ഇടതു സർക്കാർ പ്രതിപക്ഷ എം.എൽ.എമാരെ ബോധപൂർവം അവഗണിച്ചു: കെ.സി. ജോസഫ്

സ്വന്തം ലേഖകൻ കോട്ടയം: കഴിഞ്ഞ അഞ്ചു വർഷം ഇടതുപക്ഷ സർക്കാർ കോട്ടയത്തെ ഉൾപ്പെടെയുള്ള പ്രതിപക്ഷ എം.എൽ.എമാരെ ബോധപൂർവം അവഗണിച്ചെന്ന് കെ.സി. ജോസഫ് എം.എൽ.എ. കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ യു.ഡി.എഫ്. വിജയപുരം മണ്ഡലത്തിൽ നടത്തിയ വാഹന പര്യടനത്തിന്റെ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം നിയോജകമണ്ഡലം വികസനം എന്താണെന്ന് അറിഞ്ഞത് തിരുവഞ്ചൂർ കോട്ടയത്തിന്റെ എം.എൽ.എ. ആയശേഷമാണെന്നും അതിന് തുടർച്ചയുണ്ടാകാൻ തിരുവഞ്ചൂരിനെ വമ്പിച്ച ഭൂരിപക്ഷം നൽകി വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് മിഥുൻ ജി. അധ്യക്ഷത വഹിച്ചു. കുഞ്ഞ് ഇല്ലംപള്ളി, യൂജിൻ […]

കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉറപ്പു വരുത്തും: അഡ്വ.ടോമി കല്ലാനി

സ്വന്തം ലേഖകൻ മുണ്ടക്കയം: പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.ടോമി കല്ലാനിയുടെ കോരുത്തോട് പഞ്ചായത്തിലെ പര്യടനം ഇന്നലെ നടന്നു. മുന്നോലി ടൗണിൽ നിന്നും വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിലായിരുന്നു പര്യടനം. കോരുത്തോട് പഞ്ചായത്തിലെ 13 വാർഡുകളെയും കേന്ദ്രീകരിച്ചുള്ള കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് യുഡിഎഫ് സാരഥി ഉറപ്പുനൽകി. കോരുത്തോട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ആദ്യ പരിഗണന നൽകും. കഴിഞ്ഞ 40 വർഷമായി മണ്ഡലത്തിൽ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമാവേണ്ടതുണ്ട്. വലിയ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്ന ജനപ്രതിനിധി നാടിന്റെ ശാപമാണ്. വികസനത്തിന് പകരം […]

കോട്ടയത്ത് ഇന്ന് 85 പേര്‍ക്ക് കോവിഡ് ; 85 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 85 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 85 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 2368 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 47 പുരുഷന്‍മാരും 35 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 173 പേര്‍ രോഗമുക്തരായി. 1407 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 84069 പേര്‍ കോവിഡ് ബാധിതരായി. 81810 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 7238 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ […]

തലക്കാട്ടുകാരുടെ കുടിവെള്ളം പ്രശ്‌നം പരിഹരിക്കണം: നാട്ടുകാര്‍ ഗഫൂര്‍ പി.ലില്ലീസിന് മുന്നില്‍

സ്വന്തം ലേഖകൻ തിരൂര്‍: തലക്കാട് പഞ്ചായത്തിലെ പ്രധാന പ്രശ്‌നം കുടിവെള്ളമാണെന്നും ഇതിനു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു നാട്ടുകാര്‍ തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസിന് മുന്നില്‍. ഇന്നലെ തലക്കാട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ സമയത്താണ് വിവിധ മേഖലയിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയത്. പഞ്ചായത്തില്‍ ഒരു സ്‌റ്റേഡിയംവേണം, സ്ത്രീകള്‍ക്ക് സ്വയംതൊഴിലിനായി പ്രത്യേക സംരംഭങ്ങള്‍ ആരംഭിക്കണമെന്നും കൂടുംബയോഗങ്ങളില്‍വെച്ച് സ്ഥാനാര്‍ഥിയോടു നിരവധി സ്ത്രീകള്‍ ആവശ്യപ്പെട്ടു. ഈമൂന്നു കാര്യങ്ങള്‍ക്കും അര്‍ഹമായ പ്രധാന്യം നല്‍കുമെന്നും തലക്കാട് പഞ്ചായത്തില്‍ ഒരു സ്‌റ്റേഡിയമെന്ന കാര്യം തന്റെ മനസ്സില്‍ നേരത്തെയുള്ളതാണെന്നും ഗഫൂര്‍ പി.ലില്ലീസ് പറഞ്ഞു. […]

സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കോവിഡ് ; 1897 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസർഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂർ 88, കോട്ടയം 85, പത്തനംതിട്ട 60, ഇടുക്കി 53, ആലപ്പുഴ 48, വയനാട് 31 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന 2 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), […]

ഗൗരിയമ്മ തപാല്‍ വോട്ട് ചെയ്തു; 1948 മുതല്‍ വോട്ട് ചെയ്യുന്ന ഗൗരിയമ്മ തപാല്‍ വോട്ട് ചെയ്യുന്നത് ചരിത്രത്തിലാദ്യം

സ്വന്തം ലേഖകന്‍ ആലപ്പുഴ: ജെഎസ്എസ് പാര്‍ട്ടി നേതാവ് കെ ആര്‍ ഗൗരിയമ്മ തപാല്‍ വോട്ട് ചെയ്തു. ചരിത്രത്തിലാദ്യ മായാണ് ഗൗരിയമ്മ തപാല്‍ വോട്ട് ചെയ്യുന്നത്. 1948 ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പു മുതല്‍ വോട്ടു ചെയ്യുന്ന ഗൗരിയമ്മ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ടു ചെയ്തിട്ടുണ്ട്. ഇന്നു രാവിലെ 11.30 ന് ആലപ്പുഴ ചാത്തനാട് കളത്തിപ്പറമ്പില്‍ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ ഗൗരിയമ്മയ്ക്ക് രേഖകള്‍ കൈമാറി. തുടര്‍ന്ന് വോട്ടു ചെയ്തു തിരികെ വാങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് വീട്ടില്‍ വീണു പരുക്കേറ്റ ഗൗരിയമ്മ അന്ന് […]

ബീഫ് നിരോധനത്തെപ്പറ്റിയും കെ. സുരേന്ദ്രന്റെ പേരിലുള്ള കേസുകളെപ്പറ്റിയും ചോദിച്ചു; പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി

സ്വന്തം ലേഖകന്‍ പാലക്കാട്: ലവ് ജിഹാദ്, ബീഫ് നിരോധനം, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരായി ചുമത്തപ്പെട്ട കേസുകള്‍ എന്നിവയെപ്പറ്റി അഭിമുഖത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചതില്‍ പ്രതിഷേധിച്ച് പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി. പ്രമുഖ ഓണ്‍ലൈന്‍ മാദ്ധ്യമമായ ന്യൂസ്ലോണ്ടറിക്ക് അനുവദിച്ച അഭിമുഖത്തിനിടെയാണ് ശ്രീധരന്‍ പ്രകോപിതനായി ഇറങ്ങിപ്പോയത്. അവതാരക ബീഫ് നിരോധനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതെല്ലാം ചെറിയ കാര്യങ്ങളാണെന്നും ഇതിന് താന്‍ ഉത്തരം നല്‍കില്ലെന്നുമായിരുന്നു ശ്രീധരന്റെ മറുപടി. സുരേന്ദ്രന്റെ പേരിലുള്ള കേസുകളെ കുറിച്ച് ചോദിച്ചപ്പോള്‍ അതല്ലൊം കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള സ്വര്‍ണക്കടത്തിനേക്കാളും വലിയ […]

കാളവണ്ടിയില്‍ വിവാഹയാത്ര; ഇന്ധന വില വര്‍ധനയ്‌ക്കെതിരെ വേറിട്ട പ്രതിഷേധവുമായി നവദമ്പതികള്‍

