കോട്ടയം ജില്ലയില്‍ 662 പേര്‍ക്ക് കൊവിഡ് : 660 പേർക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 662 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 660 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 7058 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 9.37 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 270 പുരുഷന്‍മാരും 284 സ്ത്രീകളും 108 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 275 പേര്‍ രോഗമുക്തരായി. 4261 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 200894 […]

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു: നിർദേശങ്ങളും ഇളവുകളും ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ പുനഃക്രമീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ടി പി ആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ സി വിഭാഗത്തിലും ഉൾപ്പെടുത്തി. 15 ന് മുകളിൽ ടി പി ആർ ഉള്ള പ്രദേശങ്ങൾ കാറ്റ​ഗറി ഡിയിൽ ആയിരിക്കും. ജൂലൈ എഴ് ബുധനാഴ്ച മുതൽ […]

വിശ്വാസ്യത നഷ്ടപ്പെട്ടു: കെ. സുരേന്ദ്രൻ രാജി വെക്കണമെന്ന് ബി.ജെ.പി ഭാരവാഹി യോഗത്തിൽ ആവശ്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ഭാരവാഹികൾ. നിലവിലുള്ള നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും അതിനാൽ അധ്യക്ഷൻ രാജി വെക്കണമെന്നുമാണ് ആവശ്യം. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകരെയും പാര്‍ട്ടിയെയും ശക്തിപ്പെടുത്തുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി സ്വീകരിക്കണം. ബൂത്ത് തലത്തിലടക്കം പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഇതിന്‍റെ ഭാഗമായി സംസ്ഥാന പ്രസിഡന്‍റ് ഉള്‍പ്പെടെ ഭാരവാഹികളുടെ മാറ്റം അനിവാര്യമാണെന്നും യോഗത്തില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു. പരാജയത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്വം സുരേന്ദ്രന്‍ ഏറ്റെടുക്കണം. കേരളത്തിലെ ബി.ജെ.പിയുടെ വളര്‍ച്ച സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ മുരടിച്ചെന്നും […]

ഭർത്താവിനെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചിരിക്കുകയാണ് എന്നു യുവതിയുടെ പരാതി: ഹൈക്കോടതിയിൽ എത്തിയ യുവതിയുടെ ഹർജിയിൽ ചുരുളഴിഞ്ഞത് വമ്പൻ പ്രണയകഥ

തേർഡ് ഐ ബ്യൂറോ കൊച്ചി: അത്യപൂർവമായ ഒരു കേസ് കൺമുന്നിൽക്കണ്ടതിന്റെ ഞെട്ടലിലാണ് ഹൈക്കോടതി. ഭർത്താവിനെ തട്ടിക്കൊണ്ടു പോയിരിക്കുന്നതായും, മോചനം ആവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. സാമൂഹ്യവിരുദ്ധർ പണത്തിനായി തന്റെ ഭർത്താവിനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുകയുമാണെന്നും പൊലീസിന് പരാതി നൽകിയിട്ടും ഭർത്താവിനെ കണ്ടുപിടിക്കുന്നില്ലെന്നും ആരോപിച്ചാണ് ഭാര്യ ഹൈകോടതിയെ സമീപിച്ചത്. അന്വേഷണത്തിനൊടുവിൽ സിനിമയെ വെല്ലുന്ന കഥയുടെ ചുരുളഴിഞ്ഞു കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മാൻ മിസിങ് കേസ് ചുരുളഴിച്ചത് വർഷങ്ങൾ നീണ്ട ഒരു പ്രണയകഥയാണ്. ഫെബ്രുവരി 11ന് കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ മകൻ സിറാജിനെ കാണാനില്ലെന്ന് […]

കസ്റ്റംസ് നഗ്നരാക്കി മർദിച്ചു: ക്രൂരമായി ആക്രമിച്ചു; തെളിവ് കണ്ടെത്താൻ ക്രൂരമർദനം നടത്തി; അർജുൻ ആയങ്കിയുടെ വെളിപ്പെടുത്തൽ പുറത്ത്; രാഷ്ട്രീയ പാർട്ടിയുടെ മറവിൽ സ്വർണ്ണം കടത്തിയതിന് തെളിവെന്നു പൊലീസ്

