തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ഐ ആന്റണിക്ക് കോവിഡ്; പ്രചാരണം നിര്‍ത്തി ആന്റണിയെ നിരീക്ഷണത്തിലേക്ക് മാറ്റി
സ്വന്തം ലേഖകന്‍
തൊടുപുഴ: എല്‍ഡിഎഫ് സ്ഥാമാര്‍ത്ഥി പ്രൊഫ. കെ. ഐ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസീറ്റീവ് ആണോയെന്ന് സംശയം ഉണ്ടായതിനെത്തുടര്‍ന്ന് രോഗപരിശോധന നടത്തിയിരുന്നു. എന്നാല്‍ ഫലം വരുന്നതിന് മുന്‍പ് ഇദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നു. പരിശോധനാഫലം വന്നതിന് ശേഷം പ്രചാരണം നിര്‍ത്തി ആന്റണിയെ നിരീക്ഷണത്തിലേക്ക് മാറ്റി.
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥിയായാണ് ആന്റണി തൊടുപുഴയില്‍ പി.ജെ ജോസഫിനെതിരെ മത്സരിക്കുന്നത്. ഇന്നലെ തൊടുപുഴ ടൗണ്‍ പള്ളിയില്‍ ഓശാന തിരുന്നാള്‍ കുര്‍ബാനയില്‍ സംബന്ധിച്ച ശേഷം നഗരസഭാ പ്രദേശങ്ങളിലെ കുടുംബയോഗങ്ങളിലും പങ്കെടുത്തിരുന്നു. ആന്റണിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടിവരും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :