പത്ത് ദിവസത്തെ കോവിഡ് ചികിത്സയ്ക്ക് തിരുവല്ല പുഷ്പഗിരി ആശുപത്രി നല്‍കിയത് ഒമ്പത് ലക്ഷം രൂപയുടെ ബില്ല്; പണക്കൊള്ള നടത്തിയത് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ച ശേഷം; സംഭവം വിവാദമാകുമെന്ന് കണ്ടപ്പോള്‍ 66,000 രൂപ കുറച്ച് നല്‍കാമെന്നായി; മൃതദേഹം ഞങ്ങള്‍ക്ക് വേണ്ട, നിങ്ങള്‍ എടുത്തോളൂ എന്ന് ബന്ധുക്കള്‍

പത്ത് ദിവസത്തെ കോവിഡ് ചികിത്സയ്ക്ക് തിരുവല്ല പുഷ്പഗിരി ആശുപത്രി നല്‍കിയത് ഒമ്പത് ലക്ഷം രൂപയുടെ ബില്ല്; പണക്കൊള്ള നടത്തിയത് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ച ശേഷം; സംഭവം വിവാദമാകുമെന്ന് കണ്ടപ്പോള്‍ 66,000 രൂപ കുറച്ച് നല്‍കാമെന്നായി; മൃതദേഹം ഞങ്ങള്‍ക്ക് വേണ്ട, നിങ്ങള്‍ എടുത്തോളൂ എന്ന് ബന്ധുക്കള്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവല്ല: പത്ത് ദിവസത്തെ കോവിഡ് ചികിത്സയ്ക്ക് തിരുവല്ല പുഷ്പഗിരി ആശുപത്രി നല്‍കിയത് ഒമ്പത് ലക്ഷം രൂപയുടെ ബില്ല്. ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശി ലാലന്‍ ആന്റണി(70) മരിച്ച ശേഷമാണ് ബില്ല് നല്‍കി പുഷ്പഗിരി ബന്ധുക്കളെ ഞെട്ടിച്ചത്.

പത്തു ദിവസത്തിലധികമായി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ ലാലന്‍ മരിച്ചിട്ടും പണം പിടുങ്ങാനുള്ള വ്യഗ്രതയിലായിരുന്നു പുഷ്പഗിരി ആശുപത്രി അധികൃതര്‍. ബില്‍ കണ്ട് ഞെട്ടിയ ബന്ധുക്കള്‍ തങ്ങള്‍ക്ക് ഇത്രയും വലിയ തുക അടയ്ക്കാനുള്ള കഴിവില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് 66,000 രൂപ ഇളവ് ചെയ്ത് നല്‍കാമെന്ന് സമ്മതിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍പ്പോലും ബാക്കി എട്ട് ലക്ഷത്തോളം രൂപ കണ്ടെത്താന്‍ കഴിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞതോടെ ആശുപത്രി അധികൃതര്‍ ഉടക്കുമായെത്തി. എങ്കില്‍ മൃതദേഹം ആശുപത്രി എടുത്തോളൂവെന്ന നിലപാടിലേക്ക് ബന്ധുക്കളും.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ചങ്ങനാശേരിയിലെ നിയുക്ത എംഎല്‍എ ജോബ് മൈക്കിള്‍ ഇടപെട്ട് ഒന്നരലക്ഷം രൂപ അടയ്ക്കാമെന്ന് മരിച്ച ആളുടെ ബന്ധുക്കളും പുഷ്പഗിരി ആശുപത്രി അധികൃതരും തമ്മില്‍ ധാരണയായി.

പാറശ്ശാലയില്‍ സ്വാകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ നല്‍കാന്‍ വന്‍തുക ഈടാക്കിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ആലുവ അന്‍വര്‍ മെമോറിയല്‍ ആശുപത്രിയില്‍ 23 മണിക്കൂര്‍ കോവിഡ് ചികിത്സയ്ക്കായി ചിറ്റൂര്‍ വടുതല സ്വദേശി സബീന സാജു എന്ന വീട്ടമ്മയ്ക്ക് 24,760 രൂപ ചെലവാക്കേണ്ടി വന്നു.

പി പി കിറ്റിന് മാത്രം 10416 രൂപയാണ് ആശുപത്രി ഈടാക്കിയത്. രാത്രി നല്‍കിയ കഞ്ഞിക്ക് 1380 രൂപയും ഡോളോയ്ക്ക് 24 രൂപയുമാണ് വാങ്ങിയത്. വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയതോടെ സംഭവം വിവാദമാവുകയായിരുന്നു.

കോവിഡ് മഹാമാരിയുടെ മറവില്‍ സ്വകാര്യ ലാബുകളും ആശുപത്രികളും നടത്തുന്ന പണക്കൊള്ള നിരവധി തവണ വാര്‍ത്തയായെങ്കിലും മാതൃകാപരമായ ശിക്ഷ ലഭിക്കാത്തതിനാല്‍ പലരും കൊള്ള തുടരുകയാണ്.

 

Tags :