ചോരക്കളിയായി പ്രണയം ;അതീവ ജാഗ്രത പുലർത്തണം; മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രണയം നിരസിച്ചാല്‍ പ്രതികാര ബുദ്ധിയോടെ പെണ്‍കുട്ടികളെ നിഷ്ഠൂരമായി കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ വേദനിപ്പിക്കുന്നു.
ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കപ്പെടുന്നത് കേരളത്തിന് കളങ്കമായി മാറിയിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍ക്കാര്‍ കണക്കുപ്രകാരം 2016മുതല്‍ ഇതുവരെ ഇത്തരം 8 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്ന് കേസുകളിലെ പ്രതികള്‍ മരണപ്പെട്ടു.
5 കേസുകളില്‍ പ്രതികള്‍ ജയിലിലാണ്. കൗമാരക്കാരിലെ മാനസികാരോഗ്യക്കുറവാണ് പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.
കൗമാരക്കാര്‍ക്ക് മാത്രമല്ല, മൂന്നു മക്കളുടെ അമ്മയായ പൊലീസുകാരിക്കും സഹപ്രവര്‍ത്തകന്റെ പ്രണയം നിരസിച്ചതിന്റെ പേരില്‍ ജീവന്‍ നഷ്ടമായിട്ടുണ്ട്. ഇത്തരം കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമന്ന് മുഖ്യമന്ത്രി പറഞ്ഞു
Third Eye News Live
0