തേർഡ് ഐ ബ്യൂറോ കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിൽ, സ്വർണ്ണം പൊട്ടിച്ച് കടത്തിയ സംഘവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അർജുൻ ആയങ്കിയെ കുടുക്കാൻ ക്രൂര മർദനം നടന്നതായി റിപ്പോർട്ട്. തന്നെ കസ്റ്റംസ് സംഘം നഗ്നനാക്കി മർദിച്ചതായാണ് അർജുൻ ആയങ്കി പരാതിപ്പെട്ടിരിക്കുന്നത്. അർജുൻ ആയങ്കി കോടതിയിലാണ് ഇതു സംബന്ധിച്ചുള്ള തന്റെ പരാതി വ്യക്തമാക്കിയത്. കസ്റ്റഡിയിൽ എടുത്ത് രണ്ടാം ദിവസം നഗ്‌നനാക്കി മർദിച്ചെന്നാണ് അർജുന്റെ ആരോപണം. കസ്റ്റഡി കാലാവധി തീർന്നതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കസ്റ്റംസിനെതിരേ അർജുന്റെ ആരോപണം. എന്നാൽ, അർജുനെതിരേ ശക്തമായ തെളിവുകളുണ്ടെന്നും ഭാര്യയുടെ മൊഴി പോലും അർജുൻ […]

പെട്രോൾ പമ്പിലെത്തി ഇന്ധനം നിറയ്ക്കുന്നതിനിടെ മോശമായ പെരുമാറ്റം: ചോദ്യം ചെയ്ത അംഗപരിമിതനായ പമ്പ് ജീവനക്കാരനെ യുവാവ് ക്രൂരമായി മർദിച്ചു; സംഭവം കൊല്ലത്ത്

തേർഡ് ഐ ബ്യൂറോ കൊല്ലം: ജില്ലയിൽ നിന്നുള്ള അക്രമ സംഭവങ്ങൾ വീണ്ടും തുടരുന്നു. ഓരോ ദിവസവും വ്യത്യസ്തമായ അക്രമ സംഭവങ്ങളാണ് ജില്ലയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റവും ഒടുവിൽ പെട്രോൾ പമ്പിലെ അക്രമമാണ് വാർത്തയിൽ നിറയുന്നത്. പെട്രോൾ അടിക്കാനായി പമ്പിലെത്തിയ യുവാവിന്റെ അപരമര്യാദയായ പെരുമാറ്റം ചോദ്യം ചെയ്തതിന് ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരനെ മർദ്ദിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്.കൈയ്ക്കും കാലിനും സ്വാധീനം കുറവുള്ള വ്യക്തിയാണ് സിദ്ദിഖ്. സിദ്ദിഖ് തന്നെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് പമ്പിൽ പെട്രോൾ അടിക്കാനെത്തിയ യുവാവാണ് മർദിച്ചത്. പെട്രോൾ അടിക്കാനെത്തിയപ്പോൾ പെട്രോൾ ടാങ്കിന്റെ അടപ്പ് അതിനോട് […]

തുറന്നു പോയ കെ.എസ്.ആർ.ടി.സി ബസിന്റെ ഡോറടയ്ക്കാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെ അപകടം: നിയന്ത്രണം നഷ്ടമായ കെ.എസ്.ആർ.ടി.സി ബസ് ട്രാൻസ്‌ഫോമറിൽ ഇടിച്ചു; അപകടം പുതുപ്പള്ളി റബർ ബോർഡ് റോഡിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: തുറന്നു പോയ ഡോർ അടയ്ക്കാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ കെ.എസ്.ആർ.ടി.സി ബസ് ട്രാൻസ്‌ഫോമറിൽ ഇടിച്ച് ഒൻപത് യാത്രക്കാർക്കു പരിക്ക്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റവരെല്ലാം ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ തേടിയ ശേഷം വീടുകളിലേയ്ക്കു മടങ്ങി. ഇന്ന് രാവിലെ കോട്ടയം -പുതുപ്പള്ളി റൂട്ടിൽ കന്നുകുഴി വളവിൽ യാണ് അപകടം. മല്ലപ്പള്ളിയിൽനിന്നും കോട്ടയത്തേക്കു വരികയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. പുതുപ്പള്ളി വളവിൽ വച്ച് ഡ്രൈവറുടെ സീറ്റിന്റെ ഡോർ തുറന്നുപോയി. അതടയ്ക്കാൻ ശ്രമിക്കുന്നതിനിടെ ബസിന്റെ നിയന്ത്രണം […]

