play-sharp-fill
ഫെയ്‌സ്ബുക്കിൽ പരിചയപ്പെട്ടവനുമായി പ്രണയം; ഒളിച്ചോടാനൊരുങ്ങുമ്പോൾ തടസ്സം നിന്ന മാതാവിനെ പത്തൊമ്പതുകാരി കുത്തിവീഴ്ത്തി

ഫെയ്‌സ്ബുക്കിൽ പരിചയപ്പെട്ടവനുമായി പ്രണയം; ഒളിച്ചോടാനൊരുങ്ങുമ്പോൾ തടസ്സം നിന്ന മാതാവിനെ പത്തൊമ്പതുകാരി കുത്തിവീഴ്ത്തി


സ്വന്തം ലേഖകൻ

തിരുവള്ളൂർ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടാനുള്ള നീക്കം തടഞ്ഞതിന് മാതാവിനെ പത്തൊമ്പതുകാരി കുത്തിക്കൊലപ്പെടുത്തി. കഴിഞ്ഞദിവസം തിരുവള്ളൂർ ആഞ്ജനേയയിൽ നടന്ന സംഭവത്തിൽ ദേവിപ്രിയ (19) എന്ന കോളേജ് വിദ്യാർത്ഥിനിയാണ് മാതാവ് ഭാനുമതിയെ (51) കത്തിക്കിരയാക്കിയത്. ഫേസ്ബുക്ക് ഫ്രണ്ടായ കുംഭകോണംകാരൻ വിവേക് എന്ന യുവാവുമായി പ്രണയത്തിലായ യുവതി അയാൾക്കൊപ്പം നാടുവിടാൻ തീരുമാനിച്ചുറച്ചിരുന്നു.

ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നു. ഒരു ഗാർമെന്റ് ഷോപ്പിലെ ജീവനക്കാരനായ വിവേക് വീട്ടിൽ നിന്നും ഇറക്കി കൊണ്ടുവരാൻ തനിക്ക് വരാൻ കഴിയില്ലെന്നും പകരം തന്റെ കൂട്ടുകാരായ സതീഷിനേയും വിഘ്നേഷിനെയും അയയ്ക്കുകയാണെന്നും അവരുടെ കൂടെ വരണമെന്നുമാണ് ദേവീപ്രിയയെ അറിയിച്ചിരുന്നത്. പറഞ്ഞത് അനുസരിച്ച് വിഘ്നേഷും സതീഷും പ്രിയയുടെ വീടിനടുത്ത് എത്തുകയും ചെയ്തു. ഇതിനിടയിൽ പ്രിയ ബാഗുകൾ പായ്ക്ക് ചെയ്യുന്നത് മാതാവ് ഭാനുമതി കാണുകയും മകൾ ഒളിച്ചോടാനുള്ള നീക്കത്തിലാണെന്ന് തിരിച്ചറിയുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകളുടെ യാത്ര അമ്മ തടയുകയും ഇരുവരും പിടിവലിയാകുകയും ചെയ്തു. കടുത്ത ദേഷ്യം തോന്നിയ പ്രിയ അമ്മയുമായി വഴക്കിടുന്നതിനിടയിൽ വിഘ്നേഷ് അടുക്കളയിലെ അലമാരയിൽ ഇരുന്ന കത്തിയെടുത്തു കൊണ്ടുവരികയും പ്രിയ അതുവാങ്ങി അമ്മയെ കുത്തിക്കൊല്ലുകയായിരുന്നു. സംഭവം നടക്കുമ്പോൾ പ്രിയയുടെ മൂത്ത സഹോദരി വീട്ടിനുള്ളിൽ ഉണ്ടായിരുന്നു. മാതാവിന്റെ അലർച്ച കേട്ട് അടുക്കളയിലേക്ക് ഓടിയെത്തി അവർ നാട്ടുകാരെ വിളിച്ചു കൂട്ടുകയും എല്ലാവരും ചേർന്ന് ഭാനുമതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവർ മരണമടഞ്ഞു.

ഇതിനിടയിൽ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട വിഘ്നേഷും സതീഷും ഊടുവഴികളിലൂടെ ഒരു മൈതാനത്ത് എത്തിച്ചേരുകയും അവിടെ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന കുട്ടികളോട് ബസ് സ്റ്റോപ്പ് എവിടെയാണെന്ന് ചോദിക്കുകയും ചെയ്തു. എന്നാൽ ഇവരുടേയും ഷർട്ടിൽ ചോരപ്പാട് കണ്ടെത്തിയതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ ഇവരെ പിടിച്ചു വെയ്ക്കുകയും പോലീസിന് കൈമാറുകയും ചെയ്തു. മൂവരും ഇപ്പോൾ കസ്റ്റഡിയിലാണ്. രണ്ടാംവർഷ കോളേജ് വിദ്യാർത്ഥിനിയാണ് ദേവീപ്രിയ. വിവേഷിനെയും പോലീസ് അറസ്റ്റ് ചെയ്തു.