ഐജിയെ ഫെയ്സ് ബുക്കിൽ ‘അനുകരിച്ചത് ‘ ഒരു പതിനേഴുകാരൻ: ഐജി പി.വിജയൻ്റെ പേരിൽ ഫെയ്സ് ബുക്ക് ഐ ഡി ഉണ്ടാക്കി പണം തട്ടിയ വിരുതൻ പിടിയിൽ

ഐജിയെ ഫെയ്സ് ബുക്കിൽ ‘അനുകരിച്ചത് ‘ ഒരു പതിനേഴുകാരൻ: ഐജി പി.വിജയൻ്റെ പേരിൽ ഫെയ്സ് ബുക്ക് ഐ ഡി ഉണ്ടാക്കി പണം തട്ടിയ വിരുതൻ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഐ.ജി പി വിജയന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി പണം തട്ടിപ്പ് നടത്തിയത് പതിനേഴുകാരൻ. പലരിൽ നിന്നായി പണം തട്ടിയെടുക്കാൻ ശ്രമിച്ചത് കയ്യോടെ പിടികൂടിയതാടെയാണ് പതിനേഴുകാരന്‍ പിടിയിലായത്. രാജസ്ഥാന്‍ സ്വദേശിയാണ് പിടിയിലായ കുട്ടി.

ഒരു മാസം മുമ്പാണ് ഐ.ജിയുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ പ്രത്യക്ഷപ്പെട്ടത്. ഐ.ജി തന്നെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു. വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിനെ ചൊല്ലി നിരവധി പരാതികളാണ് ഉയരുന്നത്. പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴുള്ള പ്രൊഫൈല്‍ ഫോട്ടോ ഉപയോഗിച്ച്‌ തന്നെ പുതിയ അക്കൗണ്ട് തുടങ്ങുകയും അതില്‍ നിന്ന് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഫ്രണ്ട്‌സ് റിക്വസ്റ്റ് അയക്കുകയുമാണ് ആദ്യം ചെയ്യുക. ഇതിനുശേഷം മെസഞ്ചര്‍ വഴി പണം ആവശ്യപ്പെടും.

അത്യാവശ്യമാണെന്നും ഉടനടി മടക്കി നല്‍കാമെന്നും കാട്ടി സന്ദേശമെത്തും. അടുത്ത സുഹൃത്തായതിനാല്‍, പ്രത്യേകിച്ച്‌ പൊലീസ് ഉദ്യോഗസ്ഥന്‍ ആണെന്ന വിശ്വാസം കൂടിയുള്ളതിനാല്‍ ചിലരെങ്കിലും അബദ്ധത്തില്‍പ്പെടും. കൈയിലുള്ള പണം നഷ്ടപ്പെടുകയും ചെയ്യും. സമീപകാലത്ത് ഇത്തരം നിരവധി കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.