വിവാഹം കഴിഞ്ഞാൽ വ്യത്യസ്‌ത വീടുകളിലേക്ക് പോകേണ്ടി വരും; വളർന്നതും പഠിച്ചതും ഇതുവരെ ജീവിച്ചതും ഒന്നിച്ച്; പിരിയാൻ കഴിയാതെ കൗമാരക്കാരികളായ ഇരട്ട സഹോദരിമാർ തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ    മൈസൂരു: രണ്ട് വ്യത്യസ്ത കുടുംബങ്ങളിലേക്ക് വിവാഹം ചെയ്തയക്കാന്‍ രക്ഷിതാക്കള്‍ ആലോചിച്ചതിനെ തുടര്‍ന്ന് ഇരട്ട സഹോദരിമാര്‍ ആത്മഹത്യ ചെയ്തു.   സുരേഷ് യശോദ ദമ്ബതികളുടെ മക്കളായ ദീപിക (19), ദിവ്യ (19) എന്നിവരാണ് ജീവനൊടുക്കിയത്. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലുള്ള ഹുനസനഹള്ളിയിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്.   വളർന്നതും പഠിച്ചതും ഇതുവരെ ജീവിച്ചതും ഇവർ ഒന്നിച്ചായിരുന്നു. സഹോദരിമാർ എന്നതിലുപരി ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരട്ട കുട്ടികൾ ആയിരുന്നതിനാൽ ഇവർ തമ്മിൽ വൈകാരികപരമായി ഏറെ അടുപ്പത്തിലായിരുന്നു.   സന്തോഷങ്ങളും ദുഖങ്ങളും […]

മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ കോഴ ആരോപണം; പി എസ് സി അംഗത്വം വിറ്റത് ലക്ഷങ്ങൾക്ക് ; പി എസ് സി അംഗം അബ്ദു സമദിൽ നിന്നും പണം വാങ്ങി പദവി കൈമാറി; വിജിലൻസ് അന്വഷണം പ്രഖ്യാപിച്ചേക്കും; ആരോപണവുമായി രംഗത്തെത്തിയത് ഇ. സി മുഹമ്മദ്‌ ; അഹമ്മദ് ദേവർകോവിൽ മന്ത്രി സ്ഥാനത്ത് തുടരാൻ ധാർമികമായി അർഹനല്ലെന്ന് വി ടി ബൽറാം

  സ്വന്തം ലേഖകൻ തിരുവനന്തപുരം : മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ കോഴ ആരോപണവുമായി ഐ എൻ എൽ മുൻ സെക്രട്ടറിയേറ്റ് അംഗം ഇ സി മുഹമ്മദ്‌ രംഗത്ത്. 20ലക്ഷം മുൻകൂറായി കോഴ നൽകിയ അബ്ദു സമദ് ഇപ്പോഴും പി എസ് സി അംഗമായി തുടരുന്നത് ആരോപണത്തിന് ഗുരുതരഛായ നൽകുന്നുണ്ട്. നിലവിൽ തുറമുഖം മന്ത്രിയായ അഹമ്മദ് ദേവർകോവിൽ ഉൾപ്പെടെയുള്ള അഞ്ച് നേതാക്കളെയാണ് കോഴ വാങ്ങാൻ നിയോഗിച്ചിരുന്നത്. ആകെ ആവശ്യപ്പെട്ട നാൽപ്പത് ലക്ഷത്തിൽ 20ലക്ഷം കൈമാറുകയും ബാക്കി ഖഡുക്കളായി കൈമാറുമെന്നുമായിരുന്നു ധാരണ. ഏറ്റവും സുതാര്യത ഉറപ്പിക്കേണ്ട പി […]

വണ്ടിപ്പെരിയാറ്റിലെ ആറ് വയസ്കാരിയുടെ കൊലപാതകം: ക്രൂരത കാട്ടിയ പ്രതി നടന്നത് ഡിവൈഎഫ്ഐയുടെ മുഖംമൂടി അണിഞ്ഞ്: പ്രതി തൊട്ടടുത്ത വീട്ടിൽ കഴിഞ്ഞതിൻ്റെ ഞെട്ടലിൽ നാട്ടുകാർ

സ്വന്തം ലേഖകൻ കുമളി: ബിജു പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത പ്രതി നാട്ടുകാർക്കിടയിൽ മാന്യൻ. ക്രൂരത നടത്തിയ ശേഷം നാട്ടുകാർക്കിടയിൽ മാന്യത ഉണ്ടാകാൻ ഡിവൈഎഫ്ഐയുടെ മുഖംമൂടി യാണ് ഇയാൾ അണിഞ്ഞിരുന്നത്. വണ്ടിപ്പെരിയാറിലെ ചുരക്കുളം എസ്റ്റേറ്റിലെ ആ പെണ്‍കുട്ടി ക്രൂര പീഡനമാണ് 3 വയസ്സുമുതല്‍ നേരിടേണ്ടിവന്നത്. ഒടുവില്‍ ആ കുട്ടിയെ കഴുത്തില്‍ കയറുമുറുക്കി കൊന്നുകളഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത് ഞെട്ടിക്കുന്ന വസ്തുതകളാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയെ മൂന്നു വര്‍ഷത്തോളം പ്രതി അര്‍ജുന്‍ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. മിക്ക ദിവസങ്ങളിലും ഇയാള്‍ കുട്ടിക്ക് മിഠായി വാങ്ങി […]