ജോഷിയുടെ ചിത്രത്തിൽ ദിലീപും മഞ്ജു വാര്യരും
സ്വന്തം ലേഖകൻ
നാല് വമ്പൻ ചിത്രങ്ങളുമായി മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി അതിഗംഭീര തിരിച്ചുവരവിനൊരുങ്ങുന്നു. സൂപ്പർ മെഗാതാരങ്ങളുടേതുൾപ്പെടെയുള്ള നാല് പ്രോജക്ടുകളിൽ മൂന്നും അടുത്ത വർഷം തന്നെ നടക്കുമെന്നാണ് സൂചന. മുപ്പതിലേറെ ചിത്രങ്ങളിൽ ഒരുമിച്ചിട്ടുള്ള ജോഷി – മമ്മൂട്ടി ടീമിന്റെ ചിത്രം ഉർവശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ്. എം. തോമസും ചേർന്നാണ് നിർമ്മിക്കുന്നത്. സജീവ് പാഴൂരാണ് രചന നിർവഹിക്കുന്നത്.
റൺബേബി റൺ, ലൈലാ ഓ ലൈല, ലോക്പാൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ജോഷി ഒരുക്കുന്ന ചിത്രവും അടുത്ത വർഷമുണ്ടാകുമെന്നാണ് സൂചന. സൂപ്പർഹിറ്റായ റൺവേയുടെ രണ്ടാം ഭാഗമായ വാളയാർ പരമശിവമാണ് അടുത്ത വർഷത്തെ ജോഷിയുടെ മറ്റൊരു പ്രോജക്ട്. ദിലീപ് ടൈറ്റിൽ റോളിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന് രചന നിർവഹിക്കുന്നത് ഉദയകൃഷ്ണയാണ്. മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രമാകുന്ന നായികാപ്രാധാന്യമുള്ള ഒരു ചിത്രവും അടുത്ത വർഷം ഉണ്ടാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group