മുണ്ടക്കയം ബീവറേജിൽ നടക്കുന്നത് കടുംവെട്ട്; കെ.കെ റോഡിൽ നിന്ന് ഒന്നര കിലോമീറ്റർ മാറി റബ്ബർ തോട്ടത്തിൽ സ്ഥാപിച്ചിട്ടുള്ള ബ്രാണ്ടിക്കടയിൽ നടക്കുന്നത് ലക്ഷങ്ങളുടെ കൊള്ള; ദിവസ വേതനക്കാരൻ വരെ നടക്കുന്നത് ആഡംബര കാറിൽ; തട്ടിപ്പിന് സഹായം രാഷ്ട്രീയ പാർട്ടികളും; ബ്രാണ്ടിക്കടയുടെ മുൻപിലെ  കടകളിൽ പട്ടാപ്പകലും പരസ്യമായ വെള്ളമടി; ഒരുകട നടത്തുന്നത് കോൺഗ്രസുകാരൻ രണ്ടാമത്തേ കട സിപിഎമ്മുകാരൻ്റേത്.

മുണ്ടക്കയം ബീവറേജിൽ നടക്കുന്നത് കടുംവെട്ട്; കെ.കെ റോഡിൽ നിന്ന് ഒന്നര കിലോമീറ്റർ മാറി റബ്ബർ തോട്ടത്തിൽ സ്ഥാപിച്ചിട്ടുള്ള ബ്രാണ്ടിക്കടയിൽ നടക്കുന്നത് ലക്ഷങ്ങളുടെ കൊള്ള; ദിവസ വേതനക്കാരൻ വരെ നടക്കുന്നത് ആഡംബര കാറിൽ; തട്ടിപ്പിന് സഹായം രാഷ്ട്രീയ പാർട്ടികളും; ബ്രാണ്ടിക്കടയുടെ മുൻപിലെ കടകളിൽ പട്ടാപ്പകലും പരസ്യമായ വെള്ളമടി; ഒരുകട നടത്തുന്നത് കോൺഗ്രസുകാരൻ രണ്ടാമത്തേ കട സിപിഎമ്മുകാരൻ്റേത്.

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം: മുണ്ടക്കയം ബീവറേജിൽ നടക്കുന്നത് ലക്ഷങ്ങളുടെ കൊള്ളയെന്ന് തെളിയിക്കുന്ന നിരവധി തെളിവുകൾ പുറത്ത്.

ബവ്റിജസ് വില്‍പനശാലയില്‍ നിന്ന് ലോക്ഡൗണിനിടെ ജീവനക്കാര്‍ കടത്തിയത് ആയിരം ലീറ്ററിലധികം മദ്യമെന്ന റിപ്പോർട്ടിനെ തുടർന്ന് എക്സൈസ് കേസെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാഥമിക അന്വേഷണത്തില്‍ വ്യാപക തിരിമറി കണ്ടെത്തിയതോടെയാണ് എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഇത് സാധൂകരിക്കുന്ന നിരവധി തെളിവുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. 600 രൂപ മാത്രം ദിവസ വേതനമുള്ള താല്കാലിക ജീവനക്കാരൻ വരെ സഞ്ചരിക്കുന്നത് ആഡംബരക്കാറിലാണ്. ഇതെല്ലാം വിരൽ ചൂണ്ടുന്നത് വൻ തട്ടിപ്പിലേക്കാണ്.

മെയിൻ റോഡിൽ നിന്ന് ഒന്നര കിലോമീറ്റർ മാറി റബ്ബർ തോട്ടത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന ഔട്ട്‌ലെറ്റില്‍നിന്നു സമീപത്തെ റബര്‍തോട്ടത്തിലേക്കാണ് ജീവനക്കാര്‍ കുപ്പികള്‍ മാറ്റിയിരുന്നത്. ഇതിന് രാഷ്ട്രീയ നേതാക്കന്മാരുടെ പിന്തുണയുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

ഇത്തരത്തിൽ മാറ്റിയ മദ്യം റബ്ബർ തോട്ടത്തിൽ നിന്ന് പിന്നീട് വാഹനത്തില്‍ കയറ്റികൊണ്ടുപോകുകയാണ് ചെയ്യുന്നത്.

എക്സൈസിൻ്റെ പ്രാഥമിക പരിശോധനയില്‍ ആയിരം ലിറ്റര്‍ മദ്യത്തിന്റെ കുറവ് കണ്ടെത്തിയിരുന്നു. സ്‌റ്റോക്കില്‍ പത്ത് ലക്ഷത്തിലധികം രൂപയുടെ കുറവുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി.

ഇതിനിടെ മദ്യം ഒഴിച്ച് മാറ്റിയ ശേഷം കുപ്പികൾ തല്ലി പൊട്ടിച്ച് ഡാമേജ് കാണിച്ച് വൻ തിരിമറി നടത്തുന്നതായും തേർഡ് ഐ ന്യൂസിന് വിവരം ലഭിച്ചു.

കെ.കെ റോഡിൽ നിന്ന് ബ്രാണ്ടിക്കടയിലേക്ക് ഒന്നര കിലോമീറ്ററോളം ദൂരമുണ്ട്. ബ്രാണ്ടിക്കടയിലേക്ക് മാത്രം ഉണ്ടാക്കിയിട്ടുള്ള വഴിയാണിത്. ഈ വഴി ബ്രാണ്ടിക്കടയ്ക്ക് മുൻപിൽ അവസാനിക്കുകയുമാണ്.

ഈ വഴി തീരുന്നിടത്ത് ബ്രാണ്ടിക്കടയ്ക്ക് മുൻപിലായി രണ്ടു കടകൾ മാത്രമാണുള്ളത്. രണ്ടും നടത്തുന്നത് പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാരാണ്. ഒരു കട കോൺഗ്രസ് നേതാവിൻ്റേതും, രണ്ടാമത്തേത് സി പി എം നേതാവിൻ്റേതും.
ഈ രാഷ്ട്രീയ ബന്ധം മാത്രമാണ് ഇവിടെ പോലീസ്, എക്സൈസ് പരിശോധന ഇല്ലാത്തതിൻ്റെ കാരണവും