പ്രിയതമന്റെ പിറന്നാൾ ദിനത്തിൽ പ്രാർത്ഥനയോടെ പനിനീർപ്പൂക്കളുമായി നീനു
സ്വന്തം ലേഖകൻ
കോട്ടയം: കെവിന്റെ പിറന്നാൾ ദിനത്തിൽ സ്‌നേഹത്തിന്റെ പനിനീർപ്പൂക്കളുമായി പ്രാർഥനയോടെ നീനു കെവിന്റെ കല്ലറയിൽ. ഡിസംബർ വിടപറയുംമുമ്പ്് ഒരിക്കൽ കൂടി നീനു കെവിന്റെ കല്ലറ തേടിയെത്തി. കൈയ്യിൽ പനിനീർപ്പൂക്കളുമായി കൂട്ടുകാരിക്കൊപ്പമാണ് നീനു സെമിത്തേരിയിലേക്ക് വന്നത്. ഇന്ന് കെവിന്റെ 24-ാം പിറന്നാളാണ്. കെവിൻ മരിച്ചിട്ട് ഏഴുമാസം. 216-ാം ദിവസമെന്നേ നീനു പറയാറുള്ളൂ. കഴിഞ്ഞ മേയ് മാസം 28-നായിരുന്നു കെവിൻ ദുരഭിമാന കൊലയ്ക്ക് ഇരയായത്. കെവിന്റെ മരണത്തിനുശേഷം നീനു ഈ വീടുവിട്ട് പോയിട്ടില്ല. മകന് ജീവൻ കൊടുത്ത് സ്നേഹിച്ച പെൺകുട്ടിയെ കൈവിടാതെ ചേർത്തുനിർത്തുകയാണ് ജോസഫും കുടുംബവും. ഇപ്പോൾ നീനു പതിയെ ജീവിതത്തിലേക്ക് തിരികെ നടക്കുകയാണ്.
Third Eye News Live
0