play-sharp-fill
ബോക്‌സിംഗ് ഡേ ടെസ്റ്റ്: ഇന്ത്യയ്ക്കും വിജയത്തിനും ഇടയിൽ ശേഷിക്കുന്നത് രണ്ട് വിക്കറ്റ്; തോൽവി ഒഴിവാക്കാൻ ദുർബല പ്രതിരോധവുമായി ഓസീസ്

ബോക്‌സിംഗ് ഡേ ടെസ്റ്റ്: ഇന്ത്യയ്ക്കും വിജയത്തിനും ഇടയിൽ ശേഷിക്കുന്നത് രണ്ട് വിക്കറ്റ്; തോൽവി ഒഴിവാക്കാൻ ദുർബല പ്രതിരോധവുമായി ഓസീസ്

സ്‌പോട്‌സ് ഡെസ്‌ക്

മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസീസ് തോൽവിയിലേയ്ക്ക് ബാറ്റ് വീശുന്നു. നാലാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യയ്ക്കും വിജയത്തിനുമിടയിൽ അവശേഷിക്കുന്നത് രണ്ട് വിക്കറ്റ് മാത്രം. ഓസീസ് ബൗളർമാരായ കുമ്മിൻസും (103 പന്തിൽ 61), നഥാൻ ലയോണും (38 പന്തിൽ ആറ്) മാത്രമാണ് ക്രീസിൽ നിൽക്കുന്നത്. ഇന്ത്യ ഉയർത്തി വിജയലക്ഷ്യമായ 399 നെതിരെ ബാറ്റിംഗ് ആരംഭിച്ച ഓസീസിന് ആദ്യം മുതൽ തന്നെ പ്രതിരോധം നഷ്ടമായിരുന്നു. ഓപ്പണർമാർ എം.എസ് ഹാരീസ് (27 പന്തിൽ 13) ജഡേജയുടെ പന്തിൽ മായങ്ക് അഗർവാളിനു ക്യാച്ച് നൽകി മടങ്ങി. രണ്ടാമത്തൈ ഓപ്പണറായ ആരോൺ ഫിഞ്ചിനെ ( നാല് പന്തിൽ മൂന്ന്) ബുംറ കോഹ്ലിയുടെ കൈകളിൽ എത്തിച്ചു. ഉസ്മാൻ ഖവാജയെ (59 പന്തിൽ 33) മുഹമ്മദ് ഷമിയും, ഷോൺ മാർഷിനെ (72 പന്തിൽ 44) ബുംറയും വിക്കറ്റിനു മുന്നിൽ കുടുക്കി. ടിം ഹെഡിനെ (92 പന്തിൽ 34 ഇഷാന്ത് ശർമ്മ ബൗൾഡാക്കി മടക്കിയപ്പോൾ, മിച്ചൽ മാർഷിനെ (21 പന്തിൽ പത്ത്) ജഡേജ ക്യാപ്റ്റൻ കോഹ്ലിയുടെ കൈകളിൽ എത്തിച്ചു. ക്യാപ്റ്റൻ പെയിനെയും വീഴ്ത്തിയത് (67 പന്തിൽ 26) കോഹ്ലി ജഡേജ സഖ്യം തന്നെയായിരുന്നു. മിച്ചൽ സ്റ്റാർക്കിനെ (27 പന്തിൽ 18) മുഹമ്മദ് ഷമി ബൗൾഡ് ചെയ്യുകയായിരുന്നു. 215 ൽ എട്ട് വിക്കറ്റ് വീണ ഓസ്‌ട്രേലിയയെ നാലാം ദിനം തന്നെ ചുരുട്ടിക്കെട്ടാമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യൻ ബൗളിംഗ് നിര. എന്നാൽ, ലയോണും കമ്മിൻസും തീർത്ത പ്രതിരോധം ഓസീസിനെ 258 വരെ എത്തിച്ചു. ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം ഇന്നിംഗ്‌സിൽ ജഡേജ മൂന്നും, മുഹമ്മദ് ഷമിയും, ബുംറയും രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. ഇഷാന്ത് ശർമ്മയ്ക്കാണ് ഒരു വിക്കറ്റ്.
അവസാന ദിവസമായ ഞായറാഴ്ച 90 ഓവർ ബാക്കി നിൽക്കേ ഓസ്‌ട്രേലിയക്ക് വിജയിക്കാൻ വേണ്ടത് 141 റണ്ണാണ്. അത്ഭുതങ്ങളൊന്നും സംഭവിക്കാൻ സാധ്യതയില്ലാത്തതിനാൽ അദ്യ സെഷനിൽ തന്നെ രണ്ടു വിക്കറ്റും വീഴ്ത്താനാവും ഇന്ത്യയുടെ ശ്രമം.
നാലാം ദിവസമായ ശനിയാഴ്ച മാത്രം മെൽബണിലെ എംസിജിയിലെ പിച്ചിൽ വീണത് 11 വിക്കറ്റുകളാണ്. ഇന്ത്യയുടെ മൂന്നൂം ഓസീസിന്റെ എട്ടും.

സ്‌കോർ
ഇന്ത്യ – 443/7 106/8
ഓസ്‌ട്രേലിയ – 151 258/8

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group