play-sharp-fill

സ്വർണ വിലയിൽ വീണ്ടും കുറവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: സ്വർണ വിലയിൽ വീണ്ടും കുറവ്. സ്വർണ്ണവില ഗ്രാമിന് 15 രൂപയും പവന് 120രൂപയുമാണ് കുറഞ്ഞത്. കോട്ടയത്തെ സ്വർണ വില ഇങ്ങനെ. *GOLD RATE* അരുൺസ് മരിയ ഗോൾഡ് 27/11/2020 Todays Gold Rate ഗ്രാമിന് 4545 പവന് 36360

കോട്ടയം രാമപുരത്ത് പാചക വാതക സിലണ്ടർ മാറ്റിവയ്‌ക്കുന്നതിനിടയിൽ തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവ വരന് ദാരുണാന്ത്യം ; സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവിത്താനം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജരായിരുന്ന സെബിനെ മരണം കീഴടക്കിയത് വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ

സ്വന്തം ലേഖകൻ കോട്ടയം: പഴയ പാചകവാതക സിലിണ്ടർ മാറ്റി പുതിയത് വയ്ക്കുന്നതിനിടയിൽ തീപടര്‍ന്നു ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവവരന് ദാരുണാന്ത്യം. രാമപുരം ഗാന്ധിനഗര്‍ വെട്ടുവയലില്‍ സെബിന്‍ ഏബ്രഹാം (29) ആണ് മരിച്ചത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവിത്താനം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജരായിരുന്ന സെബിന്‍ ഏബ്രഹാം. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴാണ്‌ സെബിനെ മരണം കീഴടക്കിയത്. 18നു രാവിലെ എട്ടിന് ഗ്യാസ് കുറ്റി മാറ്റുമ്പോഴാണ് അപകടം. സെബിനും മാതാവ് കുസുമത്തിനും ഗുരുതരമായി പൊള്ളലേറ്റു. ഓടിയെത്തിയ നാട്ടുകാര്‍ തീ അണച്ചു. ഉടന്‍ രണ്ട് പേരെയും ചേര്‍പ്പുങ്കലിലെ […]

ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം ഇന്നു മുതൽ; ഷമിയ്ക്കും ബുംറയ്ക്കും റൊട്ടേഷൻ പോളിസിയുമായി ക്യാപ്റ്റൻ കോഹ്ലി

സ്‌പോട്‌സ് ഡെസ്‌ക് അഡ്‌ലൈഡ്: കൊവിഡ് പിടിമുറുക്കിയ ശേഷമുള്ള ആദ്യ വിദേശ പര്യടനത്തിനു തയ്യാറായി ടീം ഇന്ത്യ. ഇന്നു നടക്കുന്ന ആദ്യ ഏകദിനത്തോടെ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനു തുടക്കമാകും. പരിമിത ഓവർ മത്സരങ്ങളിൽ ഇന്ത്യയുടെ പ്രധാന പേസർമാരായ മുഹമ്മദ് ഷമിക്കും ജസ്പ്രീത് ബുംറയ്ക്കും റൊട്ടേഷൻ പോളിസി നടപ്പിലാക്കുമെന്ന് ക്യാപ്റ്റൻ വിരാട് കോലി. ഫാസ്റ്റ് ബൗളർമാരുടെ ഫിറ്റ്‌നസ് അനിവാര്യമാണെന്നും വർക്ക് ലോഡ് ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട് എന്നതു കൊണ്ട് തന്നെ ഇരുവരെയും എല്ലാ മത്സരങ്ങളിലും കളിപ്പിക്കില്ല എന്നും കോലി പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു കോലിയുടെ വെളിപ്പെടുത്തൽ. ടീമിൽ നിരവധി യുവ […]

വാക്‌സിൻ വരാതെ ഇനി കുട്ടികൾ സ്‌കൂളിലേയ്ക്കു വരേണ്ട: കൊവിഡിനെ പ്രതിരോധിക്കാൻ നിർണ്ണായക തീരുമാനവുമായി മന്ത്രി

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: രാജ്യത്ത് ഈ അധ്യയന വർഷം ഒരു ദിവസം പോലും കുട്ടികൾക്കു സ്‌കൂളിൽ പോകാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച കൊവിഡ് എന്ന മഹാമാരി ഇന്ത്യയിൽ മാർച്ചിലാണ് ശക്തമായി എത്തിയതെങ്കിലും, ഇതിനു ശേഷം ഒരു ദിവസം പോലും കുട്ടികൾക്ക് സ്‌കൂളിൽ പോകാനായിട്ടില്ല. എന്നു സ്‌കൂളുകൾ തുറക്കുമെന്നു കുട്ടികൾ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുമ്പോഴാണ് ഡൽഹി ആരോഗ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം എത്തുന്നത്. വാക്സിൻ ലഭ്യമാകുന്നതുവരെ ഡൽഹിയിലെ സ്‌കൂളുകൾ തുറക്കാൻ സാധ്യതയില്ലെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കൂൾ തുറക്കുന്ന കാര്യം ഇപ്പോൾ […]

രോഗിയാണെങ്കിൽ നീ ആശുപത്രിയിൽപ്പോടാ മറ്റവനെ..! ഇത് തന്നെ പൊലീസ് സ്റ്റേഷൻ; നിന്റെ പരാതി നോക്കാൻ മനസില്ല; പരാതിയുമായി എത്തിയ രോഗിയെ പൊലീസ് സ്റ്റേഷനിൽ മകളുടെ മുന്നിലിട്ട് അപമാനിച്ച് പൊലീസ് ഉദ്യോഗസ്ഥർ; വീഡിയോ വൈറലായതോടെ പൊലീസുകാരന് സ്ഥലം മാറ്റം

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: നീ രോഗിയാണെങ്കിൽ ആശുപത്രിയിൽപ്പോടാ.. നിന്റെ കേസ് അന്വേഷിക്കാൻ സൗകര്യമില്ല.. നീ മദ്യപിച്ചിട്ടാണോടാ പൊലീസ് സ്റ്റേഷനിൽ കയറുന്നത്. ഇരട്ടച്ചങ്കനെന്ന് അണികളും ആരാധകരും അവകാശപ്പെടുന്ന പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുന്ന കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ സാധാരണക്കാരന് മകളുടെ മുന്നിൽ വച്ചു കേൾക്കേണ്ടി വന്ന വാക്കുകളാണ് ഇത്. മകളോടൊപ്പം പരാതി നൽകാനെത്തിയ അച്ഛനെയാണ് ഇത്തരത്തിൽ പൊലീസ് സ്റ്റേഷന്റെ മുറ്റത്തിട്ട് പൊലീസ് ഉദ്യോഗസ്ഥർ അപമാനിച്ചത്. അച്ഛനെ പരസ്യമായി അധിക്ഷേപിക്കുന്നതും അസഭ്യം പറയുന്നതും കേട്ട് ഗതികെട്ട് മകൾ പൊട്ടിക്കരഞ്ഞിട്ടും പൊലീസ് ഉദ്യോഗസ്ഥരുടെ മനസലിഞ്ഞില്ല. […]

പ്രചാരണത്തിൻ്റെ ആവേശത്തിൽ പാമ്പ് കടിച്ചത് സ്ഥാനാർത്ഥി അറിഞ്ഞില്ല: വീട്ടിലെത്തിയ സ്ഥാനാർത്ഥി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ: കടിച്ചത് ശംഖുവരയൻ

തേർഡ് ഐ ബ്യൂറോ കൊല്ലം : തദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പ് അതിൻ്റെ പാരമ്യത്തിൽ എത്തിക്കഴിഞ്ഞു. പ്രചാരണത്തിരക്കിലാണ് എല്ലാ സ്ഥാനാർത്ഥികളും. ഒരു നിമിഷം പോലും കളയാനില്ലാത്ത സമയമാണ് സ്ഥാനാർത്ഥികൾക്ക് ഇത്. ഈ തിരക്കേറിയ സമയത്ത് സ്ഥാനാർത്ഥിയ്ക് പാമ്പ് കടി ഏറ്റാലോ. കൊല്ലം കൊട്ടിയത്താണ് സ്ഥാനാർത്ഥിയെ പാമ്പ് കടിച്ചത്. പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാര്‍ഥിയ്ക്കാണ് കടിയേറ്റത്. ഇദഹം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കല്ലമ്പലം നാവായിക്കുളം പഞ്ചായത്ത് രണ്ടാം വാര്‍ഡായ പലവക്കോട് നിന്നു മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റീന ഫസല്‍(42)ആണ് ചികിത്സയില്‍ കഴിയുന്നത്. നാവായിക്കുളം […]

ഐജിയെ ഫെയ്സ് ബുക്കിൽ ‘അനുകരിച്ചത് ‘ ഒരു പതിനേഴുകാരൻ: ഐജി പി.വിജയൻ്റെ പേരിൽ ഫെയ്സ് ബുക്ക് ഐ ഡി ഉണ്ടാക്കി പണം തട്ടിയ വിരുതൻ പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐ.ജി പി വിജയന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി പണം തട്ടിപ്പ് നടത്തിയത് പതിനേഴുകാരൻ. പലരിൽ നിന്നായി പണം തട്ടിയെടുക്കാൻ ശ്രമിച്ചത് കയ്യോടെ പിടികൂടിയതാടെയാണ് പതിനേഴുകാരന്‍ പിടിയിലായത്. രാജസ്ഥാന്‍ സ്വദേശിയാണ് പിടിയിലായ കുട്ടി. ഒരു മാസം മുമ്പാണ് ഐ.ജിയുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ പ്രത്യക്ഷപ്പെട്ടത്. ഐ.ജി തന്നെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു. വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിനെ ചൊല്ലി നിരവധി പരാതികളാണ് ഉയരുന്നത്. പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍. ഇപ്പോഴുള്ള പ്രൊഫൈല്‍ ഫോട്ടോ ഉപയോഗിച്ച്‌ തന്നെ പുതിയ […]

യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് കോവിഡ‌്: എൽഡിഎഫ‌് സ്ഥാനാർഥികൾ പരിശോധന നടത്തും

സ്വന്തം ലേഖകൻ പാലാ: കോവിഡ‌് ബാധിച്ച യുഡിഎഫ‌് സ്ഥാനാർഥി എത്തിയ കേന്ദ്രങ്ങളിലെ സമ്പർക്ക സാധ്യത മുൻനിർത്തി നഗരസഭയിലെ എൽഡിഎഫ‌്  സ്ഥാനാർത്ഥികൾ വോട്ടർമാരുടെ സുരക്ഷയും സ്വയം പ്രതിരോധവും മുൻനിർത്തി കോവിഡ‌് പരിശോധന നടത്തും. നഗരസഭയിലെ 26 വാർഡുകളിലെയും എൽഡിഎഫ‌് സ്ഥനാർഥികൾ വെള്ളിയാഴ‌്ച ആശുപത്രികളിൽ പരിശോധനക്ക‌് വിധേയരാകുമെന്ന‌് തെരഞ്ഞെടുപ്പ‌് കമ്മിറ്റി ഭാരവഹികളായ അഡ്വ. വി ടി തോമസും ഷാർളിമാത്യുവും അറിയിച്ചു. കോവിഡ‌് പോസിറ്റീവായ നഗരസഭ 20ാം വാർഡ‌് യുഡിഎഫ‌് സ്ഥാനാർഥിക്കാണ‌് രോഗം സ്ഥിരീകരിച്ചത‌്.‌ ഇദ്ദേഹം കഴിഞ്ഞ 19ന‌് നാമനിർദ്ദേശ പത്രിക സമർപ്പണത്തിനും സൂക്ഷ്‌മ പരിശോധനവേളയിലും ചിഹ്നം ആവശ്യപ്പെട്ടുള്ള […]

കേരള കോൺഗ്രസ് ബി മുൻ ജില്ലാ പ്രസിഡന്റ് അപ്പച്ചൻ വെട്ടിത്താനം നിര്യാതനായി

തേർഡ് ഐ ബ്യൂറോ കോട്ടയം: കേരള കോൺഗ്രസ് ബി മുൻ ജില്ലാ പ്രസിഡന്റ് അപ്പച്ചൻ വെട്ടിത്താനം കുഴഞ്ഞു വീണു മരിച്ചു. ദീർഘ നാൾ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാർഡായ അഞ്ചി ലിപ്പയിൽ പഞ്ചായത്തംഗമായിരുന്ന അപ്പച്ചൻ തുടക്കം മുതൽ കേരള കോ ൺഗ്രസ് ബിയുടെ ജില്ലാ പ്രസിഡന്റുമായിരുന്നു. കുഴഞ്ഞ് വീണതിനെ തുട ർന്ന് ബന്ധുക്കൾ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദ്ദേഹം ആശുപത്രിയിൽ. സംസ്‌ക്കാരം പിന്നീട്.

ആം ആദ്മി പാർട്ടി എട്ടാം വാർഷികവും സ്ഥാനാർത്ഥി സംഗമവും കോട്ടയത്ത് നടന്നു

തേർഡ് ഐ ബ്യൂറോ കോട്ടയം: ആം ആദ്മി പാർട്ടിയുടെ എട്ടാം ജന്മ വാർഷികവും കോട്ടയം ജില്ലയിലെ ത്രിതല പഞ്ചായത്തിലേക്കും നഗര സഭകളിലേക്കും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ സംഗമവവും കോട്ടയത്ത് ഐ എം എ ഹാളിൽ നടന്നു. ജില്ല കോർഡിനേറ്റർ ജോസഫ് പഴയകടവൻ അധ്യക്ഷത വഹിച്ച സംഗമം പാർട്ടി ദേശീയ നിരീക്ഷകൻ വിൻസന്റ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന രാഷ്ട്രീയകാര്യ സമിതി അംഗം കെ.എസ്.പത്മകുമാർ,സംസ്ഥാന ട്രെഷറർ ജോസ് മാത്യു ഓലിക്കൻ, തെരെഞ്ഞെടുപ്പ് സമിതി അംഗമായ അഡ്വ. ബിനോയി പുല്ലത്തിൽ , തെരെഞ്ഞെടുപ്പ് കോർ കമ്മറ്റി അംഗം ഗ്ലാഡ്സൺ […]