കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വന്തം വാഹനങ്ങൾ വിട്ടുനൽകി മുൻ നഗരസഭാ കൗൺസിലർ അനീഷ് വരമ്പിനകം; നല്ല മാതൃക നമുക്കും പിന്തുടരാം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വന്തം വാഹനങ്ങൾ വിട്ടുനൽകി മുൻ നഗരസഭാ കൗൺസിലർ അനീഷ് വരമ്പിനകം; നല്ല മാതൃക നമുക്കും പിന്തുടരാം

Spread the love

 

സ്വന്തം ലേഖകൻ 

കോട്ടയം : കഴിഞ്ഞ വർഷം കോവിഡിൻ്റെ തുടക്കത്തിലും ലോക്ക് ഡൗൺ സമയത്തും രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഫെൽഫയർ ഫോറം ചേയർമാനും മുൻ നഗരസഭാ കൗൺസിലറുമായ അനീഷ് വരമ്പിനകം, ഇത്തവണ സ്വന്തം വാഹനങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിട്ട് നൽകിയാണ് മാതൃകയാകുന്നത്.

അന്ന് നാട്ടകത്തെ 100 ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ഫേസ് ഷീൽഡ്, മാസ്ക്, സാനിറ്റൈസർ, എന്നിവ വിതരണം ചെയ്തത് അനീഷും അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തും സോഷ്യൽ വെൽഫയർ ഫോറം ചേയർമാനുമായിരുന്ന എൻ.എൻ ഹരിശ്ചന്ദ്രനും ചേർന്നായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ മുതൽ പോലീസിനും ആരോഗ്യ പ്രർത്തകർക്ക് കുടിവെള്ളവും ഭക്ഷണവും മെഡിസിനും വിതരണം ചെയ്യാനും അനീഷ് തീരുമാനിച്ചിട്ടുണ്ട്.

 

നാട്ടകത്തെ ചില സുമനസ്സുകളുടെ സഹായത്തോടെ പോളിടെക്നിക്ക് കോളേജിൽ ആരംഭിച്ച ട്രീറ്റ്മെൻറ് സെൻററിൽ വാട്ടർ പ്യൂരിഫയർ അടക്കം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

 

ആരോഗ്യ വകുപ്പും, പോലീസും. നഗരസഭയുമായി ചേർന്ന് പ്രവർത്തനത്തനം ഏകോപിച്ച് അതിൽ പങ്കാളിയാകാനും ഈ മനുഷ്യസ്നേഹിക്ക് കഴിഞ്ഞു.