രോഗിയാണെങ്കിൽ നീ ആശുപത്രിയിൽപ്പോടാ മറ്റവനെ..! ഇത് തന്നെ പൊലീസ് സ്റ്റേഷൻ; നിന്റെ പരാതി നോക്കാൻ മനസില്ല; പരാതിയുമായി എത്തിയ രോഗിയെ പൊലീസ് സ്റ്റേഷനിൽ മകളുടെ മുന്നിലിട്ട് അപമാനിച്ച് പൊലീസ് ഉദ്യോഗസ്ഥർ; വീഡിയോ വൈറലായതോടെ പൊലീസുകാരന് സ്ഥലം മാറ്റം

രോഗിയാണെങ്കിൽ നീ ആശുപത്രിയിൽപ്പോടാ മറ്റവനെ..! ഇത് തന്നെ പൊലീസ് സ്റ്റേഷൻ; നിന്റെ പരാതി നോക്കാൻ മനസില്ല; പരാതിയുമായി എത്തിയ രോഗിയെ പൊലീസ് സ്റ്റേഷനിൽ മകളുടെ മുന്നിലിട്ട് അപമാനിച്ച് പൊലീസ് ഉദ്യോഗസ്ഥർ; വീഡിയോ വൈറലായതോടെ പൊലീസുകാരന് സ്ഥലം മാറ്റം

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: നീ രോഗിയാണെങ്കിൽ ആശുപത്രിയിൽപ്പോടാ.. നിന്റെ കേസ് അന്വേഷിക്കാൻ സൗകര്യമില്ല.. നീ മദ്യപിച്ചിട്ടാണോടാ പൊലീസ് സ്റ്റേഷനിൽ കയറുന്നത്. ഇരട്ടച്ചങ്കനെന്ന് അണികളും ആരാധകരും അവകാശപ്പെടുന്ന പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുന്ന കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ സാധാരണക്കാരന് മകളുടെ മുന്നിൽ വച്ചു കേൾക്കേണ്ടി വന്ന വാക്കുകളാണ് ഇത്.

മകളോടൊപ്പം പരാതി നൽകാനെത്തിയ അച്ഛനെയാണ് ഇത്തരത്തിൽ പൊലീസ് സ്റ്റേഷന്റെ മുറ്റത്തിട്ട് പൊലീസ് ഉദ്യോഗസ്ഥർ അപമാനിച്ചത്. അച്ഛനെ പരസ്യമായി അധിക്ഷേപിക്കുന്നതും അസഭ്യം പറയുന്നതും കേട്ട് ഗതികെട്ട് മകൾ പൊട്ടിക്കരഞ്ഞിട്ടും പൊലീസ് ഉദ്യോഗസ്ഥരുടെ മനസലിഞ്ഞില്ല. നെയ്യാർഡാം പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ എ എസ് ഐയെ സ്ഥലം മാറ്റി മുഖം രക്ഷിച്ച് ഡിജിപി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളളിക്കാട് സ്വദേശി സുദേവനോടാണ് പൊലീസ് മോശമായി പെരുമാറിയത്. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ സുദേവനോടാണ് നെയ്യാർ ഡാം പൊലീസിൻറെ അധിക്ഷേപം.

ഞായറാഴ്ചയാണ് സുദേവൻ ആദ്യം പരാതി നൽകിയത്. അന്ന് പൊലീസ് വിവരങ്ങൾ തേടി. എന്നാൽ കേസിൽ തുടർനടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും സുദേവൻ സ്റ്റേഷനിലെത്തിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനിടെ ഗ്രേഡ് എ.എസ്.ഐ ഗോപകുമാർ സുദേവനോട് തട്ടിക്കയറി.

താൻ മദ്യലഹരിയിലാണെന്ന് പറഞ്ഞാണ് പൊലീസ് അധിക്ഷേപിച്ചതെന്നും സുദേവൻ പറയുന്നു. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് മേധാവി തന്നെ ഇടപെട്ടത്. സുദേവനെ അധിക്ഷേപിച്ച ഗ്രേഡ് എഎസ്ഐ ഗോപകുമാറിനെ അടിയന്തിരമായി സ്ഥലമാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ ഡി.ഐ.ജിയെ ചുമതലപ്പെടുത്തി.