അറുപത്തിയഞ്ച്കാരനായ ഭര്‍ത്താവിന് ഉറക്കഗുളിക നല്‍കിയ ശേഷം ഷോക്കടിപ്പിച്ച് കൊന്നു; 63 വയസ്സുള്ള കെമിസ്ട്രി പ്രഫസറായ ഭാര്യ പൊലീസ് പിടിയില്‍; നഗരത്തിലെ പ്രമുഖ ഡോക്ടറുടെ കൊലപാതകം പുറംലോകമറിഞ്ഞത് രണ്ട് ദിവസത്തിന് ശേഷം

അറുപത്തിയഞ്ച്കാരനായ ഭര്‍ത്താവിന് ഉറക്കഗുളിക നല്‍കിയ ശേഷം ഷോക്കടിപ്പിച്ച് കൊന്നു; 63 വയസ്സുള്ള കെമിസ്ട്രി പ്രഫസറായ ഭാര്യ പൊലീസ് പിടിയില്‍; നഗരത്തിലെ പ്രമുഖ ഡോക്ടറുടെ കൊലപാതകം പുറംലോകമറിഞ്ഞത് രണ്ട് ദിവസത്തിന് ശേഷം

Spread the love

സ്വന്തം ലേഖകന്‍

ഭോപാല്‍: ഡോക്ടറായ ഭര്‍ത്താവിനെ ഉറക്കഗുളിക നല്‍കിയ ശേഷം ഷോക്കടിപ്പിച്ച് കൊന്ന കേസില്‍ 63കാരിയായ കോളജ് പ്രഫസര്‍ പൊലീസ് പിടിയില്‍. ഡോ. നീരജ് പഥക്കിനെ (65) കൊലപ്പെടുത്തിയ കേസില്‍ മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ ഗവ. മഹാരാജ കോളജില്‍ കെമിസ്ട്രി പ്രഫസറായ മമത പഥക് ആണ് അറസ്റ്റിലായത്.

നഗരത്തിലെ പ്രമുഖ ഡോക്ടറായ നീരജ് പഥകിന്റെ സ്വഭാവത്തില്‍ ഭാര്യ മമതയ്ക്ക് സംശയമുണ്ടായിരുന്നെന്നും ഇതേച്ചൊല്ലി ഇവര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നെന്നും പൊലീസ് പറഞ്ഞു. സംഭവ ദിവസമായ ഏപ്രില്‍ 29നും ഇരുവരും തമ്മില്‍ വഴക്കുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് രാത്രി ഏഴ് മണിയോടെ നീരജിന് ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി മയക്കിയ ശേഷം ശരീരത്തില്‍ വൈദ്യുത വയറുകള്‍ ഘടിപ്പിച്ച് ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് ഇവര്‍ പൊലീസിനെ വിവരമറയിക്കുന്നത്.

നീരജിനും തനിക്കും മകന്‍ നിതേഷിനും ഒരാഴ്ചയായി പനിയായിരുന്നെന്നും ഏപ്രില്‍ 30ന് രാവിലെ താനും മകനും ഝാന്‍സിയിലേക്ക് ചികിത്സയ്ക്കായി പോയെന്നുമാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.

തിരികെ എത്തി ഭക്ഷണം നല്‍കാന്‍ നോക്കിയപ്പോള്‍ നീരജിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ മരണം സംഭവിച്ച് രണ്ടുദിവസമായെന്ന സംശയം തോന്നിയതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നെന്ന് ഛത്തര്‍പുര്‍ ജില്ല പൊലീസ് സൂപ്രണ്ട് സചിന്‍ ശര്‍മ്മ പറഞ്ഞു.

മമതയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത കണ്ട് പൊലീസ് ഈ മാസം ഏഴിന് ഇവരെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യംചെയ്യലില്‍ ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നെന്ന് ഇവര്‍ സമ്മതിച്ചു.

 

Tags :