അരി വിതരണം തുടരാം; പക്ഷേ, പ്രചാരണ വിഷയമാക്കരുത്; അരി വിതരണം നിര്‍ത്തിവയ്പ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ
സ്വന്തം ലേഖകന്‍
എറണാകുളം: സ്‌പെഷ്യല്‍ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ ഹൈക്കോടതി സ്റ്റേ. അരി വിതരണം തുടരാമെന്നും, അത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. അരി വിതരണം തടഞ്ഞതിനെതിരായ സര്‍ക്കാര്‍ അപ്പീലില്‍ ആണ് നടപടി. അരി നല്‍കുന്നത് നേരത്തെ നടന്ന് കൊണ്ടിരിക്കുന്ന നടപടികളുടെ ഭാഗമാണെന്നും അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അരി വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ഇത് പുതിയ പ്രഖ്യാപനമല്ലെന്നും നേരത്തെയും നല്‍കി വന്നിരുന്ന നടപടികളുടെ തുടര്‍ച്ചയാണെന്നുമാണ് സര്‍ക്കാര്‍ കമ്മീഷനെ അറിയിച്ചത്. മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നത് തടഞ്ഞതിനാണ് സര്‍ക്കാര്‍ തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്നാണ് അരിവിതരണം തെരെഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group