ഹൈദരാബാദില്‍ തിരിച്ചെത്തിയത്. തുടര്‍ന്നാണ് വീട്ടില്‍ നിരീക്ഷണത്തില്‍ നിരീക്ഷണത്തില്‍ […]

കോവിഡ് 19 : വിദേശത്തുനിന്നെത്തിയ നടന്‍ പ്രഭാസ് സെല്‍ഫ് ക്വാറന്റൈനില്‍;  ആരാധകരോട് സുരക്ഷിതരായിരിക്കാന്‍ ആഹ്വാനം

സ്വന്തം ലേഖകൻ കോട്ടയം : വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി. രാജ്യത്ത് കോവിഡ് 19 പകരുന്ന സാഹചര്യത്തിലാണ്  താരം ക്വാറന്റെനില്‍ കഴിയാന്‍ തീരുമാനിച്ചത്. ഇക്കാര്യം പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്. എല്ലാവരും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെകെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ ഇരുപതാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിനായി പ്രഭാസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജോര്‍ജ്ജിയയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷൂട്ടിംഗ് സംഘം ഹൈദരാബാദില്‍ തിരിച്ചെത്തിയത്. തുടര്‍ന്നാണ് വീട്ടില്‍ നിരീക്ഷണത്തില്‍ നിരീക്ഷണത്തില്‍ […]

ജനതാ കർഫ്യൂ ആരംഭിച്ചു, സംസ്ഥാനം നിശ്ചലം : കടകൾ അടച്ചിടും, വാഹനങ്ങൾ നിരത്തിലിറങ്ങില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് രോഗ വ്യാപനം തടയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കർഫ്യൂ ആരംഭിച്ചു. ജനതാ കർഫ്യൂവിൽ സംസ്ഥാനം നിശ്ചലമായി. ജനതാ കർഫ്യൂ ആരംഭിച്ചതിനാൽ അവശ്യവിഭാഗങ്ങളിലൊഴികെയുള്ളവർ ഞായറാഴ്ച രാവിലെ ഏഴുമുതൽ രാത്രി ഒൻപതുവരെ വീടുകളിൽത്തന്നെ തങ്ങണമെന്നാണ് നിർദേശം. സംസ്ഥാനത്ത് ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ., എച്ച്.പി.സി. എന്നിവയുടെതൊഴികെയുള്ള പെട്രോൾ പമ്പുകൾ തുറക്കില്ല. മെമു, പാസഞ്ചർ തീവണ്ടികൾ, കൊച്ചി മെട്രോ, കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്‌സി സർവീസുകൾ, കടകൾ തുടങ്ങിയവ ഉണ്ടാകില്ല. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ […]

ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ സാനിറ്റൈസറും മാസ്‌കുമായി പൊലീസ് അസോസിയേഷനുകൾ: റെയിൽവേ പൊലീസ് സ്റ്റേഷനിൽ ഒറ്റയ്ക്ക് മാസ്‌കും സാനിറ്റൈസറും എത്തിച്ച് സിവിൽ പൊലീസ് ഓഫിസർ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ കോവിഡ് 19 കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌കും സാനിറ്റൈസറും എത്തിച്ച് പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷനും പൊലീസ് അസോസിയേഷനും. കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കോട്ടയം സബ് ഡിവിഷനുകളിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലുമാണ് പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷനും, പൊലീസ് അസോസിയേഷനും ചേർന്നു ഹാൻഡ് സാനിറ്റൈസറും, മാസ്‌കും അടക്കമുള്ള വിതരണം ചെയ്തത്. ബാക്കിയുള്ള പൊലീസ് സ്്‌റ്റേഷനുകളിൽ അടുത്ത ദിവസങ്ങളിൽ ഇവ വിതരണം ചെയ്യുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലാ ഹെഡ്ക്വാർട്ടറിൽ ചേർന്ന യോഗത്തിൽ ജില്ലാ പൊലീസ് മേധാവി ജി.ജയദേവാണ് പരിപാടി […]

വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി: ഉത്സവങ്ങൾ കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമെന്നു ഭാരവാഹികൾ