സ്വന്തം ലേഖകന്‍ ചിറ്റൂര്‍: ഇന്ധന വില വര്‍ധനയ്ക്കെതിരെ വിവാഹദിനത്തില്‍ വേറിട്ട പ്രതിഷേധവുമായി ദമ്പതികള്‍. വരന്റെ വീട്ടിലേക്കുള്ള ആദ്യയാത്ര കാളവണ്ടിയിലാക്കിയാണ് നവദമ്പതികള്‍ പ്രതിഷേധിച്ചത്. വിവാഹത്തിനുശേഷം ചിറ്റൂര്‍കാവ് പരിസരത്തുനിന്നും വരന്റെ വീട് വരെ ദമ്പതികള്‍ കാളവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. ദമ്പതികളുടെ കയ്യിലും കാളവണ്ടിയുടെ വശങ്ങളിലും ഇന്ധന വിലവര്‍ധനയ്ക്കെതിരെയുള്ള പോസ്റ്ററുകള്‍ ഉണ്ടായിരുന്നു. കൊഴിഞ്ഞാമ്പാറയിലെ സുഹൃത്തിന്റെ വീട്ടിലെ കാളവണ്ടിയാണ് യാത്രയ്ക്കായി ഉപയോഗിച്ചത്. പാലക്കാട്ടെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനായ അഭി ജോലിയുടെ ഭാഗമായി ഒരു ദിവസം 100 കിലോമീറ്ററിലധികം ബൈക്കില്‍ യാത്ര ചെയ്യുന്നുണ്ട്. ഇന്ധന വിലവര്‍ധന വരുമാനത്തെ കാര്യമായി ബാധിച്ചുവെന്നും അതിനെതിരായ […]

തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ഐ ആന്റണിക്ക് കോവിഡ്; പ്രചാരണം നിര്‍ത്തി ആന്റണിയെ നിരീക്ഷണത്തിലേക്ക് മാറ്റി

സ്വന്തം ലേഖകന്‍ തൊടുപുഴ: എല്‍ഡിഎഫ് സ്ഥാമാര്‍ത്ഥി പ്രൊഫ. കെ. ഐ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസീറ്റീവ് ആണോയെന്ന് സംശയം ഉണ്ടായതിനെത്തുടര്‍ന്ന് രോഗപരിശോധന നടത്തിയിരുന്നു. എന്നാല്‍ ഫലം വരുന്നതിന് മുന്‍പ് ഇദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നു. പരിശോധനാഫലം വന്നതിന് ശേഷം പ്രചാരണം നിര്‍ത്തി ആന്റണിയെ നിരീക്ഷണത്തിലേക്ക് മാറ്റി. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥിയായാണ് ആന്റണി തൊടുപുഴയില്‍ പി.ജെ ജോസഫിനെതിരെ മത്സരിക്കുന്നത്. ഇന്നലെ തൊടുപുഴ ടൗണ്‍ പള്ളിയില്‍ ഓശാന തിരുന്നാള്‍ കുര്‍ബാനയില്‍ സംബന്ധിച്ച ശേഷം നഗരസഭാ പ്രദേശങ്ങളിലെ കുടുംബയോഗങ്ങളിലും പങ്കെടുത്തിരുന്നു. ആന്റണിയുമായി […]

അരി വിതരണം തുടരാം; പക്ഷേ, പ്രചാരണ വിഷയമാക്കരുത്; അരി വിതരണം നിര്‍ത്തിവയ്പ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ

സ്വന്തം ലേഖകന്‍ എറണാകുളം: സ്‌പെഷ്യല്‍ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ ഹൈക്കോടതി സ്റ്റേ. അരി വിതരണം തുടരാമെന്നും, അത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. അരി വിതരണം തടഞ്ഞതിനെതിരായ സര്‍ക്കാര്‍ അപ്പീലില്‍ ആണ് നടപടി. അരി നല്‍കുന്നത് നേരത്തെ നടന്ന് കൊണ്ടിരിക്കുന്ന നടപടികളുടെ ഭാഗമാണെന്നും അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അരി വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ഇത് പുതിയ പ്രഖ്യാപനമല്ലെന്നും നേരത്തെയും നല്‍കി വന്നിരുന്ന […]