അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി: ഒരാൾക്ക് പരിക്ക്
സ്വന്തം ലേഖകൻ കൊല്ലം: അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ് ഒരാളെ കാണാതായി, ഒരാൾക്ക് പരിക്ക്. മര്യനാട് ആർത്തിയിൽ പുരയിടത്തിൽ സ്‌റ്റീഫൻ മകൻ ക്രിസ്റ്റിൻ രാജ് (19) നെയാണ് കാണാതായത്. വെള്ളിയാഴ്ച വെളുപ്പിന് അഞ്ച് മണിയോടെയാണ് സംഭവം. പുതുക്കുറുച്ചി സ്വദേശി ജാഫർഖാന്റെ വള്ളത്തിൽ നാല് പേർ അടങ്ങുന്ന സംഘം മത്സ്യബന്ധനത്തിന് പോകവേ ഹാർബറിന്റെ പ്രവേശന കവാടത്തിൽ വെച്ച് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന അൻസാരി, സുജിത്ത്, സുജിൻ എന്നിവർ നീന്തി രക്ഷപെട്ടെങ്കിലും ക്രിസ്റ്റിൽ രാജ് കടലിൽ അപ്രത്യക്ഷമായി. നീന്തി […]