സ്വന്തം ലേഖകൻ കോട്ടയം: വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രത്തിലെ ഉത്സവം ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കി ക്ഷേത്ര ചടങ്ങുകൾ മാത്രമാക്കി നടത്താനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രംതന്ത്രി ബ്രഹ്മശ്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റിയത്. 28ന് മീനഭരണി നാളിൽ കൊടിയിറങ്ങിയാണ് ഉത്സവം ആറാട്ടോടെ സമാപിക്കും. കോറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ദേവസ്വം ബോർഡിന്റെ തീരുമാനപ്രകാരമുള്ള ക്ഷേത്ര ചടങ്ങുകൾ മാത്രമായിരിക്കും നടത്തുന്നതെന്നും തിരുവുത്സവത്തോടനുബന്ധിച്ചുള്ള മറ്റ് കലാപരിപാടികളോ വാദ്യമേളങ്ങളോ കുംഭകുടഘോഷയാത്രയോ ഈ വർഷം ഉണ്ടായിരിക്കുന്നതല്ലായെന്ന് ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികൾ അറിയിച്ചു.

കൊറോണ വൈറസ് ബാധ: തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഭക്തർക്കു പ്രവേശനം ഇല്ല; ആറാട്ടിന് ആനയില്ല; കർശന നിയന്ത്രണങ്ങളുമായി ദേവസ്വം ബോർഡ്

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളുമായി ദേവസ്വം ബോർഡും സ്ംസ്ഥാന സർക്കാരും രംഗത്ത് എത്തിയതോടെ മാർച്ച് 31 വരെ, തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല. ദേവസ്വം ബോർഡിന്റെ നിർദേശങ്ങൾ പൂർണമായും അംഗീകരിച്ചാവും ക്ഷേത്രത്തിൽ ബാക്കിയുള്ള ദിവസങ്ങളിലെ ഉത്സവങ്ങൾ നടക്കുക. പള്ളിവേട്ട ദിവസമായ ഞായറാഴ്ച ക്ഷേത്രത്തിലെ പതിവ് ചടങ്ങുകൾ മാത്രമാവും നടക്കുക. എന്നാൽ, ക്ഷേത്രത്തിനുള്ളിലേയ്ക്കു ഭക്തർക്കു പ്രവേശനം ഉണ്ടാകില്ല. പള്ളിവേട്ട ദിവസമായ ഞായറാഴ്ച രാവിലെ മുതൽ തന്നെ ക്ഷേത്രത്തിലെ പതിവ് പൂജകളും വഴിപാടുകളും, ഉത്സവവുമായി ബന്ധപ്പെട്ട ശ്രീബലി അടക്കമുള്ള […]

അരിയും പലചരക്കും ആവശ്യത്തിലധികം വാങ്ങി വയ്ക്കുന്നു: ചിക്കനും ബീഫും മദ്യവും വാങ്ങാൻ തിരക്കേറെ; തേർഡ് ഐ വാർത്തയെ തുടർന്നു നാഗമ്പടം റിയലൻസിനു മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഇടപെടൽ;  അനാവശ്യ പരിഭ്രാന്തിയിൽ നഗരത്തിൽ തിരക്ക് വർദ്ധിപ്പിച്ച് ജനങ്ങൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണ ഭീതിയിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ച് നാട്ടുകാർ സാധനങ്ങൾ വാങ്ങിക്കൂട്ടുമ്പോൾ കോട്ടയം നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിൽ വൻ തിരക്ക്. നഗരത്തിലെ സൂപ്പർ മാർക്കറ്റുകളിലും പലചരക്കുകടകളിലുമെത്തിയ ആളുകൾ ചാക്ക് കണക്കിന് സാധനങ്ങൾ ഒന്നിച്ച് വാങ്ങിക്കൂട്ടുകയായിരുന്നു. കടകൾക്കു മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് സാധനങ്ങൾ വാങ്ങാൻ കൂട്ടത്തോടെ കടയ്ക്കുള്ളിലേയ്ക്കിറങ്ങിയതോടെ നഗരത്തിൽ വൻ ഗതാഗതക്കുരുക്കായി. രാവിലെ മുതൽ തന്നെ നഗരത്തിലെ സ്ഥാപനങ്ങൾക്കു മുന്നിൽ വൻ തിരക്കായിരുന്നു. പച്ചക്കറിക്കടകൾക്കു മുന്നിലും, അരിക്കടകളിലും, പലചരക്ക് കടകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ഈ അവസരം മുതലെടുത്ത ചിലർ […]