യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് കോവിഡ‌്: എൽഡിഎഫ‌് സ്ഥാനാർഥികൾ പരിശോധന നടത്തും

യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് കോവിഡ‌്: എൽഡിഎഫ‌് സ്ഥാനാർഥികൾ പരിശോധന നടത്തും

Spread the love

സ്വന്തം ലേഖകൻ

പാലാ: കോവിഡ‌് ബാധിച്ച യുഡിഎഫ‌് സ്ഥാനാർഥി എത്തിയ കേന്ദ്രങ്ങളിലെ സമ്പർക്ക സാധ്യത മുൻനിർത്തി നഗരസഭയിലെ എൽഡിഎഫ‌്  സ്ഥാനാർത്ഥികൾ വോട്ടർമാരുടെ സുരക്ഷയും സ്വയം പ്രതിരോധവും മുൻനിർത്തി കോവിഡ‌് പരിശോധന നടത്തും.

നഗരസഭയിലെ 26 വാർഡുകളിലെയും എൽഡിഎഫ‌് സ്ഥനാർഥികൾ വെള്ളിയാഴ‌്ച ആശുപത്രികളിൽ പരിശോധനക്ക‌് വിധേയരാകുമെന്ന‌് തെരഞ്ഞെടുപ്പ‌് കമ്മിറ്റി ഭാരവഹികളായ അഡ്വ. വി ടി തോമസും ഷാർളിമാത്യുവും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ‌് പോസിറ്റീവായ നഗരസഭ 20ാം വാർഡ‌് യുഡിഎഫ‌് സ്ഥാനാർഥിക്കാണ‌് രോഗം സ്ഥിരീകരിച്ചത‌്.‌ ഇദ്ദേഹം കഴിഞ്ഞ 19ന‌് നാമനിർദ്ദേശ പത്രിക സമർപ്പണത്തിനും സൂക്ഷ്‌മ പരിശോധനവേളയിലും ചിഹ്നം ആവശ്യപ്പെട്ടുള്ള രേഖ സമർപ്പണത്തിനും വരണാധികാരിയുടെ ഓഫീസിൽ എത്തിയിരുന്നു.

ഈ സമയങ്ങളിൽ എൽഡിഎഫ‌് പ്രതിനിധികളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലങ്കിലും സമ്പർക്ക സാധ്യത കണക്കിലെടുത്ത‌ാണ‌് കോവിഡ‌് പരിശോധനക്ക‌് വിധേയരാകുന്നത‌്. നാമനിർദ്ദേശ സമർപ്പണ വേള മുതൽ എല്ലാ ഘട്ടങ്ങളിലും എൽഡിഎഫ‌് സ്ഥാനാർത്ഥികൾ കോവിഡ‌് മാനദണ്ഡങ്ങൾ പാലിച്ചാണ‌് ‌പ്രവർത്തനം തുടർന്നുപോരുന്നത‌്. സ്ഥാനാർഥിക്ക‌് കോവിഡ‌് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ‌്, നഗരസഭാധികൃതർ നിരീക്ഷണ നിർദ്ദേശമൊന്നും ഇതേവരെ നൽകിയിട്ടില്ല.