കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉറപ്പു വരുത്തും: അഡ്വ.ടോമി കല്ലാനി
സ്വന്തം ലേഖകൻ
മുണ്ടക്കയം: പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.ടോമി കല്ലാനിയുടെ കോരുത്തോട് പഞ്ചായത്തിലെ പര്യടനം ഇന്നലെ നടന്നു. മുന്നോലി ടൗണിൽ നിന്നും വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിലായിരുന്നു പര്യടനം.
കോരുത്തോട് പഞ്ചായത്തിലെ 13 വാർഡുകളെയും കേന്ദ്രീകരിച്ചുള്ള കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് യുഡിഎഫ് സാരഥി ഉറപ്പുനൽകി. കോരുത്തോട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ആദ്യ പരിഗണന നൽകും. കഴിഞ്ഞ 40 വർഷമായി മണ്ഡലത്തിൽ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമാവേണ്ടതുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വലിയ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്ന ജനപ്രതിനിധി നാടിന്റെ ശാപമാണ്. വികസനത്തിന് പകരം സാമുദായിക ധ്രുവീകരണമുണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങൾക്ക് എതിരെ നാം ഐക്യപ്പെടണമെന്നും ടോമി കല്ലാനി പറഞ്ഞു. സജി കൊട്ടാരത്തിൽ , നമേഷ് കോയ, ജാൻസി സാബു തോമസ് ചാക്കോ ,പി യു എബ്രഹാം ,അനിയൻ മാത്യു എന്നിവർ പ്രസംഗിച്ചു.